ദീപാവലി ആഘോഷം മാരുതിക്കൊപ്പം; മികച്ച ഓഫറുകളോടെ ഇഷ്ട്ടവാഹനം സ്വന്തമാക്കാം
text_fieldsമാരുതി സുസുകി ഗ്രാൻഡ് വിറ്റാര, ബലെനോ, ഫ്രോങ്സ്
ദീപാവലി ഫെസ്റ്റിവൽ രാജ്യവ്യാപകമായി ആഘോഷിക്കുന്ന വേളയിൽ ഇഷ്ട്ടവാഹനം മികച്ച ഓഫറിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് മാരുതി സുസുകി. മാരുതിയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ ഗ്രാൻഡ് വിറ്റാര, സബ്കോംപാക്ട് ക്രോസോവർ എസ്.യു.വി മോഡലായ ഫ്രോങ്സ്, പ്രീമിയം ഹാച്ച്ബാക്ക് ബലെനോ എന്നിവക്കാണ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മികച്ച ഓഫറുകൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മാരുതി സുസുകി ഗ്രാൻഡ് വിറ്റാര
ജി.എസ്.ടി 2.0 പ്രകാരം ഇളവുകൾ ലഭിച്ച മാരുതിയുടെ ബെസ്റ്റ് സെല്ലിങ് വാഹനമാണ് ഗ്രാൻഡ് വിറ്റാര. ജി.എസ്.ടി ഇളവുകൾക്ക് പുറമെ 37,000 മുതൽ 1.07 ലക്ഷം രൂപവരെയുള്ള ഓഫറുകൾ ഈ ദീപാവലി കാലത്ത് പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. 10.77 ലക്ഷം രൂപയാണ് ഗ്രാൻഡ് വിറ്റാരയുടെ പ്രാരംഭ എക്സ് ഷോറൂം വില. ടോപ്-എൻഡ് വേരിയന്റിന് 19.72 ലക്ഷം രൂപയും. ജി.എസ്.ടി പരിഷ്‌ക്കരണം നിലവിൽ വരുന്നതിന് മുമ്പ് 11.42 ലക്ഷം രൂപയായിരുന്നു ബേസ് മോഡലിന്റെ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 20.68 ലക്ഷം രൂപയും.
മാരുതി സുസുകി ഫ്രോങ്സ്
മാരുതി സെഗ്മെന്റിൽ ബെസ്റ്റ് സെല്ലിങ്ങും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സബ്കോംപാക്ട് ക്രോസോവർ എസ്.യു.വിയാണ് ഫ്രോങ്സ്. മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്. ജി.എസ്.ടി 2.0 പ്രകാരം മികച്ച ഇളവുകൾ ഫ്രോങ്‌സിന് ലഭിക്കുന്നുണ്ട്. ഇത് കൂടാതെ 1.11 ലക്ഷം രൂപ വരെയുള്ള ഫെസ്റ്റിവൽ ഓഫറുകളും വാഹനത്തിന് ലഭിക്കുന്നു. 6.85 ലക്ഷം രൂപയാണ് പ്രാരംഭ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വകഭേദത്തിന് 11.98 ലക്ഷം രൂപയും.
2023ലെ ഓട്ടോ എക്സ്പോയിലാണ് വാഹനം ആദ്യമായി പ്രദർശിപ്പിച്ചത്. 1.2-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ, 1.2-ലിറ്റർ പെട്രോൾ-സി.എൻ.ജി എൻജിൻ, 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് ഫ്രോങ്‌സിനുള്ളത്. മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ എന്നീ ഗിയർബോക്സുകളുമാണ് വാഹനത്തെ ജോടിയിണക്കിയിരിക്കുന്നത്.
മാരുതി സുസുകി ബലെനോ
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ബലെനോ. ടൊയോട്ട ഗ്ലാൻസയോടെ ഏറെ സാമ്യമുള്ള ബെസ്റ്റ് സെല്ലിങ് വാഹനമാണിത്. ജി.എസ്.ടി 2.0 നിലവിൽ വന്നതോടെ ഈ ഹാച്ച്ബാക്കിന്റെ ബേസ് മോഡലിന് ആറ് ലക്ഷം രൂപയിൽ താഴെ മാത്രമാണ് വില വരുന്നത്. ജി.എസ്.ടി ഇളവുകൾ കൂടാതെ 72,500 രൂപ വരെയുള്ള ഫെസ്റ്റിവൽ ഓഫറോടെ ഈ ഹാച്ച്ബാക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. 1.2-ലിറ്റർ 4 സിലിണ്ടർ വി.വി.ടി പെട്രോൾ എൻജിനാണ് ബലേനോയുടെ കരുത്ത്. ഇത് പരമാവധി 89 ബി.എച്ച്.പി പവറും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും.
അറിയിപ്പ്: ഡീലർഷിപ്പുകളേയും സംസ്ഥാനങ്ങളേയും ആശ്രയിച്ച് ഓഫറുകളിൽ മാറ്റം വന്നേക്കാം. കൃത്യമായി അന്വേഷിച്ച് ഉപഭോക്താക്കൾ വാഹനം സ്വന്തമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

