ടി.വി.എസിെൻറ ജനപ്രിയ മോഡലായ അപ്പാഷെ ആർ.ടി.ആർ 160 വിലയിൽ നേരിയ വർധന. അപ്പാഷെയുടെ രണ്ട് വേരിയൻറുകൾക്കും 1050 രൂപയാണ് വർധിച്ചത്. ഡ്രം ബ്രേക്കുള്ള കുറഞ്ഞ മോഡലിന് ഇനിമുതൽ 104,000 രൂപ മുടക്കണം.
നേരത്തെ ഇത് 102,950 ആയിരുന്നു. ഡിസ്ക് ബ്രേക്കുള്ള മോഡലിന് 106,000ന് പകരം 107,050 രൂപ നൽകണം. കഴിഞ്ഞ മേയിൽ 2000 രൂപ വർധിപ്പിച്ചതിന് ശേഷമുള്ള വിലക്കയറ്റമാണ് ഇപ്പോഴത്തേത്.
159.7 സി.സി സിംഗിൾ സിലിണ്ടർ നാല് വാൽവ് എഞ്ചിനാണ് അപ്പാഷെയിലുള്ളത്. അഞ്ച് സ്പീഡ് ഗിയർബോക്സാണ്. 8250 ആർ.പി.എമ്മിൽ 15.8 ബി.എച്ച്.പി കരുത്തും 7250 ആർ.പി.എമ്മിൽ 14.12 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ് നൽകിയിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് ഫോർക്, പിന്നിൽ മോണോകോക്ക് സസ്പെൻഷനുമാണ് നൽകിയിരിക്കുന്നത്.