മികച്ച യാത്ര സുഖത്തിനൊപ്പം കൂടുതൽ സ്ഥിരതയും; ബ്ലൂഎർത്ത്-ജിടി മാക്സ് ടയറുകൾ പുറത്തിറക്കി 'യോകോഹാമ'
text_fieldsപ്രതീകാത്മക ചിത്രം
ജാപ്പനീസ് ടയർ നിർമാതാക്കളായ 'യോകോഹാമ ഇന്ത്യ' രാജ്യത്ത് ബ്ലൂഎർത്ത്-ജിടി മാക്സ് ടയറുകൾ അവതരിപ്പിച്ചു. 'ബ്ലൂഎർത്ത്-ജിടി' ലൈനപ്പിലാണ് 'എർത്ത്' എന്ന പുതിയ വകഭേദം പുറത്തിറക്കിയത്. മികച്ച യാത്ര സുഖവും അതിവേഗ സ്ഥിരതയുമുള്ള ദീർഘകാല ടയറുകൾ അന്വേഷിക്കുന്ന വാഹന ഉടമകളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി നഗര, ഹൈവേ ഉപയോഗത്തിന് ഒരു പ്രീമിയം ടൂറിങ് ടയറാണ് യോകോഹാമ നിർമിച്ചിട്ടുള്ളത്. ഇത് മുൻ മോഡലിനെ അപേക്ഷിച്ച് 30 ശതമാനം വരെ ഉയർന്ന മൈലേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ഈട്, യാത്ര സുഖം, ശബ്ദം കുറക്കൽ എന്നീ മൂന്ന് പ്രധാന ആശങ്കകൾ പരിഹരിക്കുന്നതിനാണ് പുതിയ ടയറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. കൂടാതെ യോകോഹാമയുടെ എൻജിനിയർമാർ ടയറിന്റെ നിർമാണവും ട്രെഡ് ഡിസൈനും കൂടുതൽ മികവോടെ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ബ്ലൂഎർത്ത്-ജിടി മാക്സ് ടയറുകളുടെ അസാമാനമായ ട്രെഡ് പാറ്റേൺ രണ്ട് ഫങ്ഷണൽ സോണുകളുമായി സംയോജിപ്പിക്കുന്നു. മികച്ച യാത്ര സൗകര്യത്തിനായി ടയറിന്റെ ആന്തരികഭാഗത്തെ കൂടുതൽ ശക്തിപെടുത്തിയിരിക്കുന്നു. ഇതോടൊപ്പം പുറംഭാഗങ്ങളിൽ വീതിയുള്ള റിബുകൾ നൽകിയിരിക്കുന്നതിനാൽ മെച്ചപ്പെട്ട സ്ഥിരതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബ്ലേഡ്-കട്ട് സൈപ്സുകൾ അനുസരിച്ച് നിർമിച്ചതിനാൽ അടിയിൽ ഇടുങ്ങിയതും മുകളിൽ വീതിയുള്ളതുമാണ് പുതിയ ജിടി മാക്സ് ടയർ. ഇത് കൂടുതൽ ഏകീകൃതമായ ഗ്രൗണ്ട് കോൺടാക്റ്റും സ്ഥിരമായ ട്രാക്ഷനും ഉറപ്പാക്കുന്നു. സിഗ്-സാഗ് പാറ്റേണിൽ നിർമ്മിച്ച ലൈറ്റ്നിങ് ഗ്രൂവുകൾ ഗ്രിപ്പ് മെച്ചപ്പെടുത്തുന്നതിന്റെ 'എഡ്ജ് വോളിയം' വർധിപ്പിക്കുന്നു. അതേസമയം കാഠിന്യം കുറയാതെ നനഞ്ഞ റോഡുകളിൽ കാര്യക്ഷമമായ പ്രവർത്തിക്കാനും പുതിയ ജിടി മാക്സ് ടയറുകൾക്ക് സാധിക്കും.
14 മുതൽ 19 ഇഞ്ച് വരെ വലുപ്പമുള്ള ടയർ സൈസുകൾ ബ്ലൂഎർത്ത്-ജിടി മാക്‌സിൽ യോകോഹാമ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പാസഞ്ചർ, ക്രോസോവർ മോഡലുകൾക്ക് ഏറെ അനുയോജ്യമാണ്. ടയറിന്റെ മുഴുവൻ പ്രവർത്തനവും നിർമാണം സംബന്ധിച്ചുള്ള പ്രശ്‍നങ്ങളും പരിഹരിക്കാൻ 'യോകോഹാമ ലൈഫ് ടൈം പ്രൊട്ടക്ഷൻ പ്രോഗ്രാ'മുമായി പുതിയ ജിടി മാക്സ് മാക്സ് ടയർ ചേർന്ന് പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

