Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vehicle scrapping: Steps to bid your old vehicle goodbye
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightവാഹനം...

വാഹനം പൊളിക്കേണ്ടതെങ്ങിനെ? രജിസ്​ട്രേഷൻ മുതൽ സർട്ടിഫിക്കേഷൻവരെ; സ്​ക്രാപ്പിങ്ങിനെപറ്റി അറിയേണ്ടതെല്ലാം

text_fields
bookmark_border

മാരുതി തങ്ങളുടെ ആദ്യത്തെ വാഹന പൊളിക്കൽ കേന്ദ്രം തുറന്നത്​ അടുത്തിടെയാണ്​. ടൊയോട്ട സുഷോ ഗ്രൂപ്പിനോടൊപ്പം ചേർന്നാണ്​ സർക്കാർ അംഗീകരിച്ച ആദ്യ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ നോയിഡയിൽ ആരംഭിച്ചത്​. 44 കോടി മുതൽ മുടക്കിൽ നിർമിച്ച സ്‌ക്രാപ്പേജ് പ്ലാന്റ് കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. മാസംതോറും 2,000 വാഹനങ്ങൾ പൊളിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഒരു വാഹനം പൊളിക്കാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും. ഇതിനുമുമ്പ്​ വാഹനപൊളിക്കൽ ബിസിനസിലേക്ക്​ കടന്ന മറ്റൊരു പ്രമുഖ ഇന്ത്യൻ വാഹന നിർമാതാവാണ്​ മഹീന്ദ്ര. 2018ൽതന്നെ അവർ 'സെറോ' എന്ന പേരിൽ ഇതാരംഭിച്ചിരുന്നു.

പൊളിക്കൽ നയം

ഈ വർഷം ഓഗസ്റ്റിലാണ്​ കേന്ദ്രം സ്‌ക്രാപ്പേജ് പോളിസി അഥവാ പൊളിക്കൽ നയം പുറത്തിറക്കിയത്​. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ്​ നയമനുസരിച്ച്​ ചെയ്യുന്നത്​. ഇതനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും.

വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.


നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ആർടിഒ രജിസ്റ്റർ ചെയ്യില്ല. 15 വർഷത്തിലധികം പഴക്കമുള്ള വാഹന ഉടമകൾ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് എട്ടിരട്ടി അധികം ഫീസ്​ നൽകണം. 15 വർഷത്തിലധികം പഴക്കമുള്ള കാറുകളുടെ പുതുക്കൽ ഫീസായി 5,000 രൂപ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ, 15 വർഷം പഴക്കമുള്ള ബൈക്കുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് നിലവിലെ 300 രൂപക്കുപകരം 1,000 ആകും.

ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കും കാറുകൾക്കും രജിസ്ട്രേഷൻ പുതുക്കുന്നതിന് കൂടുതൽ ചെലവ് വരും. ഇത് യഥാക്രമം 10,000 രൂപ, 40,000 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള ബസ് അല്ലെങ്കിൽ ട്രക്ക് പോലുള്ള പൊതു, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും നിലവിലുള്ളതിനേക്കാൾ എട്ട് മടങ്ങ് കൂടുതൽ ചിലവ് വരും. പുതുക്കൽ ഫീസ് 10,000 മുതൽ 12,500 വരെ ആയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എങ്ങിനെ ഒരു വാഹനം സ്​ക്രാപ്പ്​ ചെയ്യാം

20 വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനം നിങ്ങളുടെ പക്കലുണ്ടോ? ഭാരിച്ച ചിലവുവഹിച്ച്​ അത്​ നിലനിർത്തേണ്ടതില്ല എന്നാണോ തീരുമാനം. എങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക്​ പറ്റിയ ഒരു പൊളിക്കൽ കേന്ദ്രം കണ്ടെത്തുകയാണ്​. ​വെബ്​സൈറ്റ്​ വഴിയോ നേരി​േട്ടാ സ്ക്രാപ്പിങ്​ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്​.

മഹീന്ദ്ര സെറോ അല്ലെങ്കിൽ മാരുതി സുഷോ പോലെയുള്ള അംഗീകൃത റീസൈക്ലറെയും ഇതിനായി വിളിക്കാം​. തുടർന്ന്​ സമയം നിശ്​ചയിച്ചശേഷം വാഹനം അവരുടെ സ്ക്രാപ്പിങ്​ സെൻററിലേക്ക് കൊണ്ടുപോവുകയോ പിക്കപ്പ്​ സൗകര്യം ഉപയോഗപ്പെടുത്തുകയോ ചെയ്യാം. വാഹനം ഒാടുന്ന പരുവത്തിലല്ലെങ്കിൽ പിക്കപ്പ്​ സേവനം ഉപയോഗപ്പെടുത്തുന്നതാണ്​ നല്ലത്​. കമ്പനി പ്രതിനിധികൾ വീട്ടിൽ വന്ന്​ വാഹനം എടുത്തുകൊണ്ട്​ പൊയ്​ക്കൊള്ളും.

രേഖകൾ കൃത്യമാക്കുക

വാഹനം സ്​ക്രാപ്പിങ്​ കേന്ദ്രത്തിൽ എത്തിയാൽ പിന്നെ ഡോക്കുമെ​േൻറഷ​െൻറ സമയമാണ്​. ഉടമയെന്നനിലക്ക്​ വാഹനത്തിന്റെ യഥാർഥ രേഖകൾ നിങ്ങൾ കൈമാറേണ്ടതുണ്ട്. നിങ്ങൾക്ക് വാഹനത്തിൽ മറ്റ്​ ബാധ്യതകൾ ഒന്നും ഉണ്ടാകാൻ പാടില്ല. തീർപ്പാക്കാത്ത നിയമപരമായ ബാധ്യതകളൊന്നും ഇല്ലെങ്കിൽ (ആർ.ടിഒ ചലാനുകൾ, ബാങ്ക് ലോണുകൾ, അപകടം, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയവ പോലെ), റീസൈക്ലർ കാറിന്റെ/ബൈക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. തുടർന്ന്​ വാഹനത്തിന്റെ സ്ക്രാപ്പ് മൂല്യം നിർണ്ണയിക്കാൻ തൂക്കിനോക്കും. ഇതനുസരിച്ച്​ ഒരു വില അവർ നിശ്​ചയിക്കുകയും ചെയ്യും. ഇത് എക്‌സ്-ഷോറൂം വിലയുടെ ഏകദേശം നാല്-ആറ് ശതമാനം വരും. അതായത്​ ഒരുലക്ഷം എക്​സ്​ഷോറൂം വിലയുണ്ടെങ്കിൽ 4000-5000 രൂപ വില ലഭിക്കും.


സ്​ക്രാപ്പിങ്​ തുടങ്ങാം

മേൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയാൽ സ്​ക്രാപ്പിങ്​ ആരംഭിക്കാം. ഘട്ടംഘട്ടമായാണ്​ ഒരു വാഹനം പൊളിക്കുന്നത്​. ആദ്യം, ടയറുകളും സി.​എൻ.ജി കിറ്റും (നിലവിലുണ്ടെങ്കിൽ) നീക്കംചെയ്യും. തുടർന്ന്​ ബാറ്ററി നീക്കം ചെയ്യും. തുടർന്ന്​ എയർ കണ്ടീഷനിങ്​ സിസ്റ്റത്തിൽ നിന്ന് റഫ്രിജറന്റ് ഉൗറ്റിക്കളയും. അടുത്തതായി വാഹനം 'ഡി പൊല്യൂഷൻ സ്​റ്റേഷനി'ലേക്ക്​ കൊണ്ടുപോകും. ഇന്ധനം, എഞ്ചിൻ ഓയിൽ, ട്രാൻസ്​മിഷൻ ഓയിൽ, ബ്രേക്​ ഓയിൽ, സ്റ്റിയറിങ്​ ഓയിൽ, കൂളന്റ്, വിൻഡ്ഷീൽഡ് വാഷർ ഫ്ലൂയിഡ് തുടങ്ങി വാഹനത്തിലെ ദ്രവ രൂപത്തിലുള്ള എല്ലാം ഇവിടെയാണ്​ നീക്കം ചെയ്യുന്നത്​. ഇതിനിടെ ഇന്ധന ടാങ്ക്, മഫ്ലർ/സൈലൻസർ എന്നിവയും നീക്കം ചെയ്യും.


അടുത്തതായി ബോഡി പാനലുകൾ, ബോനറ്റ്, ബൂട്ട് ലിഡ്, ഡോറുകൾ, ഫെൻഡറുകൾ, ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ പൊളിച്ചുമാറ്റും. തുടർന്ന്​ ക്യാബിനിനുള്ളിലെ സ്റ്റിയറിങ്​, ഡാഷ്‌ബോർഡ് തുടങ്ങി സീറ്റുകൾ, ഫ്ലോർ മാറ്റുകൾ, റൂഫ് ലൈനിംഗ് തുടങ്ങി മറ്റെല്ലാ ഇന്റീരിയർ ഭാഗങ്ങളും പുറത്തെടുക്കുന്നു. ഇൗ സമയമാണ്​ വാഹനത്തി​െൻറ വയറിങും എടുത്തുമാറ്റുന്നത്​. അടുത്തതായി വാഹനം മറ്റൊരു സ്​റ്റേഷനിലേക്ക്​ എത്തിക്കുന്നു. ഇവിടെവച്ച്​ ഗിയർബോക്​സ്​ പൊളിച്ചുമാറ്റുന്നു. തുടർന്ന്​ വാഹനം ഉയർത്തി, എഞ്ചിൻ, സസ്പെൻഷൻ, ബ്രേക്ക് എന്നിവ നീക്കം ചെയ്യുന്നു. അവസാനമായി വെഹിക്കി​ൾ ​െഎഡൻറിഫിക്കേഷൻ നമ്പർ രേഖപ്പെടുത്തിയ പ്ലേറ്റും മുറിച്ചുമാറ്റുന്നു.


അടുത്തത്​ റീസൈക്ലിങ്​

ഇത്രയും ചെയ്​തുകഴിഞ്ഞാൽ വാഹനം റീസൈക്ലിങിന്​ തയ്യാറായിക്കഴിയും. എന്തെങ്കിലും തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങളെല്ലാം ഇതോടെ വാഹനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇനിയുള്ളത്​ അടിച്ചുപരത്തി വീണ്ടും ഉപയോഗിക്കുന്നതിനായി വാഹനത്തി​െൻറ ലോഹഭാഗം പരുവപ്പെടുത്തലാണ്​. ബോഡി ഷെൽ ഒരു ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഒരു ക്രഷറിൽ ഇടുന്നു. പുറത്തുവരുന്ന സ്റ്റീൽ ബേൽ പിന്നീട് ഉരുക്കാനായി വിൽക്കും. നേരത്തെ ശേഖരിച്ച വിവിധ ബോഡി പാനലുകളും ഉപകരണങ്ങളും സ്പെയറുകളായി വിൽക്കും. അംഗീകൃത റീസൈക്ലർമാർ വാഹനത്തിൽ നിന്ന്​ ലഭിക്കുന്ന ഫ്ലൂയിഡുകൾ സുരക്ഷിതമായി നശിപ്പിക്കും. പൊളിക്കൽ പ്രക്രിയ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ഉറപ്പാക്കുന്ന ജോലിയും ഇതേ പൊളിക്കൽ കേന്ദ്രങ്ങൾക്കാണ്​.

സർട്ടിഫിക്കറ്റ് വാങ്ങുക

സ്‌ക്രാപ്പിങ്​ പൂർത്തിയായിക്കഴിഞ്ഞാൽ, വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് ആർ.ടി.ഒ (റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്) യിൽ ഉപയോഗിക്കാവുന്ന പ്രത്യേക സർട്ടിഫിക്കറ്റ് റീസൈക്ലർ നൽകും. മുമ്പ് സമ്മതിച്ച സ്ക്രാപ്പ് മൂല്യവും നിങ്ങൾക്ക് ഡിജിറ്റലായി അല്ലെങ്കിൽ ഒരു ചെക്​ മുഖേന നൽകും. അടുത്തിടെ പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പേജ് പോളിസിയിൽ, സ്‌ക്രാപ്പിങ്​ സർട്ടിഫിക്കറ്റിന് ഒന്നിലധികം ഉപയോഗങ്ങളുണ്ട്. സ്​ക്രാപ്പ്​ ഉടമക്ക്​ പുതിയ വാഹനം വാങ്ങുമ്പോൾ വാഹന നിർമ്മാതാവിൽ നിന്ന് 5 ശതമാനം കിഴിവ് നേടാൻ ഇൗ സർട്ടിഫിക്കറ്റ്​ മതിയാകും. കൂടാതെ 25 ശതമാനം റോഡ് നികുതിയിൽ നിന്ന് ഒഴിവാക്കുകയും രജിസ്ട്രേഷൻ ചാർജുകളിൽ നിന്ന് പൂർണ്ണമായ ഇളവ് നേടുകയും ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scrappage Policyscrapping centreVehicle scrapping
News Summary - Vehicle scrapping: Steps to bid your old vehicle goodbye
Next Story