Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിങ്ങളുടെ ഹെൽമെറ്റ്​ ബി.ഐ.എസ്​ 4151 നിലവാരമുള്ളതാണോ?, ഇല്ലെങ്കിൽ പരിശോധനയിൽ പിടിവീഴും

text_fields
bookmark_border
‘4 വയസിന് മുകളിലുള്ളവർ ഹെൽമെറ്റ് ധരിക്കണം’
Use standard helmet with secured strap
cancel

ഹെൽമെറ്റ്​ വാങ്ങു​േമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റി വീണ്ടും മുന്നറിയിപ്പ്​ നൽകി എം.വി.ഡി കേരള. വെറുതെ ഒരു ഹെൽമെറ്റ് തലയിൽ വെച്ചതുകൊണ്ട്​ കാര്യമില്ലെന്നാണ്​ മോ​ട്ടോർ വെഹിക്കിൾ ഡിപ്പാട്ട്​​െമന്‍റ് മുന്നറിയിപ്പ്​ നൽകുന്നത്​. ​ ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്ന്​ നല്ല ഹെൽമെറ്റ് മാത്രമേ നമ്മുടെ തലയെ സംരക്ഷിക്കൂ എന്നും എം.വി.ഡി പറയുന്നു.

ഹെൽമെറ്റ്​ വാങ്ങു​േമ്പാഴും ധരിക്കു​േമ്പാഴും ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

1. മോട്ടോർ വാഹന നിയമ പ്രകാരം 4 വയസിന് മുകളിലുള്ള ഏതൊരാളും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണം.

2. ധരിക്കുന്ന ഹെൽമെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BlS) ന്‍റെ നിലവാരമനുസരിച്ചായിരിക്കണം

3. ഹെൽമെറ്റ് നിർമിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം

4. ഹെൽമെറ്റിന്‍റെ ആകൃതിയും വലുപ്പവും തലയ്ക്ക് സംരക്ഷണം നൽകുന്നതാവണം

5. ഒരു സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം

6. ഇവയൊക്കെ ശരിയ്ക്കും ഉറപ്പാക്കാൻ BIS : 4151 സ്റ്റാ​േന്‍റർഡ്​ പ്രകാരം നിർമ്മിച്ച ഹെൽമെറ്റുകൾക്ക് മാത്രമേ കഴിയുകയുള്ളു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story