Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightയൂസ്ഡ് കാർ പണി...

യൂസ്ഡ് കാർ പണി കിട്ടാതിരിക്കാൻ

text_fields
bookmark_border
യൂസ്ഡ് കാർ പണി കിട്ടാതിരിക്കാൻ
cancel

പുറമെ തിളങ്ങുന്ന പെയിന്റും കോട്ടിങ്ങും പോളിഷ് ചെയ്ത ടയറുകളും കണ്ട് യൂസ്ഡ് വാഹനം വാങ്ങാൻ ഉറപ്പിച്ചാൽ ചിലപ്പോൾ കൈയിലുള്ള കാശ് ‘വെള്ളത്തിൽ’ ആയെന്നു വരാം. പേടിപ്പിക്കാൻ പറഞ്ഞതല്ല, നിരവധി ചെക്കപ്പും അറ്റകുറ്റപ്പണിയും നടത്തി നേരിയ സ്ക്രാച്ച് വരെ പരിഹരിച്ചും യൂസ്ഡ് വാഹനങ്ങൾ വിറ്റഴിക്കുന്ന വിശ്വസ്ത സ്ഥാപനങ്ങളുമുണ്ട്. എങ്കിലും വിൽക്കാനിട്ടിരിക്കുന്ന വണ്ടി മുതൽക്കൂട്ടാണോ ബാധ്യതയാണോ എന്ന് തിരിച്ചറിയാൻ പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

നിർമാണ വർഷം (Make Year) 

വണ്ടിയുടെ മേക്ക് ഇയർ കൃത്യമായി പരിശോധിക്കുക. രജിസ്റ്റർ ചെയ്ത വർഷം തന്നെയാണോ മേക്ക് ഇയർ എന്ന് ഉറപ്പുവരുത്തുക.

ഗ്ലാസ് സീരീസ് നമ്പർ  

എല്ലാ ഗ്ലാസുകളിലെയും സീരീസ് നമ്പറുകൾ ഒന്നുതന്നെയാണോ എന്ന് നോക്കുക. വ്യത്യാസമുണ്ടെങ്കിൽ ഗ്ലാസ് മാറിയതാകാൻ സാധ്യതയുണ്ട്. ആദ്യ ഓണർ ഇയർ എൻഡിങ്ങിൽ വാങ്ങിയ വാഹനമാണെങ്കിൽ ചിലപ്പോൾ ഗ്ലാസിലെ സീരീസ് നമ്പർ മാറിയേക്കാം. ഗ്ലാസ് മാറിയതാണോ എന്ന് തെറ്റിദ്ധാരണ ഉണ്ടാകേണ്ട എന്നുകരുതി പറഞ്ഞെന്ന് മാത്രം.

അപകടങ്ങൾ/റീപെയിന്റ്

വണ്ടിക്ക് ആക്സിഡന്റ് പറ്റിയിട്ടുണ്ടോ എന്ന് അറിയാൻ ഡോർ പാനൽ സൈഡുകൾ, ഡിക്കി ഭാഗത്തെ മോൾഡിങ്ങുകൾ പരിശോധിക്കുക. ഇവ ഒരേപോലെ തുടർച്ചയായുള്ളതാണെങ്കിൽ കുഴപ്പമില്ല.

പാനൽ ഗ്യാപ്പുകൾ  

ബോഡി പാനലുകൾക്കിടയിലുള്ള അകലം എല്ലായിടത്തും ഒരുപോലെയാണോ എന്ന് നോക്കുക.

സർവിസ് ഹിസ്റ്ററി  

സ്പീഡോമീറ്റർ കിലോമീറ്റർ കുറച്ചതാണോ എന്ന് സംശയമുണ്ടെങ്കിൽ, അത് കൃത്യമായി ചോദിച്ച് ഉറപ്പുവരുത്തുക. ഷോറൂമിലാണ് ആ വാഹനം സർവിസ് ചെയ്തിട്ടുള്ളതെങ്കിൽ രേഖകൾ ചോദിക്കുക. ലോക്കൽ വർക്ക് ഷോപ്പുകളിലാണെങ്കിൽ ബില്ലുകൾ പരിശോധിക്കുക. സംശയം മാറുന്നില്ലെങ്കിൽ വിശ്വസ്തനായ മെക്കാനിക്കിനെ വെച്ച് പരിശോധിപ്പിക്കുക.

എൻജിൻ ബേ  

എൻജിൻ ഭാഗം ഓയിൽ ലീക്ക് മറയ്ക്കാൻ അമിതമായി കഴുകിവെച്ചതാണോ എന്ന് ശ്രദ്ധിക്കുക.

എ.സി പരിശോധന  

എയർ കണ്ടീഷൻ സംവിധാനം ഫുൾ ആയി ഇട്ടശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് നോക്കുക. കൂളിങ് ഏറ്റക്കുറച്ചിലുകൾ, കൂളാകാൻ താമസം നേരിടുന്നുണ്ടോ, അമിത ശബ്ദമുണ്ടോ എന്നൊക്കെ നോക്കുക. എ.സി ഓൺ ചെയ്ത് കുറച്ചുനേരം കഴിയുമ്പോൾ കാറിനുള്ളിൽ (പ്രത്യേകിച്ച് ഡാഷ്‌ബോർഡിന് താഴെ) വെള്ളത്തുള്ളികൾ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എ.സി ഫിൽട്ടർ എത്രത്തോളം പഴക്കമുള്ളതാണെന്ന് ചോദിക്കുക. വണ്ടിയുടെ കൃത്യമായ മെയിന്റനൻസ്, സർവിസ് പ്രോപ്പർ ആണോ എന്ന് മനസ്സിലാക്കാൻ ഇതുവഴി കഴിയും.

ഇൻഷുറൻസ് ക്ലെയിം  

ഇൻഷുറൻസ് പേപ്പറുകൾ പരിശോധിച്ച് മുമ്പ് മേജർ ക്ലെയിമുകൾ/ അപകടങ്ങൾ ഉണ്ടായിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

മെക്കാനിക്കൽ കണ്ടീഷൻ

ബോഡിയിലെ ചെറിയ പോറലുകൾ (Scratch) സാരമാക്കേണ്ട. പകരം എൻജിൻ, ഇന്റീരിയർ, പാനൽ ഗ്യാപ്പുകൾ, എ.സി, ക്ലച്ചിന്റെ സ്മൂത്ത്‌നെസ് എന്നിവക്ക് മുൻഗണന നൽകുക.

ഇലക്ട്രിക് സിസ്റ്റം  

ഹെഡ്‌ലൈറ്റ് മുതൽ ഇന്റീരിയർ ലൈറ്റുകൾ വരെ എല്ലാ ഇലക്ട്രിക് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുക.

വൈപ്പറും വിൻഡോയും  

വൈപ്പർ, പവർ വിൻഡോ എന്നിവ പ്രവർത്തിപ്പിക്കുമ്പോൾ അവയുടെ വേഗവും മോട്ടോറിന്റെ ശബ്ദവും ശ്രദ്ധിക്കുക.

സസ്പെൻഷനും സ്റ്റിയറിങ്ങും  

കുണ്ടും കുഴിയുമുള്ള റോഡിലൂടെ ഓടിച്ചുനോക്കി സസ്പെൻഷൻ ചെക്ക് ചെയ്യുക. സ്റ്റിയറിങ് ഫുൾ ആയി തിരിക്കുമ്പോൾ ശബ്ദവ്യത്യാസമോ പ്ലേയോ ഉണ്ടോ എന്ന് നോക്കുക.

എൻജിൻ റിഫൈൻമെന്റ്   

എൻജിൻ അനാവശ്യ ശബ്ദങ്ങളില്ലാതെ സ്മൂത്തായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ബാറ്ററി 

ബാറ്ററിയുടെ മുകളിലുള്ള സ്റ്റിക്കറിൽ അതിന്റെ വർഷം പരിശോധിക്കുക. പെട്ടെന്ന് ഒരു ബാറ്ററി മാറ്റം വേണ്ടിവരുമോ എന്നറിയാം. മാറാറായ അവസ്ഥയാണെങ്കിൽ വാഹന വിലയിൽ ഇളവ് ചോദിക്കുക.

ബ്രേക്ക് ടെസ്റ്റ്  

സുരക്ഷിതമായ സ്ഥലത്തുവെച്ച് പല വേഗത്തിൽ ബ്രേക്ക് ഇട്ടുനോക്കി അതിന്റെ ഗ്രിപ്പും സ്മൂത്ത്‌നെസും പരിശോധിക്കുക.

ഫ്ലഡ് (വെള്ളപ്പൊക്കം) ബാധിച്ച കാറുകൾ  

എത്ര മോടിപിടിപ്പിച്ചാലും വെള്ളം കയറിയ വണ്ടിയാണെങ്കിൽ എൻജിൻ ബേ, പാനൽ ഗ്യാപ്പുകൾ, സെൻട്രൽ കൺസോൾ, സീറ്റ് ബെൽറ്റിന്റെ ഏറ്റവും അറ്റം (അവസാനം വരെ വലിച്ചുനോക്കുക) എന്നിവിടങ്ങളിൽ ചളിയുടെയോ ഉപ്പിന്റെയോ അംശം കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsused carscar damageAuto News
News Summary - To avoid getting a used car Damage
Next Story