Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightവാഹനത്തിലുള്ളവരെ...

വാഹനത്തിലുള്ളവരെ സീറ്റ്​ബെൽറ്റ്​ ധരിപ്പിക്കേണ്ടതാര്​?, സീറ്റ്​ ബെൽറ്റ്​ ഇടാതിരുന്നാൽ എയർബാഗ്​ തുറക്കുമോ; അറിയാം ഇക്കാര്യങ്ങൾ

text_fields
bookmark_border
seatbelt safety driving regulations
cancel

വാഹനസംബന്ധിയായ ചില സംശങ്ങളുടെ ഉത്തരങ്ങൾ തേടുകയാണ്​ ഇത്തവണ ഹോട്ട്​വീൽസ്​ ഓ​ട്ടോ ടിപ്​സ്​. ഇതിലെ ചില സംശയങ്ങൾ നമ്മു​െക്കാരിക്കലും തൊന്നാത്തതായിരിക്കാം. ചിലപ്പോൾ ചില സംശങ്ങൾ തോന്നിയിട്ട​ും ഉത്തരം ലഭിക്കാത്തതും ആകും. 'വാഹനത്തിലുള്ളവരെ സീറ്റ്​ബെൽറ്റ്​ ധരിപ്പിക്കേണ്ടതാര്'​ എന്ന സംശയം എത്രപേർക്ക്​ ഉണ്ടായിട്ടുണ്ട്​ എന്നറിയില്ല. എങ്കിലും പ്രസക്​തമായ സംശയമാണത്​. മറ്റൊരു സംശയം 'സീറ്റ്​ബെൽറ്റ്​ ഇടാതിരുന്നാൽ എയർബാഗ്​ തുറക്കുമോ' എന്നതാണ്​. ഈ രണ്ട്​ ചോദ്യങ്ങളുടേയും ഉത്തരം നമ്മുക്കൊന്ന്​ അന്വേഷിച്ച്​ നോക്കാം.


1. വാഹനത്തിലുള്ളവരെ സീറ്റ്​ബെൽറ്റ്​ ധരിപ്പിക്കേണ്ടതാര്

വാഹനത്തിൽ സീറ്റ് ബെൽറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ യാത്രക്കാർ അവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത്​ ഡ്രൈവറുടെ ഉത്തരവാദിത്വമാണ്​. 2017ലെ ഡ്രൈവിങ് റെഗുലേഷൻ ആക്​ടിൽ ഇക്കാര്യം വ്യക്​തമായി പറഞ്ഞിട്ടുണ്ട്​. മാനവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ നഷ്ടപ്പെടുത്തിയത് ഡൈനാമിറ്റിന്‍റെ കണ്ടുപിടുത്തമാണ്. അതിന്‍റെ പശ്ചാത്താപത്താലാണത്രേ ആൽഫ്രഡ് നോബൽ തന്‍റെ സ്വത്തുക്കൾ നോബൽ പ്രൈസ് നൽകുന്നതിന് വേണ്ടി മാറ്റി വച്ചത്. എന്നാൽ മാനവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മനുഷ്യ ജീവൻ രക്ഷിച്ച ഉപകരണമാണ് സീറ്റ് ബെൽറ്റ്. ശാസ്ത്രീയമായ പഠനങ്ങൾ കാണിക്കുന്നത് കാറപകടങ്ങളിൽ 45 ശതമാനത്തോളം മരണവും 60 ശതമാനത്തോളം ഗുരുതരമായ പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ മാത്രം ഒഴിവാക്കാൻ കഴിയും എന്നാണ്.


1958 ലാണ് സ്വീഡനിലെ വോൾവോ കമ്പനിക്ക് വേണ്ടി നിൽസ് ബോലിൻ (Nils Bohlin) ഇന്ന് ഉപയോഗത്തിലിരിക്കുന്ന ത്രീ പോയിന്‍റ്​ സീറ്റ് ബെൽറ്റിന് പേറ്റന്‍റ്​ നേടി വാഹനങ്ങളിൽ ഘടിപ്പിച്ച് നൽകാൻ തുടങ്ങിയത്. 1970 ന് മുൻപേ അമേരിക്ക അടക്കമുള്ള പല വികസിത രാജ്യങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി നിയമ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ ഏകദേശം 30 വർഷങ്ങൾക്ക് ശേഷം 2002 ലാണ് ഇന്ത്യയിൽ എട്ട്​ സീറ്റ് വരെയുള്ള വാഹനത്തിൽ നിർമ്മാണ ഘട്ടത്തിൽ സീറ്റ് ബെൽറ്റ് ഉൾക്കൊള്ളിക്കണമെന്ന് നിഷ്കർഷിക്കുന്നതും (കേന്ദ്ര. മോ​ട്ടോർ വാഹന ചട്ടം 124 ) മുൻ സീറ്റിലെയും, മുന്നോട്ടുള്ള ദിശയിലേക്ക് ഇരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കുന്നത് (കേന്ദ്ര. മോ​ട്ടോർ വാഹന ചട്ടം 138 ). നമ്മുടെ രാജ്യത്ത് ഇപ്പോഴും 70 ശതമാനത്തിൽ കൂടുതൽ ആളുകളും ഇവ ധരിക്കുന്നില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. റോഡപകടങ്ങളിലെ ബഹു ഭൂരിപക്ഷം മരണങ്ങളുടെയും കാരണം റോഡുകൾ അല്ലാ എന്നതാണ് വസ്തുത. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉറപ്പ് വരുത്തിയാൽ മാത്രം കേരളത്തിൽ പ്രതിവർഷം രണ്ടായിരത്തോളം പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും.


സീറ്റ് ബെൽറ്റും എയർബാഗ​ും

സീറ്റ്​ ബെൽറ്റും എയർബാഗും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്​. സീറ്റ് ബെൽറ്റും (primary restraint system - PRS) ഉം എയർ ബാഗും (suplimendary restraint system -SRS) സംയോജിതമായിട്ട് പ്രവർത്തിച്ചാൽ മാത്രമെ 70 കി.മീ മുകളിലേക്കുള്ള സ്പീഡിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ഇട്ടാൽ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. സീറ്റ്​ ബെൽറ്റ്​ ഇട്ടില്ലെങ്കിൽ ചിലപ്പോൾ എയർബാഗ്​ തുറക്കുന്നതുകൊണ്ട്​ പ്രയോജനം ലഭിക്കില്ല, എന്നുമത്രമല്ല പരിക്ക്​ ഇരട്ടിയാകാനും സാധ്യതയുണ്ട്​. മാത്രമല്ല പല വാഹനങ്ങളിലും, എയർ ബാഗ് പ്രവർത്തിക്കുന്നതിന്​ സീറ്റ്​ ബെൽറ്റ്​ ഇടേണ്ടത്​ നിർബന്ധമാണ്​. ആധുനിക സെൻസർ സംവിധാനങ്ങളുള്ള വാഹനങ്ങൾ ഇത്തരത്തിലുള്ളതാണ്​.


ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ 2016 ൽ നടത്തിയ പഠനം കണ്ടെത്തിയത് പ്രതിദിനം 15 പേരുടെ മരണം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു എന്നാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തത് 2019 ലെ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പെറ്റികേസിൽ നിന്ന് മാറ്റി ഗൗരവമേറിയ മറ്റ് കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.അതിൻപ്രകാരം 14 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. 14 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റൊ അല്ലെങ്കിൽ ചൈൽഡ് റീസ്ട്രൈൻഡ് സിസ്റ്റമൊ (child restraint system) ഉപയോഗിച്ചിരിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു.അങ്ങിനെ അല്ലാത്തവർ സെക്ഷൻ 194,B(1) പ്രകാരം 1000 രുപ പിഴ അടക്കണമെന്ന കർശന നിർദേശമാണ് പുതിയ കേന്ദ്ര നിയമത്തിൽ ഉള്ളത്.

*വിവരങ്ങൾക്ക്​ കടപ്പാട്​ എം.വി.ഡി കേരള

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileAirbagseatbeltdriving regulationsroadsafety
Next Story