Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightഉടമയുടെ യോഗ്യതാ...

ഉടമയുടെ യോഗ്യതാ പരിശോധന മുതൽ വെള്ളിയിൽ തീർത്ത സ്​പിരിറ്റ്​ ഓഫ്​ എക്​സ്റ്റസിവരെ; റോൾസ്​ റോയ്​സിനെപറ്റിയുള്ള അഞ്ച്​ അന്ധവിശ്വാസങ്ങൾ

text_fields
bookmark_border
Rolls Royce super luxury cars: 10 biggest myths
cancel

ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ്​ റോൾസ്​ റോയ്​സ്​. അതുകൊണ്ട്​ തന്നെ റോൾസിനെ ചുറ്റിപ്പറ്റി ധാരാളം വ്യാജ കഥകളും പ്രചരിക്കാറുണ്ട്​. അത്തരം കഥകളിൽ പലതിനും റോൾസിനോളംതന്നെ പ്രായവുമുണ്ട്​. 1906 മുതൽ ലോകത്ത്​ വിൽക്കപ്പെടുന്ന വാഹനങ്ങളാണ്​ റോൾസി​േന്‍റത്​. 115 വർഷത്തെ പാരമ്പര്യമെന്നത് ചില്ലറ കാര്യമല്ലല്ലോ. രാജാക്കന്മാർമുതൽ മാഫിയ തലവന്മാർവരെ മോഹിച്ചിരുന്ന വാഹനത്തെപറ്റി അപസർപ്പക കഥകൾ പ്രചരിക്കുക സ്വാഭാവികവും. അത്തരം ചില ഇല്ലാക്കഥകൾ ഏതൊക്കെയാണെന്ന്​ നമ്മുക്കൊന്ന്​ പരിശോധിക്കാം.


1. റോൾസ്​ റോയ്​സ്​ വാങ്ങാൻ യോഗ്യതാ പരിശോധന

റോൾസിനെപറ്റിയുള്ള കഥകളിൽ ഏറ്റവും വ്യാപകമായി പ്രചരിച്ചിരുന്ന ഒന്നാണ്​ വാഹനം വാങ്ങാൻ 'ഒരു യോഗ്യതയൊക്കെ' വേണമെന്നത്​. റോൾസ്​ വാങ്ങാനെത്തുന്നവരുടെ പശ്​ചത്തലം പരിശോധിച്ചശേഷം അനുയോജ്യമെന്ന്​ കണ്ടാൽ മാത്രമെ വാഹനം നൽകൂ എന്നതാണ്​ ഈ കഥയുടെ സാരം. പണ്ടുകാലത്ത്​ രാജാക്കന്മാർക്ക്​ മാത്രമാണ്​​ വാഹനം വിറ്റിരുന്നതെന്നും പ്രചരണമുണ്ടായിരുന്നു. ഈ നിറംപിടിപ്പിച്ച കഥകളിൽ എന്തെങ്കിലും സത്യമുണ്ടോ? ഇല്ലെന്നതാണ്​ വാസ്​തവം. ആർക്കും വാങ്ങാവുന്ന വാഹനമാണ്​ റോൾസ്​ റോയ്​സ്​.

പക്ഷെ റോൾസ്​ സ്വന്തമാക്കുന്നവരിലധികവും പണവും പ്രതാപവും ഉള്ളവരായിരുന്നത്​ വാസ്​തവമാണ്​. കാരണം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ അവർക്കുമാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന്​ റോൾസ്​ സ്വന്തമായുള്ള എല്ലാത്തരം ആളുകളും ലോകത്ത്​ എല്ലായിടത്തും ഉണ്ട്​. അതിൽ കച്ചവടക്കാരും കൃഷിക്കാരും മുടിമുറിക്കുന്നവരും ബാർ ഡാൻസർമാരും മാഫിയ തലവന്മാരും ഒക്കെയുണ്ട്​. റോൾസ്​ വാങ്ങാനുള്ള ഒരേ​െയാരു മാനദണ്ഡം കമ്പനി ആവശ്യപ്പെടുന്ന പണം നൽകുക എന്നതാണ്​. ​​


2. സമ്പൂർണ്ണമായും ബ്രിട്ടീഷ്​ വാഹനം

റോൾസിനെപറ്റിയുള്ള മറ്റൊരു അന്ധവിശ്വാസം അതൊരു സമ്പൂർണ ബ്രിട്ടീഷ്​ വാഹനം ആണെന്നതാണ്​. ആ അവകാശവാദവ​ും പൂർണമായും ശരിയാണെന്ന്​ പറയാനാകില്ല. റോൾസ് റോയ്‌സ് യുകെയിലെ അവരുടെ ഫാക്ടറിയിൽ നിർമിക്കുകയും ഒരുമിച്ച് ചേർക്കുകയും ചെയ്യുന്നെന്നത്​ ശരിയാണ്​. പ​ക്ഷെ റോൾസിന്‍റെ വാഹനഭാഗങ്ങളിലധികവും നിർമിക്കുന്നത്​ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലാണ്​. ഒരു റോൾസിന്‍റെ ജനനം ജർമനിയിലാണ്​ നടക്കുന്നത്​. വാഹനത്തിന്‍റെ അലുമിനിയം ബോഡി പാനൽ നിർമിക്കുന്നത്​ അവിടെയാണ്​. പിന്നീടിത്​ യുകെയിലെ ഫാക്ടറിയിലേക്ക് കൊണ്ടുവരുന്നു. റോൾസിന്​ ആവശ്യമായ ലെതർ, വുഡ്​, ഇൻഫോടൈൻമെന്‍റ്​ സിസ്റ്റം തുടങ്ങിയവയൊക്കെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച്​ ബ്രിട്ടനിലെത്തിക്കുകയാണ്​ ചെയ്യുന്നത്​.


3. വെള്ളിയിൽ തീർത്ത സ്​പിരിറ്റ്​ ഓഫ്​ എക്​സ്റ്റസി

റോൾസിന്‍റെ മുഖമുദ്രയാണ്​ സ്​പിരിറ്റ്​ ഓഫ്​ എക്​സ്റ്റസി എന്ന ലോഗോ. വാഹനം സ്റ്റാർട്ട്​ ചെയ്യു​േമ്പാൾ ഉയർന്നുവരുന്ന ഈ ശിൽപ്പം വെള്ളിയിലാണ്​ നിർമിക്കുന്നതെന്നൊരു അന്ധവിശ്വാസം ലോകത്തുണ്ട്​. എന്നാൽ ഒരു സ്റ്റാ​േന്‍റർഡ്​ കാറിൽ സ്​പിരിറ്റ്​ ഓഫ്​എക്​സ്റ്റസി നിർമിക്കുന്നത്​ സ്​റ്റെയിൻലെസ്​ സ്റ്റീൽ കൊണ്ടാണ്. പക്ഷെ ഒരുകാര്യം സത്യമാണ്​. വാഹന ഉപഭോക്​താവ്​ ആവശ്യ​െപ്പടുന്ന ലോഹം ഉപയോഗിച്ച്​ സ്​പിരിറ്റിനെ നിർമിച്ചുകൊടുക്കുന്ന പതിവ്​ റോൾസിനുണ്ട്​. അത്​ ചിലപ്പോൾ സ്വർണവും വെള്ളിയും രത്​നം പതിച്ചതും ഒക്കെ ആകാറുമുണ്ട്​. ഓരോ വാഹനത്തിനും സ്​പിരിറ്റ്​ ഓഫ്​ എക്​സ്റ്റസി വ്യത്യാസപ്പടുമെന്ന്​ സാരം.


4.ടാക്​സികളായി ഉപയോഗിക്കാറില്ല

റോൾസ്​ റോയ്​സ്​ ഒരിക്കലും ടാക്​സികളായി ഉപയോഗിക്കാറില്ല എന്നൊരു അന്ധവിശ്വാസം പലർക്കും ഉണ്ട്​. ഇതും തെറ്റാണ്​. ലോകത്ത്​ ആയിരക്കണക്കിന്​ റോൾസ്​ റോയ്​സ്​ ടാക്​സികൾ നിലവിലുണ്ട്​. നമ്മുടെ നാട്ടിൽതന്നെ ബോബി ചെമ്മണ്ണൂർ വാങ്ങി ടാക്​സിയായി ഓടിക്കുന്ന റോൾസ്​ റോയ്​സ്​ പ്രശസ്​തമാണല്ലോ. ബംഗളൂരുവിലെ ഹെയർ സ്​റ്റൈലിസ്റ്റായ രമേഷ്​ ബാബു തന്‍റെ ടാക്​സി ശേഖരത്തിൽ റോൾസുകളേയും ഉൾപ്പടുത്തുകയും അത്​ വലിയ വാർത്തയാവുകയും ചെയ്​തിരുന്നു.


5.ഒരിക്കലും തിരിച്ചുവിളിച്ചിട്ടില്ല

ആധുനിക കാലത്ത്​ വാഹനങ്ങൾ തിരിച്ചുവിളിക്കുക എന്നത്​ അത്ര മോശംകാര്യമൊന്നുമല്ല. അന്താരാഷ്​ട്ര നിയമങ്ങളനുസരിച്ച്​ തകരാർ കണ്ടെത്തിയാൽ വാഹനം തിരിച്ചുവിളിച്ച്​ പരിഹരിക്കുകതന്നെ വേണം. ഇല്ലെങ്കിൽ വൻ തുക പിഴ നൽകേണ്ടിവരും. റോൾസുകൾ ഒരിക്കലും തിരിച്ചുവിളിക്കേണ്ടിവന്നിട്ടില്ല എന്നൊരു വിശ്വാസം വാഹനപ്രേമികൾക്കിടയിൽ ഉണ്ട്​. റോൾസിന്‍റെ ഈടും ഉറപ്പും സൂചിപ്പിക്കാനാണ്​ ഈ കഥ പ്രചരിപ്പിക്കുന്നത്​. എന്നാൽ നിരവധിതവണ റോൾസ്​ റോയ്​സ്​ വാഹനങ്ങൾ തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്​. ഏറ്റവും അവസാനം റോൾസിന്‍റെ 2015 മോഡൽ ഗോസ്റ്റ്​ തിരിച്ചുവിളിച്ചിരുന്നു. 2003നും 2010നും ഇടയിൽ ഫാന്‍റത്തിന്‍റെ നിരവധി മോഡലുകളും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rolls RoyceautomobileLuxury carsmyths
Next Story