Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightവാഹന ഇൻഷുറൻസ് രംഗം...

വാഹന ഇൻഷുറൻസ് രംഗം പൊളിച്ചെഴുതുന്നു; പ്രീമിയം ഉടമക്ക് തീരുമാനിക്കാം, ഒന്നിലധികം വാഹനങ്ങൾ ഉള്ളവർക്ക് ഒറ്റ പോളിസി

text_fields
bookmark_border
Pay as you drive, how you drive: IRDAIs new motor insurance rules
cancel

വാഹന ഇൻഷുറൻസ് രംഗത്ത് സമഗ്ര മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.ഐ). 'പേ ആസ് യു ഡ്രൈവ്', 'പേ ഹൗ യു ഡ്രൈവ്' തുടങ്ങിയ ആശയങ്ങൾക്കൊപ്പം ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഒറ്റ പോളിസി എന്ന നയവും അതോറിറ്റി നടപ്പാക്കും. ധാരാളമായ വ്യക്തിഗതമാക്കൽ സാധ്യതകളാണ് ഇതോടെ ഇൻഷുറൻസ് കമ്പനികൾക്ക് ലഭിക്കുക. ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് ഇൻഷുറൻസ് എടുക്കാം എന്നതാണ് പുതിയ നയത്തിന്റെ പ്രധാന പ്രത്യേകത. അടുത്ത ആ​ഴ്ച്ച പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.


'മോട്ടോർ ഇൻഷുറൻസ് എന്ന ആശയം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ആവിർഭാവം ഇൻഷുറൻസ് നിയമങ്ങ​ളെ വെല്ലുവിളി നിറഞ്ഞ ആവശ്യങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു. പൊതു ഇൻഷുറൻസ് മേഖല പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി മാറേണ്ടതുണ്ട്'-ഐ.ആർ.ഡി.ഐ പ്രസ്താവനയിൽ പറഞ്ഞു.

ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് ഐ.ആർ.ഡി.ഐ പുതിയ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്കുള്ള അംഗീകാരം നൽകി. പുതിയ നിയമമനുസരിച്ച്, ഒരു വാഹനം സ്ഥിരമായി ഓടുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഒരാൾക്ക് ഇൻഷുറൻസിന്റെ പ്രീമിയം തുക നിശ്ചയിക്കാം. ഒരാൾക്ക് തന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള കവർ പ്രയോജനപ്പെടുത്തുകയും വാഹനം ഇടയ്ക്കിടെ ഉപയോഗിക്കുന്നില്ലെങ്കിൽ നേട്ടങ്ങൾ കൊയ്യുകയും ചെയ്യാം. ഒരു മാസത്തിൽ വാഹനം ഓടുന്ന ദൂരം കണക്കാക്കി പ്രീമിയം നിരക്ക് തീരുമാനിക്കാനും സൗകര്യം ഉണ്ടാകും.

മോശം അല്ലെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ് നടത്തുന്നവർക്ക് ഉയർന്ന പ്രീമിയം നൽകേണ്ടിവരും. ഒരു വാഹനത്തിന്റെ ഡ്രൈവിങ് പാറ്റേൺ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം വഴി നിരീക്ഷിക്കുമെന്നും നിയമം പറയുന്നു. മൊബൈൽ ആപ്പിലോ വാഹനത്തിലോ ചെറിയ ഉപകരണം ഘടിപ്പിക്കും. അത് ഡ്രെവിങ് വിവരങ്ങൾ പങ്കിടും. ഇതുകൂടാതെ, ജിപിഎസ് സഹായത്തോടെ, ഒരു പ്രത്യേക വാഹനത്തിന്റെ ഡ്രൈവിങ് പാറ്റേണും ഇൻഷുറൻസ് കമ്പനി അറിയും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓരോ വാഹനവും ഡ്രൈവിങ് സ്കോർ നേടും. അങ്ങിനെയാകും ഉടമ അടയ്‌ക്കേണ്ട പ്രീമിയം തീരുമാനിക്കുക. ഉപയോഗത്തിന്റെയോ ഡ്രൈവിങ് ശീലത്തിന്റെയോ അടിസ്ഥാനത്തിൽ പ്രീമിയം തുകയിൽ മാറ്റം വരുമെന്നാണ് നിയമം പറയുന്നത്.

ടെലിമാറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള മോട്ടോർ ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് ഒരു ഉടമയ്ക്ക് ഒന്നിലധികം വാഹനങ്ങൾ ഉണ്ടെങ്കിൽ ഒരു ഇൻഷുറൻസ് പ്രീമിയം മാത്രമേ ലഭിക്കൂ എന്ന വലിയ പ്രഖ്യാപനവും ഐ.ആർ.ഡി.ഐ നടത്തിയിട്ടുണ്ട്. ഇൻഷുറൻസിന്റെ പ്രീമിയം ഒരാൾ ഓടിക്കുന്ന വാഹനങ്ങളുടെ എണ്ണത്തെ ആശ്രയിച്ചായിരിക്കും കണക്കാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insuranceIRDAImotor insurance
News Summary - Pay as you drive, how you drive: IRDAI's new motor insurance rules
Next Story