Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mobile is enough to pay fines and e-challans
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightഫൈനുകളും, ഇ ചലാനുകളും...

ഫൈനുകളും, ഇ ചലാനുകളും അടക്കാൻ മൊബൈൽ ഫോൺ മതി; അറിയാം എളുപ്പവഴി

text_fields
bookmark_border

ഓഫീസുകൾ കയറിയിറങ്ങാതെ വാഹനങ്ങളുടെ ഫൈനുകളും, ഇ ചലാനുകളും അടക്കാൻ കഴിയും. നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ്​ ഇത്തരത്തിൽ ചലാനുകൾ അടയ്ക്കാനാകുന്നത്​. ഇതിനുള്ള ലളിതമായ മാർഗങ്ങൾ താഴെ...

നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടക്കാൻ സാധിക്കും എന്ന് വിവരിക്കാം:-

  • ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.
  • അതിലെ 'ട്രാൻസ്പോർട്ട് സർവീസസ്' എന്ന ബട്ടൺ അമർത്തുക.
  • തുടർന്ന് 'ചെലാൻ റിലേറ്റഡ് സർവീസസ്' എന്ന വരിയിലെ 'വ്യൂ മോർ' എന്ന ബട്ടൺ അമർത്തുക.
  • പിന്നീട് 'പേമെന്റ്' എന്ന ബട്ടൺ അമർത്തുക.
  • അതിനുശേഷം 'പേ യുവർ ചെല്ലാൻ' എന്ന ബട്ടൺ അമർത്തുക.
  • ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്.
  • അതിനുശേഷം 'ഗെറ്റ് ഡീറ്റെയിൽസ്' എന്ന ബാർ അമർത്തുക.
  • നമ്മുടെ വാഹനത്തിൻ്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
  • അതിൽ 'പെന്റിങ്ങ് ' എന്ന ബട്ടൺ അമർത്തുക.
  • ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
  • 'ഡൗൺലോഡ് ചെല്ലാൻ' എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാം.
  • പിഴ അടക്കുന്നതിനായി 'പേ നൗ' എന്ന ബാർ അമർത്തുക.
  • 'ഇ ട്രഷറി' തിരഞ്ഞെടുത്തു 'കണ്ടിന്യൂ' ബട്ടൻ അമർത്തുക.
  • ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
  • UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക.
  • കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.
  • ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം 'പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ' എന്ന ബാർ അമർത്തുക.

ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം 'പ്രിൻറ് റെസിപ്റ്റ് ' എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

എ.ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile PhoneAuto tipse-challans
News Summary - Mobile is enough to pay fines and e-challans
Next Story