Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_right'ഇടതു വശത്തുകൂടെ...

'ഇടതു വശത്തുകൂടെ ഓവർടേക്​ ചെയ്യാമൊ'?; ചില ഒാവർടേകിങ്​ പാഠങ്ങൾ ഇതാ

text_fields
bookmark_border
ഇടതു വശത്തുകൂടെ ഓവർടേക്​ ചെയ്യാമൊ?; ചില ഒാവർടേകിങ്​ പാഠങ്ങൾ ഇതാ
cancel

വാഹനാപകടങ്ങൾക്ക്​ കാരണമാകുന്നതിൽ പ്രധാനവില്ലനാണ്​ അശ്രദ്ധമായ ഒാവർടേകിങ്​. എന്തൊക്കെ കാര്യങ്ങളാണ്​ ഒാവർടേകിങിൽ നാം ശ്രദ്ധിക്കേണ്ടത്?, ഏതെല്ലാം സന്ദർഭങ്ങളിൽ ഒാർടേക്​​ ചെയ്യാം?, ഇടതുവശത്തുകൂടെ ഒാവർടേകിങ് അനുവദനീയമാണൊ?,ഏപ്പോഴൊക്കെയാണ്​ ​ഇടതു വശത്തുകൂടെ ഓവർടേക്​ ചെയ്യാൻ അനുവാദമുള്ളത് തുടങ്ങിയകാര്യങ്ങൾ പരിശോധിക്കാം. ​

റോഡ് റെഗുലേഷൻസ് 2017 സമഗ്രമായി പരിഷ്കരിച്ചത്​ അടുത്തകാലത്താണ്​. നിയമങ്ങളെ സംബന്ധിച്ച പല കാര്യങ്ങളിലും കൂടുതൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വർഷമായി റോഡ് നിർമാണത്തിലും ട്രാഫിക് സിസ്റ്റങ്ങളിലും ഉണ്ടായ മാറ്റങ്ങൾ ഒരു പരിധി വരെ ഉൾക്കൊള്ളിച്ചാണ്​ പുതിയ നിയമം വന്നിരിക്കുന്നത്​. റോഡുകൾ നാലുവരിയും ആറു വരിയുമൊക്കെയായി മാറിയപ്പോൾ അതിലൂടെയുള്ള ഗതാഗതത്തിനായി ലെയിൻ ഡ്രൈവിങുകൾ ഉൾക്കൊള്ളിക്കുകയും അതിനനുസരിച്ച് ഡ്രൈവിംഗ് റഗുലേഷനിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ് ) റഗുലേഷൻസ് 14ാം ഉപഘണ്ഡിക പ്രകാരം താഴെ പറയുന്ന സന്ദർഭങ്ങളിൽ ഇടത് വശത്ത് കൂടി ഓവർടേക്​ ചെയ്യാം.

1. മൾട്ടി ലെയിൻ റോഡുകളിൽ നിശ്ചയിക്കപ്പെട്ട ലെയിനുകളിൽ കൂടി പോകുന്ന വാഹനത്തിന് സുരക്ഷിതമെങ്കിൽ മുൻപിൽ പോകുന്ന വാഹനത്തി​െൻറ ഇടത് വശത്തുകൂടി ഓവർടേക്​ ചെയ്യാം.

2. മു​േമ്പ പോകുന്ന വാഹനം വലത് വശത്തേക് തിരിയുന്നതിനുള്ള ഇൻഡിക്കേറ്റർ ഇട്ടു കൊണ്ട് റോഡി​െൻറ മധ്യഭാഗത്ത് നിന്ന് വലത്തേക്ക് തിരിയുമ്പോഴും യ​ു ടേൺ എടുക്കുമ്പോഴും സുരക്ഷിതമായ രീതിയിൽ ഇടത് വശത്തുകൂടി ഓവർടേക്​ ചെയ്യാവുന്നതാണ്

3. വാഹനം നിർത്തിയിട്ടിരിക്കുമ്പോഴും സുരക്ഷിതമായ രീതിയിൽ ഇടത് വശത്ത് കൂടി ഓവർടേക്​ ചെയ്യാം.

ഇതുകൂടാതെ പരമാവധി വേഗത 40കി.മീറ്റർ/മണിക്കൂറിൽ അധികരിക്കരുതെന്ന് നിജപ്പെടുത്തിയിട്ടുള്ള വീഥികളിൽ മോട്ടോർ സൈക്കിളുകൾക്ക് മുച്ചക്ര-നാലു ചക്ര വാഹനങ്ങൾക്കിടയിലൂടെ മറ്റ് വാഹനങ്ങളുമായി പരമാവധി വേഗ വ്യത്യസം 15 കി.മീ/മണിക്കൂറിൽ അധികരിക്കാത്ത രീതിയിൽ കടന്നുപോകുന്നതിനും അനുവദിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilevehicle ruleVehicle OvertakingOvertaking Tips
Next Story