Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto tipschevron_rightഅനുയോജ്യമായ വൈദ്യുത...

അനുയോജ്യമായ വൈദ്യുത സ്​കൂട്ടറുകൾ തെരഞ്ഞെടുക്കണോ?; ഈ ഏഴ്​ കാര്യങ്ങൾ ശ്രദ്ധിക്കാം

text_fields
bookmark_border
How to choose the right electric scooter
cancel

രാജ്യത്തെ വിപണിയിൽ രണ്ട് തരം ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. ഉയർന്ന വേഗതയുള്ളതും കുറഞ്ഞ വേഗതയുള്ളതുമായ മോഡലുകളാണത്​. നിലവിൽ ഉപഭോക്​താവ്​ അനുഭവിക്കുന്ന പ്രധാന പ്രശ്​നം വിപണിയിലെ ഉത്​പന്ന ലഭ്യതയിലെ ധാരാളിത്തമാണ്​. പരമ്പരാഗത ബൈക്കുകളെപ്പോലെ സമാനമായ സ്വഭാവസവിശേഷതകളുള്ള വാഹനങ്ങളല്ല വൈദ്യുത വിഭാഗത്തിൽ വരുന്നതെന്നതും ശ്രദ്ധിക്കേണ്ടകാര്യമാണ്​. പെട്രോൾ ബൈക്കുകളെ നമ്മുക്ക്​ വിവിധ കാറ്റഗറികളിൽപെടുത്തുക എളുപ്പമാണ്​. എഞ്ചിന്‍റെ കരുത്തോ മൈലേജോ ഒക്കെ പരിഗണിച്ച്​ ഇവയെ വർഗീകരിക്കാനാവുമായിരുന്നു. എന്നാൽ ​ൈവദ്യുത ഇരുചക്ര വാഹനങ്ങൾ അവയുടെ അലകിലും പിടിയിലും അത്രമേൽ വ്യത്യസ്​തമാണ്​.


വൈദ്യുത ഇരുചക്ര വാഹനങ്ങളെ മൊത്തത്തിൽ രണ്ടുവിഭാഗങ്ങളായി തിരിക്കാം. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ഉയർന്ന വേഗതയുള്ളതും കുറഞ്ഞ വേഗതയുള്ളതുമായ ഇലക്ട്രിക് സ്കൂട്ടറുകളുണ്ട്. കുറഞ്ഞ വേഗതയുള്ള സ്കൂട്ടറുകൾക്ക് ആർ‌ടി‌ഒ, ഡ്രൈവിങ്​ ലൈസൻസ്, ഇൻ‌ഷുറൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയവയൊന്നും ആവശ്യമില്ല. അവയുടെ വേഗത 25 കിലോമീറ്ററിനുള്ളിൽ പരിമിതമായിരിക്കും. എന്നാൽ ഉയർന്ന വേഗതയുള്ള ബൈക്കുകൾക്ക്​ എല്ലാത്തരം രേഖകളും ആവശ്യമാണ്​. ലോ-സ്പീഡ് സ്കൂട്ടറുകൾക്ക് 250 വാട്ട് ഇലക്ട്രിക് മോട്ടോറുകളുണ്ട്. ഒരൊറ്റ ചാർജിൽ 65-85 കിലോമീറ്റർ ദൂരം ഓടിക്കാൻ കഴിയും. ഉയർന്ന വേഗതയുള്ള മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ വില അൽപ്പം കുറവുമാണ്.


രൂപകൽപ്പന

ഒരു കാറോ മോട്ടോർ സൈക്കിളോ സ്‌കൂട്ടറോ ആകട്ടെ, ഏത് വാഹനത്തി​േന്‍റയും ശ്രദ്ധ ആകർഷിക്കുന്ന ആദ്യത്തെ കാര്യമാണ് രൂപകൽപ്പന മികവ്​. ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഇത് ബാധകമാണ്. ധാരാളം ലെഗ് സ്‌പെയ്‌സും ബൂട്ട് സ്റ്റോറേജുമുള്ള സ്റ്റൈലിഷ് സ്‌കൂട്ടറുകൾ ഇന്ന്​ ലഭ്യമാണ്​. വാഹനത്തിന്‍റെ ഭംഗിയോടൊപ്പം ഇക്കാര്യവും ശ്രദ്ധിക്കുക. പരുക്കൻ റോഡുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സ്കൂട്ടറുകൾക്ക് കഴിയുമോ എന്നും ബിൽഡ് ക്വാളിറ്റി മികച്ചതാണോ എന്നും ഉറപ്പുവരുത്തണം. ബാറ്ററികൾ ഐപി 65/67 നിലവാരത്തിൽ സംരംക്ഷിക്കുന്നവയാണോ എന്ന്​ പരിശോധിക്കുക. ഇത് വെള്ളം കയറുന്നതിൽ നിന്ന്​ ബാറ്ററി സുരക്ഷിതമാണെന്ന്​ ഉറപ്പുവരുത്തും.

സവിശേഷതകൾ

പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂട്ടറുകളെപോലെ ഇലക്ട്രിക് വാഹനങ്ങളും ഓൺ‌ബോർഡിൽ നിരവധി സവിശേഷതകളുമായാണ്​ വരുന്നത്​. സ്പീഡ് ലോക്കിങ്​ സിസ്റ്റം, ആപ്ലിക്കേഷൻ കണക്റ്റിവിറ്റി, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഇ-എബിഎസ്, ഡിസ്ക് ബ്രേക്കുകൾ, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ഇലക്ട്രിക് സ്കൂട്ടറുകളും ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നില്ല. വാങ്ങാൻ ആഗ്രഹിക്കുന്ന മോഡലിന് ലഭ്യമായ സവിശേഷതകളുടെ പട്ടിക പരിശോധിക്കുകയും പരമാവധി പ്രത്യേകതകൾ ഉണ്ടെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യണം.

റേഞ്ച്​ അഥവാ മൈലേജ്​

ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ പരിശോധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് റേഞ്ച്​ അഥവാ മൈലേജ്​. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറുകൾ വ്യത്യസ്ത തരത്തിൽ ലഭ്യമാണ്. കുറഞ്ഞ വേഗതയുള്ളവയും അതിവേഗ മോഡലുകളും ഇതിലുണ്ട്​. വേഗത കുറഞ്ഞ മോഡലുകൾക്ക് 85 കിലോമീറ്റർവരെ റേഞ്ച്​ ലഭിക്കുന്നുണ്ട്​. ഉയർന്ന വേഗതയുള്ളവക്ക് 140 കിലോമീറ്റർ വരെ റേഞ്ച്​ വാഗ്ദാനം ചെയ്യാൻ കഴിയും. ഇലക്ട്രിക് സ്കൂട്ടറുകൾ പൊതുവെ നഗര യാത്രയ്ക്ക് വേണ്ടിയുള്ളതാണെന്ന് എപ്പോഴും ഓർമ്മിക്കുക.


ഇലക്ട്രിക് ബാറ്ററി

ലെഡ് ആസിഡ്, ലിഥിയം അയൺ ബാറ്ററി വേരിയന്‍റുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാണ്. ലെഡ്-ആസിഡ് ബാറ്ററി മോഡലുകൾ മലിനീകരണം തീരെ ഉണ്ടാക്കാത്തതാണ്​. പക്ഷേ പ്രവർത്തനം അവസാനിപ്പിച്ച്​ ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ ഇവ മറ്റേതൊരു മാലിന്യത്തെപ്പോലെയും അപകടകാരിയാണ്​. ലെഡ്-ആസിഡ് ബാറ്ററികളേക്കാൾ കാര്യക്ഷമമാണ് ലിഥിയം അയൺ ബാറ്ററികൾ. രണ്ട് തരം ബാറ്ററികളുടേയും വിലയിൽ വ്യത്യാസമുള്ളതും ശ്രദ്ധിക്കണം.

ചാര്ജ് ചെയ്യുന്ന സമയം

ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററികൾ പൂർണ്ണമായും ചാർജ് ആകാൻ സാധാരണയായി 5 മണിക്കൂർ വരെ സമയമെടുക്കും. ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ ചാർജിംഗ് സമയം എത്രയാണെന്ന് പരിശോധിക്കുക. കുറഞ്ഞ ചാർജിങ്​ സമയം ഉള്ള വാഹനങ്ങളാണ്​ മികച്ചതും പ്രായോഗികവും. ഹൈസ്പീഡ്​ ചാർജിങ്​ ലഭ്യമാണോ എന്നും അ​േന്വഷിക്കുക. സ്വാപ്പബിൾ ബാറ്ററി അഥവാ നീക്കം ചെയ്യാവുന്ന ബാറ്ററികൾ ആണോ എന്നതും പ്രധാനമാണ്​. നീക്കം ചെയ്യാവുന്നവയാണെങ്കിൽ കൂടുതൽ പ്രായോഗികമാണ്​.


വേഗത

ഇലക്ട്രിക് സ്കൂട്ടർ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം അവയുടെ വേഗതയാണ്​. ഉയർന്ന വേഗതയുള്ളവക്ക്​ റേഞ്ച്​ കുറവായിരിക്കും. റേഞ്ചും വേഗതയും സമാസമം ചേരുന്ന വാഹനങ്ങൾ തെരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക. അതുപോലെ കമ്പനി പറയുന്ന റേഞ്ച്​ എത്ര വേഗത്തിലാണ്​ ലഭിക്കുന്നതെന്നും ചോദിച്ച്​ മനസിലാക്കുക. ചില നിർമാതാക്കൾ റേഞ്ച്​ പറയു​േമ്പാൾ വളരെക്കൂടുതലായിരിക്കും. പക്ഷെ അത്​ 30-40 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കു​േമ്പാൾ മാത്രമായിരിക്കും എന്നത്​ അവർ പറയാറില്ല. വേഗത കൂടുംതോറും റേഞ്ച്​ കുത്തനെ ഇടിയുന്നതും സാധാരണയാണ്​.

വില

ഇന്ത്യൻ ഉപഭോക്താക്കൾ ഇപ്പോഴും വിലയിൽ ഏറെ ജാഗ്രതയുള്ളവരാണ്​. ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ എല്ലായ്പ്പോഴും അതിന്‍റെ വില പരിശോധിക്കുക. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള വൈവിധ്യമാർന്ന മോഡലുകൾ മത്സര വിലനിർണ്ണയ ശ്രേണിയിൽ വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleautomobileElectric Scootere bike
Next Story