Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കാലത്ത് വണ്ടിയോടിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

text_fields
bookmark_border
aquaplaning
cancel

കനത്ത മഴ വിട്ടൊഴിഞ്ഞുപോകാത്ത കാലാവസ്ഥയാണിപ്പോൾ കേരളത്തിൽ. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വാഹന ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടുള്ള കാലമാണ് മഴക്കാലം. മഴയിൽ വണ്ടിയോടിക്കുമ്പോൾ റോഡിൽ അതീവ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാനായി പൊലീസ് നൽകിയ നിർദേശങ്ങൾ ഇവയാണ്.

  • വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ കഴിയുന്നതും യാത്രകൾ ഒഴിവാക്കുക
  • ഓടകളും മാൻഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും അപകടത്തിന് കാരണമാകാം.
  • റോഡിൽ വെള്ളക്കെട്ടിലൂടെ, അതൽപം ചെറിയ വെള്ളക്കെട്ടെങ്കിൽ പോലും വേഗത്തിൽ വാഹനം ഓടിക്കാൻ തോന്നും. അത് അത്യന്തം അപകടകരമായ 'ജലപാളി പ്രവർത്തനം' അഥവാ 'അക്വാപ്ലെയിനിങ്' എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
  • മഴയത്ത് മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്‍റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.
  • വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
  • സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കും.
  • മഴയത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
  • തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
  • ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
  • വെള്ളക്കെട്ടിലൂടെ കടന്ന് പോകുമ്പോൾ എ.സി ഓഫ് ചെയ്യുക.
  • മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും. വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.
  • പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവിസ് സെന്‍ററിൽ അറിയിക്കുക.
  • മഴക്കാലത്ത് ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
  • വാഹനത്തിന്‍റെ ടയർ അടക്കമുള്ള ഭാഗങ്ങളുടെയും ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെയും ക്ഷമത ഉറപ്പ് വരുത്തുക.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Do you drive in the rainy season? These things must be known
Next Story