Top
Begin typing your search above and press return to search.
exit_to_app
exit_to_app
ബലേനൊക്കും സിയാസിനും വമ്പൻ ഇളവ്​; നെക്​സ കാറുകൾക്ക്​ വില കുറച്ച്​ മാരുതി
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightബലേനൊക്കും സിയാസിനും...

ബലേനൊക്കും സിയാസിനും വമ്പൻ ഇളവ്​; നെക്​സ കാറുകൾക്ക്​ വില കുറച്ച്​ മാരുതി

text_fields
bookmark_border

മാരുതി സുസുക്കിയുടെ പ്രീമിയം കാറുകൾ വിൽക്കുന്ന വിഭാഗമാണ്​ നെക്​സ. ബലേനൊ, സിയാസ്​, ഇഗ്​നിസ്​, എസ്​ ക്രോസ്​, എക്​സ്​.എൽ 6 എന്നീ മോഡലുകളാണ്​ നെക്​സയിലൂടെ വിറ്റഴിക്കുന്നത്​. ഇൗ വാഹനങ്ങൾക്കെല്ലാം ഒരുപോലെ ബാധകമാകുന്ന ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ കമ്പനി. 10,000 മുതൽ 45,000 രൂപ വരെയുള്ള ഒാഫറുകളാണ്​ ഉത്സവസീസൺ ആഘോഷമാക്കാൻ മാരുതി വാഗ്​ദാനം ചെയ്യുന്നത്​.


ഇഗ്​നിസ്​

ബലേനോക്കും സ്വിഫ്​റ്റിനും ഇടയിൽപെട്ട്​ ശ്രദ്ധിക്കപ്പെടാതെപോയ മോഡലാണ്​ ഇഗ്​നിസ്​. റിറ്റ്​സിന്​ പകരക്കാരനായിട്ടായിരുന്നു ഇഗ്​നിസി​െൻറ അരങ്ങേറ്റം. ബലേനോയുടെയും സ്വിഫ്​റ്റി​െൻറയും അടുത്ത്​ നിൽക്കുന്ന വിലയും എന്നാൽ അത്ര സൗന്ദര്യമൊ സൗകര്യമൊ ഇല്ലാത്തതും ഇഗ്​നിസിന്​ വിനയായി. പക്ഷെ ഇഗ്​നിസ്​ വ്യക്​തിത്വം കാത്തുസൂക്ഷിച്ച വാഹനമായിരുന്നു. ഇടക്ക്​ ഇൗ മോഡലിനെ പിൻവലിച്ചാലൊ എന്ന തോന്നലും മാരുതിക്ക്​ ഉണ്ടായിരുന്നു. പക്ഷെ ബി.എസ്​ 6 പരിഷ്​കാരം വന്നപ്പോൾ വാഹനം പുതുക്കി ഇറക്കാനായിരുന്നു കമ്പനിയുടെ തീരുമാനം.

2020 ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. ചില സൗന്ദര്യവർധക അപ്‌ഡേറ്റുകളും ബി‌എസ് 683 എച്ച്പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമാണ്​ വാഹനത്തിന്​. ടാൾബോയ്​ ഡിസൈനാണ്​ ഇഗ്​നിസി​േൻറത്​. സീറ്റ വേരിയൻറ്​ ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 20,000 രൂപ വരെ പണക്കിഴിവാണ്​ ഇഗ്​നിസിന്​ നെക്​സ വാഗ്​ദാനം ചെയ്യുന്നത്​. 10,000 രൂപയുടെ ഇളവാണ്​ സീറ്റക്ക്​ ലഭിക്കുക. ഒപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭിക്കും.


സിയാസ്​

മാരുതിയുടെ പതാകവാഹകൻ സെഡാനാണ്​ സിയാസ്. പുതിയ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, ഫോക്സ്​വാഗൺ വെ​െൻറാ, സ്കോഡ റാപ്പിഡ് എന്നീ വമ്പന്മാരാണ്​ എതിരാളികൾ. വിശാലമായ ക്യാബിനും മികച്ച സുഖസൗകര്യങ്ങളും സിയാസി​െൻറ പ്രത്യേകതയാണ്​. 105 എച്ച്പി, 1.5 ലിറ്റർ, പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. നിലവിൽ ഡീലർമാർ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ സിയാസിന്​ വാഗ്​ദാനം ചെയ്യുന്നു. ആൽഫ മാനുവൽ വേരിയൻറിന് ക്യാഷ് ഡിസ്​കൗണ്ട് ലഭിക്കില്ല. എന്നാൽ ഈ ട്രിം വാങ്ങുന്നവർക്ക് മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കും.


ബലേനൊ

നെക്​സയിലെ സൂപ്പർസ്​റ്റാറാണ്​ ബലേനൊ. 1.2 ലിറ്റർ, കെ 12 ബി പെട്രോൾ എഞ്ചിൻ 83 എച്ച്പി ഉൽപ്പാദിപ്പിക്കും. രണ്ടാമത്തെ ഒാപ്​ഷനായ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ 90 എച്ച്പി കരുത്തുള്ളതാണ്​. രണ്ട് എഞ്ചിനുകളും മികച്ചതെന്ന്​ പേരുകേട്ടതാണ്​. ഭേദപ്പെട്ട പ്രകടനവും പ്രായോഗികമായ ഇന്ധനക്ഷമതയും ബലേനൊയെ ബെസ്​റ്റ്​ സെല്ലറാക്കുന്നു. ബലേനോയുടെ മറ്റൊരു യു‌എസ്‌പി അതി​െൻറ വിശാലമായ ക്യാബിനാണ്. ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ 20 എന്നിവരാണ്​ പ്രധാന എതിരാളികൾ. ബലേനോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്​ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭിക്കും. സിഗ്മ ട്രിം ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും മാരുതി വാഗ്​ദാനം ചെയ്യുന്നുണ്ട്​.


എക്​സ്​.എൽ 6

മാരുതിയുടെ എർട്ടിഗ എം‌.പി.വിയുടെ സ്​റ്റൈലിഷ്​ വെർഷനാണ്​ എക്​സ്​.എൽ 6. ആറ് സീറ്റുള്ള വാഹനമാണിത്​ (രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ). പുതിയ ഹെഡ്​ലൈറ്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ക്ലാഡിംഗ്, ബ്ലാക്ക് വീലുകൾ, ഓൾ-ബ്ലാക്ക് ക്യാബിൻ എന്നിവയും പ്രത്യേകതകളാണ്​. ഈ മാറ്റങ്ങൾ എർട്ടിഗയിൽ നിന്ന് വാഹന​െത്ത വേറിട്ട്​ നിർത്തുന്നു. മാരുതിയുടെ എസ്.എച്ച്.വി.എസ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 105 എച്ച് പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. സ്ഥലവും പ്രായോഗികതയും സുഖസൗകര്യവും എക്സ്എൽ 6​െൻറ പ്രത്യേകതയാണ്​. ഈ മാസം വാഹനം വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും കോർപ്പറേറ്റ് ഒാഫറായി 5,000 രൂപ കിഴിവും മാരുതി നൽകും.


എസ്​ ക്രോസ്​

എസ്-ക്രോസ് പെട്രോളാണ് നെക്​സ നിരയിലെ ഏറ്റവും പുതിയ വാഹനം. കഴിഞ്ഞ മാസമാണ്​ പുതുക്കിയ വാഹനം വിപണിയിലെത്തിയത്. ഡീസൽ ഒഴിവാക്കി പെട്രോൾ മോഡൽ മാത്രമായി നിലവിൽ എസ്​ ക്രോസ്​ മാറിയിട്ടുണ്ട്​. 1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിൻ 105 എച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. വിശാലമായ ഇൻറീരിയറും മികച്ച യാത്രാ സുഖവും വാഹനത്തിനുണ്ട്​.

ഏറ്റവും കുറവ്​ ഒാഫറുകളാണ്​ എസ്​ ക്രോസിന്​ നെക്​സ ഡീലർമാർ വാഗ്​ദാനം ചെയ്യുന്നത്​. ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും എസ്​ ക്രോസിന്​ നൽകുന്നില്ല. കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഉത്സവകാല 'ശ്രദ്ധ' സ്കീമിന് കീഴിൽ 5,000 രൂപയുടെ കുറവും ലഭിക്കും. റെനോ ഡസ്റ്റർ, നിസ്സാൻ കിക്​സ്​, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവരാണ്​ എസ്-ക്രോസി​െൻറ എതിരാളികൾ.

Show Full Article
TAGS:Maruti Suzuki Nexa cars festive season Discounts and offers hotwheels 
Next Story