Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിങ്ങളൊരു സ്മാർട്ട് ഡ്രൈവറാണോ? മികച്ച ഡ്രൈവർമാരുടെ ലക്ഷണങ്ങൾ ഇതാണ്
cancel
Homechevron_rightHot Wheelschevron_rightAuto tipschevron_rightനിങ്ങളൊരു സ്മാർട്ട്...

നിങ്ങളൊരു സ്മാർട്ട് ഡ്രൈവറാണോ? മികച്ച ഡ്രൈവർമാരുടെ ലക്ഷണങ്ങൾ ഇതാണ്

text_fields
bookmark_border

എന്തും സ്മാർട്ടായി ചെയ്യുന്നവരെ ആരാണ് ഇഷ്ടപ്പെടാത്തത്. ഡ്രൈിവിങ്ങും അങ്ങിനെതന്നെയാണ്. ഒരാളുടെ ഡ്രൈവിങ് വൈദഗ്ധ്യം അയാളുടെ മാത്രമല്ല സഹയാത്രകരുടേയും റോഡിലുള്ള മറ്റ് ഡ്രൈവര്‍മാരുടേയും കാര്യങ്ങള്‍ എളുപ്പമാകും. വണ്ടി ശരിയായി നിയന്ത്രിക്കാന്‍ ഡ്രൈവര്‍ തന്റെ വാഹനത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ലോകത്തെ മികച്ച ഡ്രൈവർമാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത് എ​ന്തൊക്കയാണെന്ന് നോക്കാം.


മിററുകള്‍ ശരിയായി ക്രമീകരിക്കുക

നാം പലപ്പോഴും അത്ര കാര്യമായി ശ്രദ്ധിക്കാത്ത സംഗതിയാണിത്. എന്നാൽ മികച്ച ഡ്രൈവർമാർ അവരുടെ മിററുകൾ ശരിയാക്കാ​തെ ഡ്രൈവിങ് ആരംഭിക്കാറില്ല. അതുപോലെതന്നെ ഡ്രൈവിങ്ങിനിടെ മിററുകൾ ഇടക്കിടെ നോക്കുന്നതും മികച്ച ഡ്രൈവർമാരുശട ലക്ഷണമാണ്. പകലും രാത്രിയുമായി റിയര്‍വ്യൂ മിററുകള്‍ ഇരട്ട മോഡുകളോടെയാണ് വരുന്നത്. പിന്നിലുള്ള ഒരു വാഹനത്തിന്റെ ഹെഡ്ലാമ്പില്‍ നിന്നുള്ള പ്രകാശമടിച്ച് കാഴ്ച മറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ റിയര്‍ വ്യൂ മിററുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. രാത്രിയില്‍ വാഹനമോടിക്കുമ്പോള്‍ കണ്ണാടി കൃത്യമായി ക്രമീകരിക്കുക. കൂടാതെ, പിന്നിലുള്ള വാഹനങ്ങളുടെ മികച്ച കാഴ്ച ലഭിക്കുന്നതിന് വിങ് മിററുകള്‍ ശരിയായി ക്രമീകരിക്കുകയുംവേണം


സീറ്റ് ബെല്‍റ്റ് ധരിക്കുക

സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിങിന് അത് ആവശ്യമാണ്. സ്മാർട്ട് ഡ്രൈവർമാർ തങ്ങളുടെ മാത്രമല്ല സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കും. ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കും.

വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കുക

കാര്യക്ഷമമായ ഡ്രൈവിങിന്റെ പ്രധാന ഘടകമാണ് നല്ല ദൃശ്യപരത. ഇതിന് വിന്‍ഡ്ഷീല്‍ഡും ഡോറുകളും മിററുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഒരു സ്മാർട്ട് ഡ്രൈവർ ഇക്കാര്യം എപ്പോഴും ഉറപ്പുവരുത്തും. വിൻഡ് ഷീൽഡുകൾ വൃത്തിയാക്കാൻ മൈക്രോ ഫൈബർ ക്ലോത്തുകൾ വേണം ഉപയോഗിക്കാൻ. ശൈത്യകാലത്ത്, വിന്‍ഡ്ഷീല്‍ഡിലും ഡോറുകളിലും മഞ്ഞുണ്ടാകും. അതിനാല്‍, അവയെ ഡിഫോഗ് ചെയ്യാന്‍ കാര്‍ ഹീറ്റര്‍ ഉപയോഗിക്കുക. കൂടാതെ, ക്യാബിനിനുള്ളില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെങ്കില്‍, വിന്‍ഡ്ഷീല്‍ഡ് ഫോഗ് ചെയ്യുക. ഈര്‍പ്പം കുറയ്ക്കുന്നതിനും ശുദ്ധവായു ഉള്ളിലേക്ക് കടക്കാന്‍ കുറച്ച് സമയം വിന്‍ഡോകള്‍ തുറന്നിടുകയുമാവാം.

അമിതവേഗത ഒഴിവാക്കുക

ഉയര്‍ന്ന വേഗത സ്മാർട്ട് ​ഡ്രൈവിങ്ങിന്റെ ലക്ഷണമല്ല. അപക്വമായി വണ്ടി ഓടിക്കുന്നവരാണ് റോഡിൽ മിന്നൽ പാച്ചിൽ നടത്തുന്നത്. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിത വേഗത ഒരിക്കലും പരിഹരിക്കാനാവാത്ത മുറിവുകൾ നമ്മൾക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും മറ്റുള്ളവർക്കും സൃഷ്ടിച്ചേക്കും.


ഇന്‍ഡിക്കേറ്റര്‍ ഉപയോഗിക്കുക

വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.

സ്റ്റിയറിങ് നിയന്ത്രണം

സ്റ്റിയറിങ് ശരിയായി ഉപയോഗിക്കുന്നവരാണ് സ്മാർട്ട് ഡ്രൈവർമാർ. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് സ്റ്റിയറിങ് വീൽ മുന്‍കൂട്ടി തിരിക്കുന്നത് അപകടമാണ്. സ്റ്റിയറിങ് വീൽ പ്രാരംഭ സ്ഥാനത്ത് ആയിരിക്കണം. പിന്നില്‍ നിന്ന് ഒരു കാര്‍ നമ്മുടെ വാഹനത്തില്‍ ഇടിച്ചാല്‍, കാര്‍ എതിര്‍ദിശയിലേക്ക് എടുത്തെറിയപ്പെടും. അത് മാരകമായ അപകടങ്ങൾക്ക് കാരണമാകും.

ലോ, ഹൈ ബീമുകള്‍ ഉപയോഗിക്കുക

വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുന്നത് സ്മാർട്ട് ഡ്രൈവിങ്ങിന്റെ ലക്ഷണമാണ്. എപ്പോഴും ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കും. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. എപ്പോഴും ഹൈ ബീം ഉപയോഗിക്കുകയും എതിരേ വാഹനം വരു​മ്പോൾ മാത്രം ലോ ബീം ഇടുകയും ചെയ്യുന്നതാണ് നല്ലത്. ഇത് എതിരേ വരുന്ന ആൾക്ക് ഹൈ ബീം ആണോ ലോ ബീം ആണോ നാം ഉപയോഗിച്ചിരിക്കുന്നത് എന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും.


ബ്രേക്കുകൾ കുത്തി ചവിട്ടരുത്

ആക്സിലറേറ്റർ കൊടുക്കുന്നതിലും ബ്രേക്കുകൾ ഉപയോഗിക്കുന്നതിലും സ്മാർട്ട് ഡ്രൈവർമാർക്ക് ചില രീതികളുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. ഇവർ ഒരിക്കലും അമിതമായ ആക്സിലറേറ്റർ പ്രയോഗം നടത്തുകയോ ബ്രേക്ക് കുത്തിച്ചവിട്ടുകയോ ചെയ്യില്ല. രണ്ടും മിതമായി ഉപയോഗിക്കുന്നതുകാരണം ഇവർ ഓടിക്കുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവവർക്ക് യാത്ര സുരക്ഷിതമായി അനുഭവപ്പെടും. എപ്പോഴും മുന്നിൽ ​പോകുന്ന വാഹനത്തിന് അനുസരിച്ചേ ആകിസലറേറ്റർ കൊടുക്കാവൂ. ഇത് വാഹനത്തിന് മികച്ച മൈലേജ് ലഭിക്കാനും ഇടയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:signsautotipssmart driver
News Summary - Are you a smart driver? These are the signs of great drivers
Next Story