Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tesla everest mountain
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎവറസ്​റ്റി​െൻറ...

എവറസ്​റ്റി​െൻറ കാഴ്​ചകൾ കണ്ട്​ ഇലക്​ട്രിക്​ കാർ ചാർജ്​ ചെയ്യാം; പുതിയ സൗകര്യവുമായി ടെസ്​ല

text_fields
bookmark_border

ഇലക്​ട്രിക്​ കാറുകളിലെ അതികായകരായ ടെസ്​ല വീണ്ടും ലോകത്തെ​ ഞെട്ടിക്കുന്നു. ചൈനയിൽ 17,000 അടി ഉയരത്തിൽ എവറസ്​റ്റ്​ ബേസ്​ ക്യാമ്പിന്​ സമീപം​ സൂപ്പർചാർജിങ്​ സ്​റ്റേഷൻ ഒരുക്കിയിരിക്കുകയാണ്​ ടെസ്​ല. ഇവിടെനിന്ന്​ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരത്തി​െൻറ മനോഹരമായ കാഴ്ച ആസ്വദിക്കാനാകും.

അടുത്തിടെ ചൈനയിൽ ടെസ്‌ല 11 പുതിയ സൂപ്പർചാർജർ സ്റ്റേഷനുകളാണ്​ സ്​ഥാപിച്ചത്​. ഇതിലൊന്നാണ്​ ടിബറ്റിലെ ടിംഗ്രിയിലുള്ളത്​. ഇവിടെയുള്ള വേൾഡ് ഹോട്ടലി​െൻറ പാർക്കിംഗ് കേന്ദ്രത്തിലാണ്​ ചാർജിങ്​ സ്​റ്റേഷൻ.

'ഞങ്ങൾ 13 സമുദ്രനിരപ്പുകളിൽ നാലായിരത്തിലധികം മൈൽ ഉയരത്തിൽ 2500ന്​ മുകളിൽ കിലോമീറ്റർ സഞ്ചരിച്ചു. ഇതിനിടയിൽ ഇരുപതിലധികം പ്രശസ്​തമായ പ്രകൃതിദൃശങ്ങളും കടന്നുവന്നു' എന്ന കുറിപ്പോടെയാണ്​ ഇൗ വിവരം ടെസ്​ല പങ്കുവെച്ചത്​.


ചൈനയിൽ ടെസ്​ല തങ്ങളുടെ വിപണി വിപുലീകരിക്കുന്നതി​െൻറ ഭാഗമായാണ്​ തിബറ്റിലടക്കം ചാർജിങ്​ സ്​റ്റേഷൻ ആരംഭിച്ചത്​. പ്രതിവർഷം പതിനായിരത്തോളം സൂപ്പർചാർജറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള വി3 സൂപ്പർചാർജർ ഫാക്ടറി ഷാങ്​ഹായിൽ ടെസ്​ലക്കുണ്ട്​​.

ചൈനയിൽ ഇതുവരെ 760 സൂപ്പർചാർജറുകൾ ടെസ്​ല സ്ഥാപിച്ചു. കഴിഞ്ഞ മാർച്ചിൽ 30,000 ഇലക്​ട്രിക്​ കാറുകളാണ് ടെസ്​ല​ രാജ്യത്ത്​ വിറ്റഴിച്ചത്​. ഇത്​ മുൻ വർഷത്തേക്കാൾ മൂന്നിരട്ടി വരും. ഇത്​ കൂടാതെ ചൈനയിലുടനീളം 150ലധികം സേവന കേന്ദ്രങ്ങളും അമേരിക്കൻ കമ്പനി തുറന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teslaEverest base camp
News Summary - You can charge the electric car with the views of Everest; Tesla with a new facility
Next Story