Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെസ്ഡി റോഡ്സ്റ്ററിൽ സൗജന്യമായി ട്രെയില്‍ പാക്കും വരുന്നു; വിലയില്‍ മാറ്റമില്ല

text_fields
bookmark_border
യെസ്ഡി റോഡ്സ്റ്ററിൽ സൗജന്യമായി ട്രെയില്‍ പാക്കും വരുന്നു; വിലയില്‍ മാറ്റമില്ല
cancel

ബൈക്ക് ആരാധകര്‍ക്കു സന്തോഷവാര്‍ത്തയുമായി യെസ്ഡി ഇന്ത്യ. റോഡ്‌സ്റ്റര്‍ ബൈക്കിനൊപ്പം 16,000 രൂപയുടെ ട്രെയില്‍ പാക്ക് ആക്സസറി പരിമിത കാലയളവിലേക്ക് സൗജന്യമായി നൽകുന്നു. ബൈക്കിന്റെ എക്‌സ് ഷോറും വില 2.10 ലക്ഷം രൂപയില്‍ മാറ്റമില്ലാതെ തുടരും. അധിക സംഭരണത്തിനുള്ള സാഡില്‍ ബാഗുകള്‍, കാറ്റിൽനിന്ന് സംരക്ഷണം നൽകുന്ന വൈസര്‍ കിറ്റ്, ഹെഡ് ലാമ്പ് ഗ്രില്‍, പിലിയന്‍ ബാക്ക്റെസ്റ്റ്, ക്രാഷ് ഗാര്‍ഡ്, ബൈക്ക് കവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓഫറിന്റെ കാലാവധി കമ്പനി വ്യക്തമാക്കിയിട്ടില്ല. മോട്ടോര്‍ സൈക്കിളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

6 സ്പീഡ് ഗിയര്‍ബോക്സാണ് യെസ്ഡി റോഡ്സ്റ്ററിനുള്ളത്. 29.1 എച്ച്പിയും 29 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ്, 334 സി.സി, സിംഗിള്‍ സിലിൻഡർ എൻജിനാണ് റോഡ്സ്റ്ററിന് കരുത്തേകുന്നത്. ഡ്യുവല്‍-ചാനല്‍ എ.ബി.എസിനൊപ്പം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ ഷോക്ക് അബ്സോര്‍ബറുകളും വാഹനത്തിലുണ്ട്. ഫുള്‍ എല്‍.ഇ.ഡി ലൈറ്റിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലോയ് വീലുകള്‍ എന്നിവയും ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12.5 ലിറ്റര്‍ ഇന്ധന ടാങ്കും 184 കിലോഗ്രാം ഭാരവുമാണ് മോട്ടോര്‍ സൈക്കിളിനുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yezdi Roadster Gets Even More Appealing With Free Trail Pack
Next Story