ചേട്ടന് മുന്നിൽ വഴിമാറാൻ എക്സ്.യു.വി 500; ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് മഹീന്ദ്ര
text_fieldsഅടുത്തിടെയാണ് മഹീന്ദ്ര തങ്ങളുടെ പുതിയ മൂന്നുനിര വാഹനമായ എക്സ്.യു.വി 700 പ്രഖ്യാപിച്ചത്. നിലവിലുള്ള എക്സ്.യു.വി 500ൽനിന്ന് വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈനും നവീകരിച്ച കാബിനുമാണ് വാഹനത്തിലുണ്ടാവുക. പുതിയ മോഡൽ വിപണിയിൽ എത്തിയശേഷം എക്സ്.യു.വി 500ന്‍റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തിവെക്കാനാണ് കമ്പനിയുടെ തീരുമാനം.
അതേസമയം, അഞ്ച് സീറ്റ് മാത്രമുള്ള എസ്.യു.വിയായിട്ട് വാഹനം വീണ്ടും നിരത്തിലെത്തുമെന്നാണ് സൂചനകൾ. എക്.സ്.യുവി 700നും 300നും ഇടയിലായിരിക്കും ഇതിന്‍റെ സ്ഥാനം. കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, എം.ജി ഹെക്ടർ തുടങ്ങിയ പ്രീമിയം എസ്.യു.വികളായിരിക്കും എതിരാളികൾ. ഇത് കൂടാതെ ഈ വർഷം അവസാനത്തോടെ ജനപ്രിയ മോഡലായ സ്കോർപിയോയും മഹീന്ദ്ര പരിഷ്കരിച്ച് ഇറക്കുന്നുണ്ട്.
എക്സ്.യു.വി 700 ധാരളാം ഫീച്ചറുകളുമായിട്ടാണ് പുറത്തിറങ്ങുക. ഡ്യുവൽ സ്‌ക്രീൻ സംവിധാനം, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ലെതർ പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനത്തിലുണ്ടാകും. ഇതോടൊപ്പമുള്ള സുരക്ഷ ഫീച്ചറുകൾ വാഹനത്തെ മികവുറ്റതാക്കും.
ഈ വർഷം പകുതിക്ക് ശേഷം എക്സ്.യു.വി 700 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഇടംപിടിക്കും. തിരഞ്ഞെടുത്ത വേരിയന്‍റുകളിൽ ഫോർവീൽ ഡ്രൈവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.