Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഉദ്യോഗസ്ഥർക്ക് വൈദ്യുത...

ഉദ്യോഗസ്ഥർക്ക് വൈദ്യുത വാഹനം നിർബന്ധമാക്കുമെന്ന് നിതിൻ ഗഡ്കരി

text_fields
bookmark_border
ഉദ്യോഗസ്ഥർക്ക് വൈദ്യുത വാഹനം നിർബന്ധമാക്കുമെന്ന് നിതിൻ ഗഡ്കരി
cancel

ന്യൂഡൽഹി: തന്‍റെ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വൈദ്യുത വാഹനം നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി. പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങൾക്ക്​ പകരം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ്​ ഈ നീക്കമെന്നും അദ്ദേഹം വ്യക്​തമാക്കി. ഇ-മൊബിലിറ്റി, വൈദ്യുത വാഹന ചാർജിങ്​ സൗകര്യം, വൈദ്യുതി ഉപയോഗിച്ചുള്ള പാചകം എന്നിവയുടെ ഗുണങ്ങളെ കുറിച്ച്​ ബോധവത്​കരിക്കാൻ നടത്തുന്ന 'ഗോ ഇലക്ട്രിക്' കാമ്പയിൻ ഉദ്​ഘാടനവേളയിലാണ്​ മന്ത്രിയുടെ പ്രഖ്യാപപനം.

ഡൽഹിയിൽ 10,000 വൈദ്യുത വാഹനങ്ങൾ ഉപയോഗിച്ചാൽ പ്രതിമാസം ഇന്ധനത്തിന്​ ചെലവഴിക്കുന്ന​ 30 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന്​ മന്ത്രി അവകാശപ്പെട്ടു. ഇത് വായുമലിനീകരണം കുറക്കും. ഫോസിൽ ഇന്ധനം ഇറക്കുമതി​ ചെയ്യാൻ എട്ട് ലക്ഷം കോടി രൂപയാണ്​ ഇന്ത്യ ചെലവഴിക്കുന്നത്​. ഇതിനുള്ള പ്രധാന ബദലാണ് വൈദ്യുത ഇന്ധനം. പരമ്പരാഗത ഇന്ധനങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ വൈദ്യുതിക്ക്​ ചിലവ്​ വളരെ കുറവാണ്​. പാചകത്തിനും​ വൈദ്യതി ഉപയോഗിക്കുന്നത്​ ലാഭകരമാണ്​ -അദ്ദേഹം കൂട്ടിച്ചേർത്തു.

താപവൈദ്യുത നിലയങ്ങളിൽനിന്ന് പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന് മൂല്യവർധന വരുത്താൻ പ്രോത്സാഹിപ്പിക്കണമെന്ന് വൈദ്യുതി മന്ത്രി ആർ.കെ. സിങ്ങിനോട് ഗഡ്കരി അഭ്യർഥിച്ചു. ഇറക്കുമതി കുറക്കാനും പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ഭാവിയിലേക്കുമുള്ള പ്രധാന ചുവടുവെപ്പാണ്​ 'ഗോ ഇലക്ട്രിക്' കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleNitin Gadkariev
News Summary - Will make electric vehicles mandatory for officials of my department, says Gadkari
Next Story