Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലം​​േബാർഗിനിയിൽ...

ലം​​േബാർഗിനിയിൽ ബാർബിക്യൂ പരീക്ഷണം; എഞ്ചിൻ ഉൾപ്പടെ കത്തി, വൈറലായി വീഡിയോ

text_fields
bookmark_border
Watch: Man uses Lamborghini to barbeque meat. Yes
cancel

ലോകത്തിലെ ഏറ്റവും വിലകൂടിയ സ്​പോർട്​സ്​ കാറുകളിൽ ഒന്നായ ലംബോർഗിനി അവന്തഡോറിൽ ബാർബിക്യൂ പരീക്ഷണം നടത്തിയ യുവാവിന്​ കൈപൊള്ളി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ്​ സംഭവം. പാർക്ക്​ ചെയ്​തിരിക്കുന്ന കാറി​െൻറ എക്​സ്​ഹോസ്​റ്റ്​ ഉപയോഗിച്ചായിരുന്നു ഇറച്ചി ബാർബിക്യൂ ചെയ്യാൻ ശ്രമിച്ചത്​.


വാഹനം സ്​റ്റാർട്ട്​ ചെയ്​ത്​ ഒരാൾ ആക്​സിലറേറ്റർ അമർത്തിച്ചവിട്ടുകയും, പിന്നിൽ നിന്ന്​ കമ്പിയിൽ കൊരുത്ത ഇറച്ചി മറ്റൊരാൾ എക്​സ്​ഹോസ്​റ്റ്​ പൈപ്പിൽ കാണിച്ച്​ ചു​െട്ടടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇറച്ചിയിൽ നിന്ന്​ തീ എക്​സ്​ഹോസ്​റ്റ്​ വഴി ഉള്ളിലേക്ക്​ പടരുകയും തീയും പുകയും ഉയരുകയും ചെയ്​തു. ഇതോടെ പരിഭ്രാന്തരായ യുവാക്കൾ എഞ്ചിൻ കവർ തുറന്ന്​ തീകെടുത്താൻ ശ്രമിച്ചു. എന്നാൽ ഇൗ സമയം വാഹനത്തിൽ നിന്ന്​ ചുവന്ന നിറത്തിലുള്ള ഒരു ഫ്ലൂയിഡ്​ പുറത്തേക്ക്​ ഒഴുകാനാരംഭിച്ചു.

അവന്തഡോറിലെ 6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി 12 എഞ്ചിൻ വലിയരീതിയിൽ ആക്​സിലറേറ്റ്​ ചെയ്​താൽ ഇടക്കിടക്ക്​ തീതുപ്പാറുള്ള പ്രവണത കാണിക്കാറുണ്ട്​. ഇത്​ ഉപയോഗിച്ച്​ ഇറച്ചി ഗ്രില്ല്​ ചെയ്യാനുള്ള ശ്രമമാണ്​ ദുരന്തത്തിൽ കലാശിച്ചത്​. വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായിട്ടുണ്ട്​.

Show Full Article
TAGS:Lamborghini barbeque Video Viral china 
Next Story