Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജീവിതകാലം മുഴുവൻ വാറൻറി, ഹൈബ്രിഡ്​ എഞ്ചിൻ; ഇൗ സ്വീഡിഷ്​ കമ്പനിയുടെ കാർ വാങ്ങിയാൽ പലതുണ്ട്​ ഗുണം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightജീവിതകാലം മുഴുവൻ...

ജീവിതകാലം മുഴുവൻ വാറൻറി, ഹൈബ്രിഡ്​ എഞ്ചിൻ; ഇൗ സ്വീഡിഷ്​ കമ്പനിയുടെ കാർ വാങ്ങിയാൽ പലതുണ്ട്​ ഗുണം

text_fields
bookmark_border

അടുത്തിടെയാണ്​ സ്വീഡിഷ്​ കാർ കമ്പനിയായ വോൾവൊ തങ്ങളുടെ വാഹനങ്ങൾക്ക്​ ആജീവനാന്ത വാറൻറി പ്രഖ്യാപിച്ചത്​. വാഹനത്തി​െൻറ ഒറിജിനൽ ഘടകങ്ങൾ എപ്പോൾ തകരാറിലായാലും മാറ്റിത്തരുമെന്നാണിവർ​ വാഗ്​ദാനം ചെയ്യുന്നത്​. ഇപ്പോഴിതാ തങ്ങളുടെ ഫ്ലാഗ്​ഷിപ്പ്​ എസ്​.യു.വിയായ എക്​സ്​.സി 90ക്ക്​ പെട്രോൾ ഹൈബ്രിഡ്​ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. ഇതോടെ വാഹന നിരയിൽനിന്ന്​ ​ഡീസൽ വാഹനങ്ങളെ പൂർണമായും ഒഴിവാക്കാനും വോൾവോക്ക്​ കഴിഞ്ഞിട്ടുണ്ട്​.

പുത്തൻ എക്​സ്​.സി 90

വോൾവോയുടെ പതാകവാഹകൻ എസ്​.യു.വിയാണ്​ എക്​സ്​.സി 90. വാഹനത്തി​െൻറ പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എൻജിൻ പുറത്തിറക്കിയിരിക്കുകയാണ്​ കമ്പനി. ഇതോടെ ഡീസലിൽ നിന്ന് പെട്രോൾ കാറുകളിലേക്കുള്ള വോൾവോയുടെ മാറ്റം പൂർണ്ണമായി. 89,90,000 രൂപയാണ് പുതിയ ഹൈബ്രിഡ് വോൾവോയുടെ എക്സ് ഷോറൂം വില . വോൾവോയുടെ അത്യാധുനിക സ്‌കേലബിൾ പ്രോഡക്‌ട് ആർക്കിടെക്ചറിൽ (എസ്‌പിഎ) പുറത്തിറക്കിയ ആദ്യത്തെ കാറാണിത്.


ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നത്. എസ്​.യു.വിയിലെ നൂതന സാങ്കേതിക വിദ്യകൾ ഡ്രൈവർക്ക് കൂടുതൽ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുമെന്ന്​ കമ്പനി അവകാശപ്പെടുന്നു. റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ്-അപ്പ് ഡിസ്‌പ്ലേയിലൂടെ വാഹനങ്ങളുടെ വേഗത കാണുവാനും ടേൺ-ബൈ-ടേൺ നാവിഗേഷൻ പിന്തുടരുവാനും ഫോൺ കോളുകൾക്ക് മറുപടി നൽകുവാനും സാധിക്കും.

കാർ ഫംഗ്‌ഷനുകൾ, നാവിഗേഷൻ, കണക്​ടഡ് സേവനങ്ങൾ, ഇൻ-കാർ എന്റർടെയ്‌ൻമെൻറ് ആപ്ലിക്കേഷനുകൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മികച്ച ടച്ച് സ്‌ക്രീൻ ഇന്റർഫേസാണ് എക്​സ്​.സിക്കുള്ളത്. നിരവധി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്​. അകത്തും പുറത്തും കോസ്‌മെറ്റിക് അപ്‌ഡേറ്റുകളൊന്നും നൽകിയിട്ടില്ല. ഒഴിവാക്കുന്ന 2.0 ലിറ്റർ ഡീസൽ പതിപ്പിനേക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണ് ഹൈബ്രിഡ്​ പതിപ്പി​െൻറ വില.


പുതിയ പവർട്രെയിൻ

പുതിയ എക്​സ്​.സിയിലെ ഏറ്റവും വലിയ പരിഷ്​കരണം എഞ്ചിനിലാണുള്ളത്​. 235 എച്ച്പി, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ പോയി, 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ 2.0-ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ യൂണിറ്റ് വന്നു. ഈ എഞ്ചിൻ 300hp കരുത്തും 420Nm ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ പതിപ്പിനേക്കാൾ 65hp കൂടുതൽ ശക്തി കൂടുതലാണ്​. എന്നാൽ ടോർക്ക് 60Nm കുറവാണ്. എഞ്ചിൻ 8-സ്​പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്​മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്​. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി എയർ സസ്‌പെൻഷനും ലഭിക്കും.

അകത്തും പുറത്തും മറ്റ്​ ഡിസൈൻ അപ്‌ഡേറ്റുകളൊന്നും വാഹനത്തിലില്ല. അലോയ് വീൽ ഡിസൈൻ പോലും മാറ്റമില്ലാതെ തുടരുകയാണ്​. നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ക്രിസ്റ്റൽ വൈറ്റ് പേൾ, ഓനിക്​സ്​ ബ്ലാക്ക്, ഡെനിം ബ്ലു, പൈൻ ഗ്രേ എന്നിവയാണ്​ നിറങ്ങൾ.

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യമെടുത്താൽ, എക്​സ്​.സിക്ക്​ പുതിയ 'അഡ്വാൻസ്​ഡ്​ എയർ ക്ലീനർ' സിസ്റ്റം ലഭിക്കും. അത് ക്യാബിൻ എയർ ഫിൽട്ടർ ചെയ്യുകയും 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ വായുവിന്റെ ഗുണനിലവാരം പ്രദർശിപ്പിക്കുകയും ചെയ്യും. ഗൂഗിൾ നൽകുന്ന പുതിയ ഇൻഫോടെയ്ൻമെന്റ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് വാഹനം അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. എക്​സ്​.സി 60ൽ ഇത്തരമൊരു അപ്​ഡേഷൻ നടന്നിരുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, മസാജ് ഫംഗ്‌ഷൻ, നാല്​ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തി​െൻറ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

പൈലറ്റ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് എയ്​ഡ്​, ക്രോസ് ട്രാഫിക് അലേർട്ടോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, കൊളിഷൻ മിറ്റിഗേഷൻ സപ്പോർട്ട്, 360 ഡിഗ്രി ക്യാമറ, പാർക്ക് അസിസ്റ്റ് പൈലറ്റ് എന്നീ സംവിധാനങ്ങൾ സുരക്ഷക്കായും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolvolaunchedhybridXC90
News Summary - Volvo XC90 petrol mild-hybrid launched at Rs 89.90 lakh; replaces the diesel version
Next Story