വോൾവോയുടെ ഇലക്ട്രിക് എസ്.യു.വി ഇ.എക്‌സ് 30, റേഞ്ചിലും സുരക്ഷയിലും കരുത്തൻ
text_fieldsപ്രീമിയം ഇലക്ട്രിക് എസ്.യു.വി ഇ.എക്‌സ് 30 അവതരിപ്പിച്ച് വോൾവോ. സുരക്ഷയുടെയും പെര്‍ഫോമെന്‍സിന്റേയും കാര്യത്തില്‍ വോൾവോയുടെ മറ്റ് വാഹനങ്ങൾക്ക് സമാനമായിരിക്കും എൻട്രി ലെവൽ ഇവിയായ എക്‌സ് 30. ആദ്യ കാഴ്ചയിലെ വാഹനത്തിന്‍റെ ലുക്ക് മനോഹരമാണ്. മുന്നില്‍ പൂർണമായി അടച്ചുമൂടിയ ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. ഹെഡ്‌ലൈറ്റുകളുടെ ഡിസൈൻ വോൾവോയുടെ മറ്റ് ചില വാഹനങ്ങളിലേതിന് സമാനമാണ്. ഇത് കൂടുതൽ പ്രീമിയം ലുക്ക് വാഹനത്തിന് സമ്മാനിക്കുന്നു.
ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപോർട് ചെയ്യുന്ന 12.3 ഇഞ്ച് വെര്‍ട്ടിക്കല്‍ ടച്ച്‌സ്‌ക്രീനോടുകൂടിയ ഇൻഫൊടെയിൻമെന്‍റ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളുമായി ചേർന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്‌സ്, സ്‌പോട്ടിഫൈ, യൂട്യൂബ് തുടങ്ങിയവ സ്റ്റാൻഡേർഡ് ആയി വരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും കഴിയും.
വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, ബൂട്ട് പവര്‍ ഔട്ട്‌ലെറ്റ്, നാല് യു.എസ്.ബി- ടൈപ് സി പോര്‍ട്‌സ്, 5ജി റിയല്‍ ടൈം കണക്ഷന്‍ എന്നിവയുമുണ്ട്. 360 ഡിഗ്രി കാമറ, പാര്‍ക്ക് പൈലറ്റ് അസിസ്റ്റ്, ഡോര്‍ ഓപണിംങ് അലര്‍ട്ട്, പൈലറ്റ് അസിസ്റ്റ്, കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം, ഡ്രൈവര്‍ അലര്‍ട്ട് സിസ്റ്റം എന്നിവയും ഇ.എക്‌സ് 30 യുടെ സവിശേഷതകളാണ്.
റൂംസ് എന്ന പേരില്‍ നാലു വ്യത്യസ്തമായ ഇന്റീരിയര്‍ ഡിസൈന്‍ ഓപ്ഷനുകളും ഉണ്ട്. അഞ്ചു നിറങ്ങളില്‍ ഇ.എക്‌സ് 30 ലഭ്യമാണ്. രണ്ടു ബാറ്ററി ഓപ്ഷനുകളിലാണ് ഇ.എക്‌സ് 30 വരുന്നത്. 271 hp കരുത്തുള്ള 51kWh ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് എന്‍ട്രി ലെവല്‍ മോഡലിലുള്ളത്. ഇതിൽ സിംഗിള്‍ മോട്ടോറാണുള്ളത്. 342 കിലോമീറ്റര്‍ ആണ് ഇതിന്‍റെ റേഞ്ച്.
ഇതേ മോഡലിൽ 69kWhന്റെ നിക്കല്‍ മാംഗനീസ് കൊബാള്‍ട്ട് ബാറ്ററി ഉപയോഗിച്ചാല്‍ 474 കിലോമീറ്ററായി റേഞ്ച് ഉയരും. വാഹനത്തിന്‍റെ ഏറ്റവും ഉയർന്ന വകഭേതത്തിൽ 158hpയുടെ മറ്റൊരു ഇലക്ട്രിക് മോട്ടോര്‍ മുന്നില്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതോടെ കരുത്ത് 427hp ആയി വര്‍ധിക്കും. യൂറോപ്പ്, ഓസ്‌ട്രേലിയ, ജപ്പാൻ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാവും ആദ്യഘട്ടത്തില്‍ ഇ.എക്‌സ് 30 വില്‍പനക്കെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

