Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവോള്‍വോ EX30...

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു

text_fields
bookmark_border
വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു
cancel

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ EX30 കേരളത്തിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജിയനൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ, വോൾവോ കേരള സി.ഇ.ഒ ആർ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. 2025 ഒക്ടോബര്‍ 19 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ സ്വന്തമാക്കാം. പരിമിത കാലത്തേക്ക് മാത്രമാണ് ഈ അവസരം. ഓഫറിനെക്കുറിച്ച് വിശദമായറിയാന്‍ ഏറ്റവുമടുത്തുള്ള ഡീലറെ ബന്ധപ്പെടാം.

കേരളത്തില്‍ ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 2025 നവംബര്‍ ആദ്യ ആഴ്ചയില്‍ ഡെലിവറി ആരംഭിക്കും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള കമ്പനി പ്ലാന്റിലാണ് EX30 അസംബിള്‍ ചെയ്യുന്നത്.

വോള്‍വോയുടെ ഇതുവരെ പുറത്തിറങ്ങിയ ഇലക്ട്രിക് കാറുകളില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉള്ള കാറാണ് EX30. ഡെനിം, പെറ്റ് ബോട്ടില്‍, അലൂമിനിയം, പിവിസി പൈപ്പുകള്‍ തുടങ്ങിയവ പുനരുപയോഗിച്ചാണ് ഇതിന്റെ ആകര്‍ഷകമായ ഇന്റീരിയര്‍ തയാറാക്കിയിരിക്കുന്നത്. നിര്‍മാണത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച EX30 യൂറോ NCAP സുരക്ഷാ പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി കുറയ ഇന്‍റര്‍സെക്ഷന്‍ ഓട്ടോ-ബ്രേക്ക്, ഡോര്‍ അപ്രതീക്ഷിതമായി തുറക്കുമ്പോള്‍ സംഭവിക്കുന്ന അപകടങ്ങള്‍ തടയാനായി ഡോര്‍ ഓപണ്‍ അലേര്‍ട്ട്, അഞ്ച് ക്യാമറകള്‍, അഞ്ച് റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പടെ നൂതന സേഫ് സ്‌പേസ് ടെക്‌നോളജിയും സുരക്ഷാ ഉപകരണങ്ങളും EX30 യിലുണ്ട്.

സ്‌കാന്‍ഡിനേവിയന്‍ ഋതുഭേദങ്ങളില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ക്യാബിനിലെ അഞ്ച് ആംബിയന്‍റ് ലൈറ്റിങ് തീമുകളും ശബ്ദസംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040ഡബ് ആംപ്ലിഫയറും 9 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്ബാര്‍, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. 12.3 ഇഞ്ച് ഹൈ-റെസല്യൂഷന്‍ സെന്‍റർ ഡിസ്പ്ലേയില്‍ ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, 5G കണക്റ്റിവിറ്റി, ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ആകര്‍ഷകമായ രൂപകല്‍പ്പനക്ക് റെഡ് ഡോട്ട് അവാര്‍ഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈന്‍ 2024, വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ 2024 എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്‍റിയും വാള്‍ ബോക്‌സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ കീ സൗകര്യം ഉപയോഗിച്ച് കാര്‍ സൗകര്യപൂര്‍വം കൈകാര്യം ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു കാര്‍ഡ് ടാപ് ചെയ്‌തോ വോള്‍വോ കാര്‍ ആപ്പിലെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കൊണ്ടോ കാര്‍ ഉപയോഗിക്കാം.

നൂതനമായ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനും നവീനമായ സവിശേഷതകളും ഉള്ള ഈ മോഡല്‍, സുസ്ഥിരമായ ഒരു പരിസ്ഥിതി സംഭാവന ചെയ്യുന്നതിനൊപ്പം സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും പ്രദാനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Volvo EX30 electric car launched in Kerala
Next Story