ഫോക്സ് വാഗണിന്റെ പുതിയ ടൈഗൺ ഇനി ബഹ്റൈനിലും
text_fieldsമനാമ: ഫോക്സ് വാഗണിന്റെ മൂന്നാം തലമുറയായ പുതിയ ടൈഗൺ ഇനി ബഹ്റൈനിലും ലഭ്യമാകും. ആഗോള തലത്തിൽ ഫോക്സ് വാഗണിന്റെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിലൊന്നാണ് ടൈഗൺ. 2007ലാണ് ടൈഗണിന്റെ ആദ്യ തലമുറ നിരത്തിലിറങ്ങിയത്. 7.6 ദശലക്ഷം യൂനിറ്റുകളാണ് അതിനുശേഷം വിൽപന നടന്നത്. പുതിയ മോഡൽ ടൈഗൺ ബഹ്റൈനിലെ ഡീലർ ഷോപ്പുകളിൽ നിലവിൽ ലഭ്യമാണ്.
ടൈഗൺ തങ്ങളുടെ വിപണിയിലെ ഏറ്റവും വിജയകരമായ കാറാണെന്ന് ഫോക്സ് വാഗൺ ബഹ്റൈനിലെ മാനേജർ ഫെലിക്സ് മിറാൻഡ പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യകളോടെയും ആകർഷകമായ രൂപകൽപനയോടെയും നിർമിക്കപ്പെട്ട പുതിയ ടൈഗൺ എല്ലാവിശേഷണങ്ങളും ഒത്തിണങ്ങിയ ഒരു എക്സ്യുവിയുമാണെന്ന് ഫെലിക്സ് പറഞ്ഞു. ഫോക്സ് വാഗണിന്റെ പ്രൊഡക്ടുകളിൽ വ്യാപകമായി ഉപോഗിക്കുന്ന സാങ്കേതിക സംവിധാനമായ മോഡുലാർ ട്രാൻസേഴ്സ് മാട്രിക്സ് പ്ലാറ്റ്ഫോമിൽ നിർമിച്ച അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ ടൈഗണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാഹനത്തിന്റെ മുൻവശത്ത് ഫ്ലാറ്റ് എൽ.ഇ.ഡി ഹെഡ് ലൈറ്റുകൾ, ഇല്യൂമിനേറ്റഡ് സ്ട്രിപ്പ്, ലൈറ്റ് ബാർ, പുതിയ വീൽ ഡിസൈനുകൾ, മികച്ച് ബൂട്ട് സ്പേസ് എന്നിവ പുതിയ ടൈഗണിന്റെ പ്രത്യേകതകളാണ്. അഞ്ച് മെറ്റാലിക് പെയിന്റ് ഓപ്ഷനുകൾക്കൊപ്പം സൈപ്രസ് ഗ്രീൻ, ഓസ്റ്റർ സിൽവർ, പെർസിമൺ റെഡ് എന്നീ മൂന്ന് പുതിയ വൈബ്രന്റ് നിറങ്ങളിലും കാർ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോക്സ് വാഗൺ ഷോറൂം സന്ദർശിക്കുകയോ അല്ലെങ്കിൽ 17459977 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

