Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Volkswagen Taigun launched; seven variants with two turbo-petrol
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുഷാക്കി​െൻറ ഇരട്ട...

കുഷാക്കി​െൻറ ഇരട്ട സഹോദരൻ, ഫോക്‌സ്‌വാഗൺ ടൈഗൂൺ നിരത്തിൽ; രണ്ടുപേരും ചേർന്ന്​ ക്രെറ്റയെ നേരിടും

text_fields
bookmark_border

ഏറെക്കാലമായി ആരാധകർ കാത്തിരുന്ന ടൈഗൂൺ എസ്‌യുവി അവതരിപ്പിച്ച്​ ഫോക്‌സ്‌വാഗൺ. 10.50 ലക്ഷം രൂപ (എക്സ്-ഷോറൂം, ഇന്ത്യ) വിലയിൽ വാഹനത്തി​െൻറ കുറഞ്ഞ മോഡൽ ലഭ്യമാകും. ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നിങ്ങനെ രണ്ട് വ്യത്യസ്​ത വേരിയൻറുകളാണ്​ ടൈഗൂണിനുള്ളത്​. ഡൈനാമിക് ലൈനിൽ മൂന്ന് ട്രിം ലെവലുകൾ ഉൾപ്പെടുന്നു. കംഫോർട്ട്ലൈൻ, ഹൈലൈൻ, ടോപ്പ്ലൈൻ എന്നിവയാണവ.പെർഫോമൻസ് ലൈനിൽ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളാണുള്ളത്​.


തിരഞ്ഞെടുക്കാൻ നാല് എഞ്ചിൻ-ഗിയർബോക്​സ്​ കോമ്പിനേഷനുകളുമായാണ്​ ടൈഗൂൺ വരുന്നത്​. ഹ്യുണ്ടായ് ക്രെറ്റ കിയ സെൽറ്റോസ്​ വരാനിരിക്കുന്ന എം.ജി. ആസ്​റ്റർ തുടങ്ങിയ ശക്​തരായ എതിരാളികളാണ്​ വാഹനത്തിനുള്ളത്​. സ്​​കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്​ എസ്​.യു.വി ടൈഗൂണി​െൻറ എതിരാളി എന്നതിനേക്കാൾ സഹകാരിയായിരിക്കും. കാരണം ഇരു വാഹനങ്ങളും തമ്മിൽ വളരെയേറെ സാമ്യങ്ങളാണുള്ളത്​.

ഡിസൈൻ

ഡിആർഎല്ലുകളുള്ള വലിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്ലും ബമ്പറി​െൻറ താഴത്തെ ഭാഗത്ത് ക്രോം ഫിനിഷും വാഹനത്തിന്​ മികച്ച രൂപഭംഗി നൽകുന്നുണ്ട്​. ടെയിൽ-ലൈറ്റ് ക്ലസ്റ്റർ വീതിയുള്ളതാണ്​. പിന്നിലെ ബമ്പറിലും ക്രോം അലങ്കാരമുണ്ട്​. വൈൽഡ് ചെറി റെഡ്, കുർക്കുമ യെല്ലോ, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ അഞ്ച്​ കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. സ്വിച്ച് ഗിയർ സ്കോഡ കുഷാകിന്​ സമാനമാണെങ്കിലും, ടൈഗണിന് മിനിമലിസ്റ്റ് ഇൻറീരിയർ തീം ആണ്​ നൽകിയിരിക്കുന്നത്​. ഡാഷ്‌ബോർഡിൽ ഇൻഫോടെയ്ൻമെൻറ്​ സ്ക്രീൻ സംയോജിപ്പിച്ച് എസി വെൻറുകൾക്ക് വ്യത്യസ്​ത രൂപകൽപ്പനയുണ്ട്.


സവിശേഷതകൾ

ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നമാണ്​ ടൈഗൂൺ. ഏറ്റവും ഉയർന്ന ജിടി പ്ലസ് വേരിയൻറിൽ 10 ഇഞ്ച് ഇൻഫോടെയിൻമെൻറ്​ സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ്, എട്ട്​ ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ, ലെതർ അപ്ഹോൾസറി, ആംബിയൻറ്​ ലൈറ്റിങ്​, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വയർലെസ് ചാർജിങ്​ പാഡ്, കൂൾഡ് ഗ്ലൗബോക്​സ്​, സൺറൂഫ്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, 17 ഇഞ്ച് അലോയ്​കൾ എന്നിവ നൽകിയിട്ടുണ്ട്​. സുരക്ഷക്കായി ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി (എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡ്), ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ വാണിങ്​, പാർക്കിങ്​ ക്യാമറ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയുമായാണ് ടൈഗൂൺ വരുന്നത്.


എഞ്ചിൻ, ഗിയർബോക്സ്

ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിനുകളാണ്​ ടൈഗൂണിന് ഫോക്​സ്​വാഗൻ വാഗ്​ദാനം ചെയ്യുന്നത്​. 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ യൂനിറ്റ് 115 എച്ച്പി 175 എൻഎം ടോർക്കും 1.5 ലിറ്റർ, നാല് സിലിണ്ടർ യൂനിറ്റ്​ 150 എച്ച്പിക്കും 250 എൻഎം ടോർക്കും പുറത്തെടുക്കും. രണ്ട് എഞ്ചിനുകൾക്കും ആറ്​ സ്പീഡ് മാനുവൽ ഗിയർബോക്‌സ്​ സ്റ്റാൻഡേർഡാണ്​. അതോടൊപ്പം വ്യത്യസ്​ത ഓട്ടോമാറ്റിക് ഗിയർബോക്​സ്​ ഓപ്ഷനുകളും ലഭിക്കും. 1.0 ടിഎസ്ഐക്ക് 6 സ്പീഡ് ടോർക്​ കൺവെർട്ടറും 1.5 ടിഎസ്ഐക്ക് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും ലഭിക്കും.


1.5 ടിഎസ്ഐ എഞ്ചിൻ സിലിണ്ടർ നിർജ്ജീവമാക്കൽ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ സിലിണ്ടറുകൾ പ്രവത്തിക്കാതിരിക്കുന്ന സംവിധാനമാണിത്​. ഇന്ധനക്ഷമത വർധിക്കാൻ ഇത്​ സഹായിക്കും. ടൈഗൂണി​െൻറ പവർട്രെയിൻ ഓപ്ഷനുകൾ സ്കോഡ കുഷാക്കി​േൻറതിന് സമാനമാണ്. കുഷാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ടൈഗൂണി​െൻറ പ്രാരംഭ വിലയും ഒന്നുതന്നെയാണ്. എന്നാൽ ടോപ്പ് എൻഡിൽ 10,000 രൂപ ടൈഗൂണി​ന്​ കുറവാണ്. കൂടാതെ, ഇടയിലുള്ള വേരിയൻറുകൾക്കും വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്​.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്​സ്,​ മാരുതി സുസുക്കി എസ്-ക്രോസ്​, റെനോ ഡസ്റ്റർ തുടങ്ങിയ എസ്‌യുവികളാണ്​ ടൈഗൂണി​െൻറ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolkswagenlaunchedTaigunKushaq
News Summary - Volkswagen Taigun launched; seven variants with two turbo-petrol engine options
Next Story