Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുറഞ്ഞ വില, കൂടുതൽ...

കുറഞ്ഞ വില, കൂടുതൽ റേഞ്ച്! എതിരാളികൾ സൂക്ഷിക്കണം; ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിയറ്റ്നാമീസ് കരുത്തരായ വിൻഫാസ്റ്റിന്റെ മൂന്ന് മോഡലുകൾ ഉടൻ

text_fields
bookmark_border
കുറഞ്ഞ വില, കൂടുതൽ റേഞ്ച്! എതിരാളികൾ സൂക്ഷിക്കണം; ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിയറ്റ്നാമീസ് കരുത്തരായ വിൻഫാസ്റ്റിന്റെ മൂന്ന് മോഡലുകൾ ഉടൻ
cancel

ചെന്നൈ: ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ വിപ്ലവം സൃഷ്ട്ടിച്ച വിയറ്റ്‌നാമീസ് വാഹന ഭീമനായ വിൻഫാസ്റ്റ്, രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്കും ചുവടുവെക്കുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള തങ്ങളുടെ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന മൂന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടറുകൾ 2026ഓടെ ഇന്ത്യൻ നിരത്തുകളിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിയറ്റ്‌നാം വിപണിയിൽ വൻ വിജയമായ ഇവോ (Evo), ഫെലിസ് (Feliz), വൈപ്പർ (Viper) എന്നീ മോഡലുകളാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തുക. ഇന്ത്യൻ റോഡുകൾക്കും യാത്രാ രീതികൾക്കും അനുയോജ്യമായ മാറ്റങ്ങളോടെയാകും ഇവ അവതരിപ്പിക്കുന്നത്.

വിൻഫാസ്റ്റ് ഇവോ (VinFast Evo):

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിക്കാൻ സാധ്യതയുള്ള മോഡലാണിത്. ടി.വി.എസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയോട് മത്സരിക്കുന്ന ഈ സ്‌കൂട്ടറിന് 70 കിലോമീറ്ററാണ് ഉയർന്ന വേഗത പരിധി. കൂടാതെ 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും നിയോ-റെട്രോ ഡിസൈനും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. ഏകദേശം 82,000 രൂപ മുതലാണ് സ്കൂട്ടറിന്റെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.


നിലവിൽ 3.5 kWh എൽ.എഫ്.പി ബാറ്ററി സജ്ജീകരണത്തിൽ ലഭിക്കുന്ന സ്കൂട്ടർ ഒറ്റ ചാർജിൽ 203 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവോ മോഡലിനെ കൂടാതെ ഇവോ ഗ്രാൻഡ് എന്നൊരു മോഡലും വിയറ്റ്നാം വിപണിയിൽ സജ്ജീവമായുണ്ട്. 262 കിലോമീറ്ററാണ് ഈ മോഡലിന്റെ റേഞ്ച്. വിൻഫാസ്റ്റ് അപ്ലിക്കേഷൻ വഴി ഇ-സിം ഉപയോഗിച്ച് ജി.പി.എസ് ട്രാക്കിങ്, മോഷണ ശ്രമം തടയാനുള്ള അലർട്ട്, റൈഡിങ് ഹിസ്റ്ററി എന്നിവ വാഹന ഉപയോക്താക്കൾക്ക് യഥാക്രമം മനസ്സിലാക്കാൻ സാധിക്കും.

ഫെലിസ് & വൈപ്പർ (Feliz & Viper)

വിൻഫാസ്റ്റ് ഇലക്ട്രിക് മോട്ടോഴ്സിന്റെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറുകളാണ് ഫെലിസ് & വൈപ്പർ. കൂടുതൽ സ്പോർട്ടിയായ ഡിസൈനും 14 ഇഞ്ച് വലിയ ടയറുകളുമാണ് ഈ രണ്ട് മോഡലുകൾക്കുള്ളത്. വൈപ്പർ കൂടുതൽ കരുത്തുള്ള 4.8 kWh ബാറ്ററിയുമായാണ് വിപണിയിൽ എത്തുന്നത്. കൂടാതെ എടുത്ത് മാറ്റി ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി സംവിധാനവും വൈപ്പറിന്റെ പ്രത്യേകതയാണ്.

3.5 kWh ബാറ്ററിയാണ് ഫെലിസിന്റെ ഉയർന്ന മോഡലിൽ നൽകിയിരിക്കുന്നത്. ഈ ബാറ്ററി ഒറ്റചാർജിൽ 198 കിലോമീറ്റർ റേഞ്ച് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം താഴ്ന്ന വകഭേദത്തിൽ 2.4 kWh എൽ.എഫ്.പി ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഇത് 134 കിലോമീറ്റർ സഞ്ചരിക്കാൻ പ്രാപ്തമാണ്.


ആദ്യഘട്ടത്തിൽ വിയറ്റ്‌നാമിൽ നിന്നുള്ള ഭാഗങ്ങൾ ഇന്ത്യയിലെത്തിച്ച് അസംബിൾ ചെയ്യുന്ന രീതിയാകും വിൻഫാസ്റ്റ് സ്വീകരിക്കുക. ഇതിനായി തമിഴ്‌നാട് സർക്കാരുമായി സഹകരിച്ച് തൂത്തുക്കുടിയിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ 200 ഹെക്ടർ ഭൂമി കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഭാവിയിൽ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമാണം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിലവിൽ ഓല ഇലക്ട്രിക്, ടി.വി.എസ്, ഏഥർ തുടങ്ങിയ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിൻഫാസ്റ്റിന്റെ വരവ് വലിയ മത്സരത്തിന് വഴിവെക്കും. കുറഞ്ഞ വിലയിൽ മികച്ച റേഞ്ച് നൽകുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികളാണ് ഈ സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 'മെയ്ഡ് ഇൻ ഇന്ത്യ' ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പണിയും വിൻഫാസ്റ്റ് അണിയറയിൽ തുടങ്ങിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterVinFastAuto NewsIndian markets
News Summary - Competitors beware! Vietnamese powerhouse Vinfast to launch three models in electric scooter market soon
Next Story