വരുന്നു വിയറ്റ്നാമിന്റെ ‘വിൻഫാസ്റ്റ് ’ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിലും; 26ൽ വിപണിയിൽ; കാർ ഇറങ്ങി; ഇലക്ട്രിക് ബസും ഉടൻ
text_fieldsഹനോയി: ഇന്ത്യൻ മാർക്കറ്റിൽ ഇലക്ട്രിക് കാർ എത്തിച്ചശേഷം വിയറ്റ്നാമിന്റെ ഇലക്ട്രിക് സ്കൂട്ടൾ എത്തുന്നു; 26 ൽ വിപണിയിലിറക്കാനായി കമ്പനി പ്രതിനിധികൾ സാധ്യതാ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉടൻ ഇവരുടെ ബസും രാജ്യത്ത് ഇറക്കും.
നിലവിൽ ബജാജ്, ഹിറോ, ടി.വി.എസ് കമ്പനികളും സ്റ്റർട്ടപ്പുകളായ ഏഫറും ഒലയും നിയന്ത്രിക്കുന്ന മാർക്കറ്റിലേക്ക് രാജ്യത്ത് വിജയിപ്പിച്ച ആത്മവിശ്വാസവുമായാണ് വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തിക്കുന്നത്.
ഇപ്പോൾ നിലവിൽ ആറ് വെറൈറ്റി ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനിക്കുള്ളത്. പല ബാറ്ററി കപ്പാസിറ്റിയിലുള്ളവയാണ് ഇവ. രണ്ടെണ്ണമാണ് ഇപ്പോൾ ഇവിടെ ഇറങ്ങുക. ഡീലർ ശൃംഘല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
സെപ്റ്റംബറിലാണ് കമ്പനി തങ്ങളുടെ ഇലക്ട്രിക് കാർ ഇന്ത്യൻ വിപണിയിലിറക്കിയത്. ഓരോ ആറു മാസത്തിലും പുതിയ മോഡൽ ഇറക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
ഉടൻ ഇലക്ട്രിക് ബസും ഇന്ത്യയിൽ ഇറക്കുകയാണ് കമ്പനി. ഇതിനായി വിവിധ സംസ്ഥാനങ്ങളുമായി പ്ലാന്റ് തുടങ്ങാനുള്ള ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയെ തങ്ങളുടെ സുപ്രധാന മാർക്കറ്റായും എക്സ്പോർട്ട് ഹബായുമാണ് കമ്പനി കാണുന്നതെന്ന് കമ്പനി സി.ഇ.ഒ ഫാം സാൻ ചാവു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

