Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക്​ഡൗൺ വിട്ട്​​ നിരത്തിലേക്ക്​; അടഞ്ഞുകിടന്ന കാർ പ്ലാന്‍റുകളിൽ തിരക്കുപിടിച്ച നിർമാണം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോക്​ഡൗൺ വിട്ട്​​...

ലോക്​ഡൗൺ വിട്ട്​​ നിരത്തിലേക്ക്​; അടഞ്ഞുകിടന്ന കാർ പ്ലാന്‍റുകളിൽ തിരക്കുപിടിച്ച നിർമാണം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരം​ഗം കൊണ്ടുപോയ ഒാളം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അതിവേഗ നിർമാണവുമായി വാഹന കമ്പനികൾ. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം താഴ്​ന്നതോടെ ലോക്​ഡൗൺ പിൻവലിക്കുകയും വിപണി തുറക്കുകയും ചെയ്​തതോടെയാണ്​ കാർ നിർമാണ പ്ലാന്‍റുകൾ വീണ്ടും സജീവമായത്​.

വിവിധ സംസ്​ഥാനങ്ങൾ ലോക്​ഡൗണും കർഫ്യൂവും നടപ്പാക്കിയതോടെയായിരുന്നു നിർമാണം നിർത്തിവെക്കേണ്ടിവന്നത്​. കാർ വിൽപന കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. സർവീസ്​ കേന്ദ്രങ്ങൾക്കു വരെ താഴുവീണത്​ ഗുരുതര സാഹചര്യം സൃഷ്​ടിക്കുകയും ചെയ്​തു. എല്ലാം മാറിയതോടെയാണ്​ നിർമാണം വേഗത്തിലായതെന്നും കഴിഞ്ഞ മാസാവസാനത്തോടെ നിർമാണം സാധാരണ നിലയിലായിട്ടുണ്ടെന്നും ടാറ്റ മോ​ട്ടോഴ്​സ്​ പാസഞ്ചർ വാഹന ബിസിനസ്​ വിഭാഗം പ്രസിഡന്‍റ്​ ​ൈശലേഷ്​ ചന്ദ്ര പറഞ്ഞു. ഏപ്രിൽ, മേയ്​ മാസങ്ങളിൽ 50 ശതമാനം മാത്രമാക്കി ചുരുക്കിയതാണ്​ പൂർണമായി പുനഃസ്​ഥാപിച്ചത്​. അതേ സമയം, പുറത്തുനിന്ന്​ എത്തേണ്ട സെമി കണ്ടക്​ടറുടെ ദൗർലഭ്യം പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​.

രാജ്യത്ത്​ മേയ്​ മാസത്തിൽ വാഹന നിർമാണം 57 ശതമാനം കുറഞ്ഞ്​ 8,06,755 ൽ എത്തിയിരുന്നു. ഏപ്രിലിൽ 18,75,698 എണ്ണം നിർമിച്ചിടത്താണ്​ കുറച്ചത്​. പാസഞ്ചർ വാഹന നിർമാണം ഏപ്രിലിൽ 3,05,952 ആയിരുന്നത്​ 1,28,225 ആയും കുറഞ്ഞു. വിൽപനയാക​ട്ടെ, 66 ശതമാനവും കുറഞ്ഞു. മേയ്​ മാസത്തിൽ മൊത്തം 88,045 പാസഞ്ചർ വാഹനങ്ങളാണ്​ വിൽപന നടന്നത്​. ഏപ്രിലിൽ 2,61,633ഉം.

മുൻനിര കമ്പനികളിലേറെയും നിർമാണം പൂർണാർഥത്തിൽ പുനഃസ്​ഥാപിച്ച​േപ്പാൾ ചില സ്​ഥാപനങ്ങൾ ഇ​പ്പോഴും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടരുകയാണ്​. നിർമാണവും പുർണമായി പുനഃസ്​ഥാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicle production in full swing after lockdown ease
Next Story