പുതിയ വാഹനം വാങ്ങുമ്പോൾ, ആവശ്യമുള്ള/ആവശ്യമില്ലാത്ത ചില ഫീച്ചറുകൾ
text_fieldsവോയ്സ് കമാൻഡ്/ജെസ്ചർ കൺട്രോൾ
ഡ്രൈവിങ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനാണ് വിലകൂടിയ കാറുകളിൽ വോയ്സ് കമാൻഡ് ഫീച്ചർ ഉപയോഗിക്കുന്നത്. കൈകൾ ഉപയോഗിക്കാതെ തന്നെ നാവിഗേഷൻ, ഫോൺ കോളിങ്, മ്യൂസിക് കൺട്രോളുകൾ നിയന്ത്രിക്കാനാകും. പലപ്പോഴും നമ്മുടെ നാടൻ വോയ്സ് കമാൻഡുകൾ ഇത് തെറ്റായി വ്യാഖ്യാനിക്കുകയും, നമ്മൾ ഉദ്ദേശിച്ച പ്രവൃത്തി മാന്വലായി തന്നെ ചെയ്യേണ്ടിയും വരാറുണ്ട്. സ്ഫുടമായ സംസാരഭാഷയുള്ളവർക്ക് ഉപയോഗപ്രദമായേക്കാമെങ്കിലും ഇതിനുവേണ്ടി അധിക വില വാഹനത്തിന് മുടക്കേണ്ടതുണ്ടോ എന്ന് ആലോചിച്ച ശേഷം മാത്രം യുക്തമായ തീരുമാനമെടുക്കുക.
അതേ പോലെ ബട്ടണുകളൊന്നും തൊടാതെ കൈ ചലനങ്ങളിലൂടെ കാർ ഫങ്ഷനുകൾ നിയന്ത്രിക്കാനാണ് ജെസ്ചർ കൺട്രോൾ ഉപയോഗിക്കുന്നത്. എങ്കിലും, ചില സമയങ്ങളിൽ ഈ ഫീച്ചർ വിപരീത ഫലമുണ്ടാക്കുകയും തെറ്റായി ഉപയോഗിക്കുന്നത് കാരണം ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും ഇടയാക്കിയേക്കാം.
റെയിൻ സെൻസിങ് വൈപ്പറുകൾ
മഴയുടെ ആദ്യ തുള്ളി വീഴുന്നത് മുതൽ മുൻകൂട്ടി കണ്ടെത്തി തനിയെ പ്രവർത്തിക്കുകയും വിൻഡ്ഷീൽഡ് വൃത്തിയാക്കുകയും ചെയ്യുന്നു റെയിൻ സെൻസിങ് വൈപ്പറുകൾ. ഇത് അത്ര അത്യാവശ്യം വേണ്ട ഫീച്ചറൊന്നുമല്ല കേട്ടോ. ഈയൊരൊറ്റ ഫീച്ചർ വരുമ്പോൾപോലും വാഹന വിലയിലും വേരിയന്റിലും വ്യത്യാസമുണ്ടാകുമെന്നത് ശ്രദ്ധിക്കുക.
ഫാൻസി ആംബിയന്റ് ലൈറ്റിങ്
പല നിറങ്ങൾ മിന്നിമറയുന്ന LED ലൈറ്റുകൾ നിറഞ്ഞ ഈ സംവിധാനം കാറിനകത്ത് ഒരു മൂഡ് ക്രിയേറ്റ് ചെയ്യാനും ലുക്കിനുമായി മാത്രം ഉപയോഗിക്കുന്നു. ഇതും അനിവാര്യമേയല്ലാത്ത ഫീച്ചറുകളുടെ ഗണത്തിൽപ്പെടുന്നു. ചെറിയ കുട്ടികളൊക്കെ ആയിട്ട് യാത്രചെയ്യുമ്പോൾ അവർ കരച്ചിൽ തുടങ്ങുമ്പോ ചുമ്മാ കാണിച്ച് രസിപ്പിച്ച് മൂഡ് മാറ്റാനൊക്കെ ശ്രമിച്ച് നോക്കാൻ പറ്റുന്ന ഒരു ഫീച്ചറാണെന്ന് തമാശക്ക് പറയാറുണ്ട്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

