Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ultraviolette launch scheduled for March
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅൾട്രാവയലറ്റ് എഫ്​...

അൾട്രാവയലറ്റ് എഫ്​ 77,​ ഇവികളിലെ സ്പോർട്​സ്​ സ്​റ്റാർ; പുറത്തിറക്കൽ ഷെഡ്യൂൾ പ്രഖ്യാപിച്ച്​ കമ്പനി

text_fields
bookmark_border

ടി.വി.എസ് ഓട്ടോമൊബൈൽ പിന്തുണയോടെ ആരംഭിച്ച അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ ആദ്യ ഇലക്​ട്രിക്​ ബൈക്കി​െൻറ പുറത്തിറക്കൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. ബംഗളൂരു ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൈദ്യുത മോട്ടോർസൈക്കിൾ സ്റ്റാർട്ടപ്പാണ്​ അൾട്രാവയലറ്റ്​. ബംഗളൂരുവിൽ തന്നെ തങ്ങളുടെ ആദ്യ നിർമാണ ഫാക്​ടറി സ്​ഥാപിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 2022 മാർച്ചിൽ ആദ്യ മോഡലായ എഫ്​ 77 പുറത്തിറക്കും.


എഫ്​ 77 ​െൻറ പ്രീ-പ്രൊഡക്ഷൻ പതിപ്പ് കമ്പനി 2019 നവംബറിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യ വർഷത്തിൽ 15,000 യൂനിറ്റുകൾ നിർമിക്കും. തുടർന്ന് 1,20,000 യൂനിറ്റ് വാർഷിക ശേഷിയിലേക്ക് ഉയർത്തും. ബൈക്കിനായുള്ള മുൻകൂർ ഓർഡർ സ്വീകരിക്കൽ ഈ വർഷം ആരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 70,000 ചതുരശ്ര അടിയിൽ നിർമ്മാണ കേന്ദ്രം ഒരുക്കാനാണ്​ അൾട്രാവയലറ്റ്​ ലക്ഷ്യമിടുന്നത്​. അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാണത്തിലും അസംബ്ലിയിലും പരിശീലനം നേടിയ 500 ലധികം ജീവനക്കാർക്ക് തൊഴിൽ സൃഷ്​ടിക്കും.

'ഇന്ത്യയ്ക്കും അന്തർദേശീയ വിപണികൾക്കും മികച്ച ഇവി അനുഭവം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ചുറ്റുമുള്ള ശക്തമായ വിതരണശൃഘലയും മികച്ചവ്യാവസായിക ആവാസവ്യവസ്ഥയും കണക്കിലെടുത്താണ് ഞങ്ങൾ ഫാക്​ടറിക്കായി ബംഗളൂരു ഇലക്ട്രോണിക് സിറ്റി തിരഞ്ഞെടുത്തത്'-അൾട്രാവയലറ്റ് സ്ഥാപകനും സി.ഇ.ഒയുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു.

'എഫ്​ 77ന് മികച്ച പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. പുതിയ നിർമാണകേന്ദ്രം അടുത്ത കുറച്ച് വർഷങ്ങളിൽ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. ഏറ്റവും പ്രധാനകാര്യം, എഫ് ​77 രൂപകൽപ്പന ചെയ്​തിരിക്കുന്നത് തദ്ദേശീയമായാണെന്നതാണ്​. കൂടാതെ ബാറ്ററി പായ്ക്കുകൾ ഉൾപ്പെടെ 90 ശതമാനത്തിലധികം പ്രാദേശികമായാണ്​ നിർമിച്ച ഘടകങ്ങൾ ഉപയോഗിച്ചാണ് ബൈക്ക്​ തയ്യാറാക്കുന്നത്'-അദ്ദേഹം കൂട്ടിച്ചേത്തു.

'ഞങ്ങളുടെ പുതിയ പ്രൊഡക്ഷൻ യൂനിറ്റ് സ്​മാർട്ട് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യമാണ്. പുനരുൽപ്പാദിപ്പിക്കാവുന്ന ഉൗർജ്ജ സ്രോതസ്സുകൾ, ഇ-മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുക, തുടങ്ങിയ സുസ്ഥിരമായ നിർമാണ രീതികൾ ഞങ്ങൾ സ്വീകരിക്കും'-അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് സ്ഥാപകനും സി.ടി.ഒയുമായ നീരജ് രാജ്മോഹൻ പറഞ്ഞു,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSelectric bikeUltraviolette
News Summary - Ultraviolette Automotive, an electric motorcycle manufacturing start-up, has announced its first manufacturing and assembly facility near Electronic City in Bangalore.
Next Story