Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
uber rental service
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകേരളത്തിലെ രണ്ട്​...

കേരളത്തിലെ രണ്ട്​ നഗരങ്ങളിൽ റെന്‍റൽ സർവിസുമായി ഊബർ

text_fields
bookmark_border

കൊച്ചി: ഓൺലൈൻ ടാക്​സി കമ്പനിയായ ഊബറിന്‍റെ റെന്‍റല്‍ സർവിസ് ഇന്ത്യയിലെ 39 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. 24 മണിക്കൂറും ലഭ്യമായ ഈ സേവനം നിരവധി മണിക്കൂറുകളും പല സ്റ്റോപ്പുകള്‍ക്കുമായി കാറും ഡ്രൈവറെയും ബുക്ക് ചെയ്യാന്‍ അവസരമൊരുക്കുന്നു. അവരവരുടെ കാര്‍ ഉപയോഗിക്കുന്ന പോലെ അനുഭവമാകും ഇത്​ നൽകുക. അത്യാവശ്യ കാര്യങ്ങള്‍, ബിസിനസ് മീറ്റിങ്ങുകള്‍ തുടങ്ങിയവക്കായി പലതവണ ബുക്ക് ചെയ്യേണ്ടി വരുന്നത്​ ഇതുവഴി ഒഴിവാക്കാം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാകും സർവിസ്​.

2020 ജൂണില്‍ അവതരിപ്പിച്ചത്​ മുതല്‍ അത്യാവശ്യ ജോലികള്‍, പലചരക്ക് ഷോപ്പിങ്, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍, വീടു മാറല്‍ തുടങ്ങി മറ്റ് നിരവധി ആവശ്യങ്ങള്‍ക്കായും ഈ സൗകര്യം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന്​ കമ്പനി അധികൃതർ അവകാശപ്പെടുന്നു. സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊബര്‍ എന്നും യാത്രാ സൗകര്യങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും പല സമയങ്ങളിലും പല സ്റ്റോപ്പുകള്‍ക്കും അനുസരിച്ച് താങ്ങാവുന്ന നിരക്കില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാകുന്നതെന്നും ഊബര്‍ ഇന്ത്യ-ദക്ഷിണേഷ്യ റൈഡര്‍ ഓപറേഷന്‍സ് മേധാവി രതുല്‍ ഘോഷ് പറഞ്ഞു.

ഡല്‍ഹി എൻ.സി.ആര്‍, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പുണെ, അഹമ്മദാബാദ്, പട്ന, ചണ്ഡീഗഡ്, കാണ്‍പൂര്‍, ലക്നൗ, കൊച്ചി, ജയ്പ​ുര്‍, ഗുവാഹത്തി, ഭോപ്പാല്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, ഭുവനേശ്വര്‍, ലുധിയാന, റാഞ്ചി, കോയമ്പത്തൂര്‍, തിരുപ്പതി, ഉദയ്പുര്‍, ജോധ്പുര്‍, വാരാണസി, ആഗ്ര, അമൃത്​സര്‍, തിരുവനന്തപുരം, റായ്പുര്‍, ഡെറാഡൂണ്‍, സൂറത്ത്, അജ്മീര്‍, വിജയവാഡ, വഡോദര, നാസിക്, പ്രയാഗ്രാജ്, ജബല്‍പൂര്‍ എന്നിവയാണ് ഊബര്‍ റെന്‍റല്‍സ് ലഭ്യമായ 39 നഗരങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uberrental service
News Summary - Uber with rental service in two cities in Kerala
Next Story