2027 ആകുമ്പോഴേക്ക് ഒരു ലക്ഷം ഡ്രൈവറില്ലാ കാറുകൾ പുറത്തിറക്കാൻ ഊബർ; ഡ്രൈവിങ് മേഖലയിലുള്ളവർക്ക് ഭീഷണി ആകുമോ?
text_fieldsസുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കാൻ പദ്ധതി ഇടുകയാണ് ടാക്സി കമ്പനി ആയ ഊബർ. 2027ഓടെ ഒരു ലക്ഷം ഡ്രൈവറില്ലാത്ത സെൽഫ് ഡ്രൈവിങ് ടാക്സികൾ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. ഡ്രൈവിങ് തൊഴിൽ മേഖലയെ കമ്പനിയുടെ തീരുമാനം കാര്യമായി ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം. ഡ്രൈവിങിന് റോബോട്ടിക് സംവിധാനം ഏർപ്പെടുത്തുന്നത് ഊബറിന്‍റെ പ്രവർത്തന ചെലവ് കുറക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
ഊബർ പ്ലാറ്റ്ഫോമിൽ റോബോ ടാക്സികൾ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് വാഷിങ്ടണിൽ നടന്ന എൻവിഡിയയുടെ ജിടിസി കോൺഫറൻസിനിടെയാണ് കമ്പനി തീരുമാനം അറിയിച്ചത്. 2027 മുതൽ ആട്ടോണമസ് വാഹനങ്ങളുടെ വിപുലീകരണം നടപ്പാക്കുമെന്നാണ് എൻവിഡിയ അറിയിച്ചിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന് ഡ്രൈവിങ് ഡാറ്റകൾ എൻവിഡിയക്ക് നൽകുന്ന കരാറിൽ ഊബർ ഒപ്പു വെച്ചിരുന്നു.
എ.ഐ കമ്പ്യൂട്ടിംഗിലെ പ്രമുഖൻമാരിൽ ഒന്നായ എൻവിഡിയ, എൻവിഡിയ ഡ്രൈവ് AGX ഹൈപ്പീരിയൻ 10 പ്ലാറ്റ്‌ഫോം എന്ന പുതിയ കണ്ടുപിടുത്തവും കോൺഫറൻസിൽ അവതരിപ്പിച്ചു. സുരക്ഷിതവും കാര്യക്ഷമവുമായ ഓട്ടോണമസ് ഡ്രൈവിംഗ് സാധ്യമാക്കുന്നതിന് അനുയോജ്യമായ ഹാർഡ്‌വെയർ, സെൻസറുകൾ, സോഫ്റ്റ്‌വെയർ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ കാർ നിർമ്മാതാക്കളെ സഹായിക്കുന്നതാണ് ഈ പ്രോജക്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

