Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BIKES-UNDER-150-CC
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇരുചക്രവാഹന...

ഇരുചക്രവാഹന കയറ്റുമതിയിൽ ഇടിവ്​; വിൽപനകൂടി

text_fields
bookmark_border

കൊ​ച്ചി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ടെ രാ​ജ്യ​ത്തു​നി​ന്നു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന ക​യ​റ്റു​മ​തി​യി​ൽ വ​ൻ ഇ​ടി​വ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ​വ​രെ ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ ക​യ​റ്റു​മ​തി​യി​ൽ 56.5 ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ-​ജൂ​ലൈ കാ​ല​യ​ള​വി​ൽ 11,92,113 ഇ​രു​​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ​യ​ച്ച​പ്പോ​ൾ ഇൗ ​വ​ർ​ഷം ഇ​ത്​ 5,19,003 മാ​ത്ര​മാ​ണ്.

പ്ര​ധാ​ന ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം ക​യ​റ്റു​മ​തി മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ കു​റ​ഞ്ഞു. ബ​ജാ​ജ്​ ഓ​​ട്ടോ 51.8 ശ​ത​മാ​നം, ടി.​വി.​എ​സ്​ 46.1, ഹീ​റോ 47.4, ഹോ​ണ്ട 79.8, യ​മ​ഹ 77.4, സു​സു​കി 83, പി​യാ​​ജി​യോ 47.7, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്​ 66.5, ഹാ​ർ​ലി ഡേ​വി​ഡ്​​സ​ൺ 16, മ​ഹീ​ന്ദ്ര 42.9 എ​ന്നി​ങ്ങ​നെ​യാ​ണ്​ പ്ര​ധാ​ന ക​മ്പ​നി​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ലെ ഇ​ടി​വ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ഇ​രു​ച​ക്ര​വാ​ഹ​ന വി​പ​ണി പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ന്ന​തി​െൻറ സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി. ജൂ​ലൈ​യെ അ​പേ​ക്ഷി​ച്ച്​ ആ​ഗ​സ്​​റ്റി​ൽ വി​ൽ​പ​ന ഉ​യ​ർ​ന്നു. ആ​ഗ​സ്​​റ്റി​ലെ ക​ണ​ക്കു​പ്ര​കാ​രം മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന വി​ൽ​പ​ന കൂ​ടി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ആ​ഗ​സ്​​റ്റി​ൽ വി​ൽ​പ​ന നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞു. ജൂ​ലൈ​യി​ൽ 30,788 വാ​ഹ​ന​ങ്ങ​ൾ വി​റ്റ​പ്പോ​ൾ ആ​ഗ​സ്​​റ്റി​ൽ ഇ​ത്​ 30, 226 ആ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഗ​സ്​​റ്റി​നെ അ​പേ​ക്ഷി​ച്ച വി​ൽ​പ​ന​യി​ൽ 32.3 ശ​ത​മാ​നം കു​റ​വു​ണ്ട്. ത​മി​ഴ്​​നാ​ട്, മ​ഹാ​രാ​ഷ്​​ട്ര, ബി​ഹാ​ർ, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്​ ആ​ഗ​സ്​​റ്റി​ൽ വി​ൽ​പ​ന കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exportingtwo wheeler
News Summary - Two-wheeler exports fall; Sales too
Next Story