'ആ വാഹനത്തിലുള്ളവർ അനുഗ്രഹീതരാണ്'; 'പവർ ഓഫ് മഹീന്ദ്ര'വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
text_fields'മഹീന്ദ്രയുടെ ശക്തി' പ്രദർശിപ്പിക്കുന്ന വിഡിയോക്ക് മറുപടി നൽകി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിൽ പങ്കിട്ട വീഡിയോയാണ് മഹീന്ദ്ര ചെയർമാൻ റീട്വീറ്റ് ചെയ്തത്. മണ്ണിടിച്ചിൽ അനുഭവപ്പെടുന്ന പ്രദേശത്തുകൂടി മഹീന്ദ്ര ട്രക്ക് കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു വലിയ പാറക്കഷണം ട്രക്കിന്റെ മുകളിൽ വീഴുന്നതും കാണാം. എന്നാൽ കാര്യമായ നാശനഷ്ടങ്ങളില്ലാതെ വാഹനം കടന്നുപോകുന്നുണ്ട്. മഹീന്ദ്ര വാഹനങ്ങളുടെ കരുത്ത് കാണിക്കാനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിഡിയോക്ക് ആശങ്കപ്രകടിപ്പിച്ചുള്ള മറുപടിയാണ് ആനന്ദ് മഹീന്ദ്ര നൽകിയത്.
'ആ കാറിലുള്ളവർ അനുഗ്രഹിക്കപ്പെട്ടവരാണ്. എന്തുകൊണ്ടാണ് അവർ ആ വഴിയിലൂടെ വാഹനമോടിക്കുന്നത്? അപകട മുന്നറിയിപ്പ് ആരും നൽകിയിരുന്നില്ലേ'- വിഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. എവിടെയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് വ്യക്തമല്ല.
ജി.എൻ.പി.സി ക്രാഷ്-ടെസ്റ്റ് റേറ്റിങ് പ്രകാരം മഹീന്ദ്രയുടെ ചില വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ്. മഹീന്ദ്ര XUV700, XUV300 എന്നിവയ്ക്ക് ഫൈവ് സ്റ്റാർ റേറ്റിങ് ലഭിച്ചപ്പോൾ, മരാസോയ്ക്കും ഥാറിനും ഫോർ സ്റ്റാർ റേറ്റിങ്ങവാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

