ടി.വി.എസ് റോണിൻ നിരത്തിൽ; ഇത് പുതിയ ബ്രീഡ് ബൈക്ക്
text_fieldsഇരുചക്ര വാഹനങ്ങളെ നമ്മുക്ക് അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നമ്മുക്ക് വിവിധ വിഭാഗങ്ങളായി തിരിക്കാം. അഡ്വഞ്ചർ, കഫേ റേസർ, ടൂറർ, ക്രൂസർ, സ്ക്രാംബ്ലർ തുടങ്ങിയവയാണവ. കഴിഞ്ഞ ദിവസം ടി.വി.എസ് പുറത്തിറക്കിയ റോണിൻ എന്ന ബൈക്ക് ഏതുവിഭാഗത്തിൽപ്പെടുമെന്ന് കമ്പനിയോട് ചോദിച്ചാൽ അവർ കൈ മലർത്തുകയാണ് ചെയ്യുന്നത്. ഇഴതാരു പുതിയ ജനിതക വിഭാഗമെന്നും ടി.വി.എസ് പറയുന്നു. റോണിൻ ഒരു റെട്രോ-സ്റ്റൈൽ, സ്‌ക്രാംബ്ലർ-കം-കഫേ റേസർ മോട്ടോർസൈക്കിളാണെന്ന് ചുരുക്കി പറയാം 1.49 ലക്ഷം മുതൽ 1.71 ലക്ഷം രൂപ വരെ വിലയുള്ള മൂന്ന് വേരിയന്റുകളിൽ (ട്രിപ്പിൾ ടോൺ ഡ്യുവൽ ചാനൽ - ടിഡി, ഡ്യുവൽ ടോൺ സിംഗിൾ ചാനൽ - ഡിഎസ്, സിംഗിൾ ടോൺ സിംഗിൾ ചാനൽ - എസ്എസ്) വാഹനം ലഭിക്കും.
പുതിയ ഡബിൾ ക്രാഡിൽ ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും ബൈക്കിന് റെട്രോ ലുക്ക് നൽകുന്നു. സൈഡ് പാനൽ പരന്നതാണ്. പിന്നിൽ ട്യൂബുലാർ ഗ്രാബ് റെയിലുള്ള സിംഗിൾ പീസ് സീറ്റാണ്. എൽഇഡി ടെയിൽലാമ്പും എൽഇഡി ഇൻഡിക്കേറ്ററുകളും സീറ്റിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.
സൈലന്റ് സ്റ്റാർട്ട് സിസ്റ്റം (ISG) ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ ബൈക്കാണ് റോണിൻ. ഓൺ-ദി-ഗോ ഹാൻഡിൽബാർ കൺട്രോൾ, യുഎസ്ബി ചാർജർ, 28 സെഗ്‌മെന്റ്-ഓറിയന്റഡ് ഫീച്ചറുകളുള്ള സ്പീഡോമീറ്റർ തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെടുന്നു.
225.9 സിസി എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 7,750 ആർപിഎമ്മിൽ 20.2 ബിഎച്ച്പി (15.1 കിലോവാട്ട്) കരുത്തും 3750 ആർപിഎമ്മിൽ പരമാവധി 19.93 എൻഎം ടോർക്കും നൽകുന്നു. എഞ്ചിന്റെ അടിസ്ഥാനം അപ്പാഷെ RTR 200 പോലെയാണെങ്കിലും, ഇതിന് ക്യൂബിക് കപ്പാസിറ്റി കൂടുതലാണ്.
എഞ്ചിൻ മികച്ച ലോ, മിഡ് റേഞ്ച് ടോർക്ക് നൽകുമെന്ന് ടി.വി.എസ് അവകാശപ്പെടുന്നു. 120 കിലോമീറ്റർ വേഗതയാണ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. സ്വർണ്ണ നിറത്തിലുള്ള USD ഫോർക്കും പിൻവശത്ത് മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്.
ബ്ലാക്ക്ഡ്-ഔട്ട് എഞ്ചിൻ, വളഞ്ഞ ഫെൻഡറുകൾ, എക്‌സ്‌പോസ്ഡ് റിയർ സബ്‌ഫ്രെയിം എന്നിവ ഇതിന്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ഫീച്ചറുകളുടെ കാര്യത്തിലും വാഹനം മുന്നിലാണ്. ഉരുണ്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ടൂർ മോഡ്, റൈഡ് മോഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വോയ്‌സ് ആൻഡ് റൈഡ് അസിസ്റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ടിവിഎസിന്റെ സ്മാർട്ട് Xonnect ബ്ലൂടൂത്ത് കണക്റ്റിവിറ്റി സംവിധാനവും ഇടിടെ സജ്ജീകരിച്ചിരിക്കുന്നു.
ഡ്യുവൽ പർപ്പസ് ടയറുകളോട് കൂടിയ മൾട്ടി സ്‌പോക്ക് അലോയ് വീലുകളാണ് പുതിയ ടിവിഎസ് ബൈക്കിലുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്. സിംഗിൾ, ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബൈക്കിന് ലഭിക്കും. റോണിനിലെ എബിഎസ് രണ്ട് മോഡുകൾ വാഗ്ദാനം ചെയ്യുന്നു - അർബൻ, റെയിൻ. ഗാലക്‌റ്റിക് ഗ്രേ, ഡോൺ ഓറഞ്ച്, ഡെൽറ്റ ബ്ലൂ, സ്റ്റാൻസെ ബ്ലാക്ക്, മാഗ്മ റെഡ്, ലൈറ്റിങ് ബ്ലാക്ക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളുണ്ട്.
ടി.വി.എസ് റോണിൻ വില
വേരിയന്റ് എക്സ്-ഷോറൂം
എസ്.എസ് - മാഗ്മ റെഡ് 1.49 ലക്ഷം
എസ്.എസ് - ലൈറ്റിങ് ബ്ലാക്ക് 1.49 ലക്ഷം
ഡി.എസ് - ഡെൽറ്റ ബ്ലൂ 1.56 ലക്ഷം
ഡി.എസ് - സ്റ്റാർഗേസ് ബ്ലാക് 1.56 ലക്ഷം
ടിഡി - ഗാലക്‌റ്റിക് ജെറി 1.68 ലക്ഷം
ടിഡി - ഡോൺ ഓറഞ്ച് 1.70 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

