Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസെപ്പലിൻ വരും, പേര്​...

സെപ്പലിൻ വരും, പേര്​ രജിസ്​റ്റർ ചെയ്​ത്​ ടി.വി.എസ്​

text_fields
bookmark_border
സെപ്പലിൻ വരും, പേര്​ രജിസ്​റ്റർ ചെയ്​ത്​ ടി.വി.എസ്​
cancel

ഏറെ നാളായി പറഞ്ഞുകേൾക്കുന്ന ഇരുചക്രവാഹനനാമമാണ്​ ടി.വി.എസ്​ സെപ്പലിൻ. ക്രൂസർ ഡിസൈനിൽ വരുന്ന വാഹനം അവതരിപ്പിച്ചത്​ 2018 ഒാ​േട്ടാഷോയിലാണ്​. ഇതൊരു ഹൈബ്രിഡ്​ വാഹനമായിരിക്കും എന്നും കേട്ടുകേഴ്​വിയുണ്ടായിരുന്നു. പക്ഷെ രണ്ട്​ വർഷത്തോളം സെപ്പലി​െൻറ ഒൗദ്യോഗിക വിവരങ്ങളൊന്നും ടി.വി.എസ്​ പങ്കുവച്ചിരുന്നില്ല. 2018ൽ സെപ്പലിൻ എന്ന പേര്​ കമ്പനി രജിസ്​റ്റർ ചെയ്​തിരുന്നു. നിലവിൽ പുറത്തുവന്നിരിക്കുന്ന വാർത്ത അതിനോടൊപ്പം ആർ കൂടി ചേർത്ത്​'സെപ്പലിൻ ആർ' എന്ന പേര്​ ടി.വി.എസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നു എന്നാണ്​.


എന്താണീ സെപ്പലിൻ?

പവർ ക്രൂസർ എന്ന ആശയമായിരുന്നു സെപ്പലിനെ അവതരിപ്പിക്കു​േമ്പാൾ ടി.വി.എസിന്​ ഉണ്ടായിരുന്നത്​. നിരവധി സവിശേഷ ഘടകങ്ങളും വാഹനത്തിന്​ ഉണ്ടായിരുന്നു. പേറ്റൻറ്​ നേടിയ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ സംവിധാനമായിരുന്നു അതിൽ പ്രധാനം. മാരുതിയുടെ SHVS മൈൽഡ്​-ഹൈബ്രിഡ് സിസ്റ്റത്തിന് സമാനമായ ആശയമാണിത്. ഇതിന്​ പുറമേ ഇ ബൂസ്​റ്റ്​ സംവിധാനവും ഉൾപ്പെടുത്തിയിരുന്നു. 48 വാട്ട്​ ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന 1,200 വാട്ട്​ റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ്​ ഇ ബൂസ്​റ്റ്​ സംവിധാനത്തിൽ വരുന്നത്​.


130 കിലോമീറ്റർ ആണ്​ പരമാവധി വേഗത. യു‌എസ്‌ഡി ഫോർക്​, ബെൽറ്റ് ഡ്രൈവ്, 220 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ എന്നിവയാണ് വാഹനത്തിനുള്ളത്​. 8,500 ആർ‌പി‌എമ്മിൽ 20 എച്ച്പി കരുത്തും 7,000 ആർ‌പി‌എമ്മിൽ 18.5 എൻ‌എം ടോർക്കും ഉത്​പാദിപ്പിക്കും. 1,490 എം.എം വീൽബേസ്, താരതമ്യേന കുറഞ്ഞതെന്ന്​ പറയാവുന്ന 168 കിലോഗ്രാം ഭാരം, ഡ്യുവൽ ചാനൽ എബിഎസ്, പിറെല്ലി ടയറുകൾ എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ.

ഇന്ത്യയിൽ ഉടനെത്തുമോ?

പേരി​െൻറ രണ്ടാമത്തെ രജിസ്ട്രേഷനോടൊപ്പം വാഹനപ്രേമികൾ ഉയർത്തുന്ന പ്രധാന ചോദ്യമാണ്​ രാജ്യത്ത്​ വാഹനം ഉടനെത്തുമോ എന്നത്​. ബൈക്ക്​ ഉത്​‌പാദിപ്പിക്കാൻ ടിവി‌എസ് പദ്ധതിയിടുന്നതായാണ്​ സൂചന. നിലവിൽ പ്രൊഡക്ഷൻ ബൈക്കി​െൻറ രൂപത്തെപറ്റി മറ്റ്​ വിവരങ്ങളൊന്നും ലഭ്യമല്ല. ബജാജ് അവഞ്ചർ സീരീസ് മോട്ടോർസൈക്കിളുകളാണ്​ 220 സി.സി ക്രൂസർ വിഭാഗത്തിൽ ഇന്ത്യയിലുള്ളത്​. വിപണിയിൽ ആദ്യമായി പുതിയ സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്​ ടിവിഎസ്.

ഏറ്റവും പുതിയ 2020 ടിവിഎസ് അപ്പാച്ചെ ആർടിആർ 200 നേ​രത്തേ പുറത്തിറക്കിയിരുന്നു. ക്രമീകരിക്കാവുന്ന സസ്പെൻഷനും റൈഡിങ്​ മോഡുകളും ഇവയുടെ പ്രത്യേകതകളാണ്​. യു‌എസ്‌ഡി ഫോർക്​ പോലുള്ള ചില സവിശേഷതകൾ നിലനിർത്തി ബൈക്ക്​ വിപണിയിലെത്തിക്കാൻ ടി.വി.എസ്​ ആലോചിക്കുന്നു എന്നുതന്നെയാണ്​ നിലവിലെ വിവരം. പക്ഷെ കൃത്യമായ തീയതി പറയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSautomobileTVS ZepplinZepplin R
Next Story