Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമിലാൻ മോട്ടോർസൈക്കിൾ...

മിലാൻ മോട്ടോർസൈക്കിൾ പ്രദർശനമേളക്ക് മുന്നോടിയായി ടി.വി.എസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു

text_fields
bookmark_border
TVS S1-M EV Scooter
cancel
camera_alt

 ടി.വി.എസ് എം1-എസ് മാക്സി സ്കൂട്ടർ

Listen to this Article

ഇറ്റാലിയൻ നഗരമായ മിലാനിൽ വെച്ച് നടക്കുന്ന ഇ.ഐ.സി.എം.എ 2025ന്റെ (Esposizione Internazionale Ciclo Motociclo e Accessori - അന്താരാഷ്ട്ര മോട്ടോർസൈക്കിൾ ആൻഡ് ആക്‌സസറീസ് പ്രദർശന മേള) ഭാഗമായി ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ടി.വി.എസ് അവരുടെ ഇലക്ട്രിക് മാക്സി-സ്കൂട്ടർ വിഭാഗത്തിൽ എം1-എസ് ഇലക്ട്രിക് വിപണിയിൽ അവതരിപ്പിച്ചു. ആഗസ്റ്റ് മാസത്തിൽ ടി.വി.എസ് എം1-എസ് മാക്സി സ്കൂട്ടറിനെ ടീസ് ചെയ്തിരുന്നു.

പുതിയ ടീസറിൽ കാണിച്ചത് പോലെ മുൻവശത്ത് എയ്റോഡൈനാമിക് ഫ്രണ്ട് എൻഡ് പ്രദർശിപ്പിക്കുന്നുണ്ട്. ഐബ്രോ-സ്റ്റൈൽ ഡി.ആർ.എല്ലുകളും ബിൽറ്റ്-ഇൻ ടേൺ ഇൻഡിക്കേറ്ററുകളും ജോടിയാക്കിയ ഇരട്ട എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളുള്ള ഹെഡ് ലൈറ്റുകളാണ് മുമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഫ്ലോർബോർഡ്, സിംഗിൾ-പീസ് സീറ്റ്, സ്ലിം റിയർ ഗ്രാബ് റെയിൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മ്യൂസിക് കണ്ട്രോൾ, നാവിഗേഷൻ, കോൾ/എസ്.എം.എസ് അലർട്ട് എന്നിവ നിയന്ത്രിക്കാൻ സാധിക്കും.

4.3kWh ബാറ്ററി പാക്കിൽ എത്തുന്ന ഇ.വി സ്കൂട്ടർ, 16.76 ബി.എച്ച്.പി കരുത്തും 45 എൻ.എം പീക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് ടി.വി.എസ് നൽകിയിട്ടുള്ളത്. 0-50kmph വരെ സഞ്ചരിക്കാൻ 3.7 സെക്കൻഡുകൾ മാത്രമെടുക്കുന്ന മാക്സി-സ്കൂട്ടറിന്റെ ഉയർന്ന വേഗത 105kmph ആണ്. ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് ടി.വി.എസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ ടി.വി.എസ് എം1-എസ് ഇലക്ട്രിക് മാക്സി സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ആഭ്യന്തര വിപണിയിൽ ഇ.വി സ്കൂട്ടറുകൾ മികച്ച വിൽപ്പന നടത്തുമ്പോൾ എം1-എസ് ഇലക്ട്രിക് സ്കൂട്ടറിന് സ്വന്തമായൊരു ഇടം കണ്ടെത്താൻ അധികം സമയം വേണ്ടി വരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSElectric ScooterAuto Newsvehicle exhibition
News Summary - TVS M1-S electric scooter unveiled ahead of Milan Motorcycle Show
Next Story