തീപിടിക്കുമെന്ന പേരുദോഷം ഇല്ല, കാണാനും കൊള്ളാം; കളംപിടിച്ച് ചേതക് ഇ.വി
text_fieldsഇലക്ട്രിക് സ്കൂട്ടർ മേഖലയിൽ സ്റ്റാർട്ടപ്പ് പ്രളത്തിന്റെ അലയൊലികൾ അടങ്ങുമ്പോൾ കളംപിടിക്കുന്നത് പരമ്പരാഗത നിർമാതാക്കൾ. ബജാജ്, ഹീറോ, ടി.വി.എസ് തുടങ്ങിയവരാണ് നിലവിൽ വിൽപ്പനക്കണക്കിൽ മുന്നിലേക്ക് വരുന്നത്. വലിയ കോലാഹലവുമായെത്തിയ ഒല, സിംപിൾ, ഒകിനാവ തുടങ്ങിയ കമ്പനികളെല്ലാം പലതരം വിവാദങ്ങളിൽപ്പെടുമ്പോഴും പഴയ കാളക്കൂറ്റൻമാർ കഴിവുതെളിയിക്കുകയാണ്. പുതിയ കമ്പനികളിൽ ഏഥർ ഒഴികെ മറ്റാരും ഇതുവരേയും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്തിട്ടില്ല. ബജാജ് ചേതക് ഇ.വി, ടി.വി.എസ് ഐ ക്യൂബ്എന്നീ മോഡലുകൾ ആദ്യ കാലത്തെ വിൽപ്പന മാന്ദ്യത്തെ അതിജീവിക്കുന്നതായാണ് പുതിയ കണക്കുകൾ പറയുന്നത്.
സിയാം പുറത്തിറക്കിയ വിൽപ്പന കണക്കനുസരിച്ച് 2023-സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് (ഏപ്രിൽ-ഓഗസ്റ്റ് 2022) മാസങ്ങളിൽ ബജാജ് 11,815 ചേതക് ഇ.വികൾ വിറ്റഴിച്ചിട്ടുണ്ട്. 2020 ജനുവരി മുതൽ 2022 മാർച്ച് വരെയുള്ള മൊത്തം വിൽപ്പന 9,774 യൂനിറ്റാണ്. അതുപോലെ, ടിവിഎസ് ഐ ക്യൂബിന് 2022 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ 19,446 യൂനറ്റുകൾ വിൽക്കാനായി. 2020 ജനുവരി-2021 കാലയളവിൽ 11,876 യൂനിറ്റുകൾ വിറ്റഴിച്ചതിനേക്കാൾ ഏറെ മുന്നിലാണ് പുതിയ കണക്കുകകൾ.
പഴയ ചേതക് സ്കൂട്ടറിന്റെ പരിഷ്കരിച്ച രൂപമാണ് പുതിയ ഇ.വി സ്കൂട്ടറിനുള്ളത്. ചേതക് 5 മണിക്കൂറില്‍ പൂർണമായി ചാര്‍ജ് ചെയ്യാനാകും. 60 മിനിറ്റിനുള്ളില്‍ 25% വരെ ചാര്‍ജ് ചെയ്യാം. ഒരിക്കല്‍ പൂർണമായി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ ഇത് ഇക്കോ മോഡില്‍ 90 കിലോമീറ്റര്‍ വരെ ഓടും. മനോഹരമായി സ്ട്രീംലൈന്‍ ചെയ്ത ഡിസൈന്‍, ഐപി 67 വാട്ടര്‍ റെസിസ്റ്റൻസ് റേറ്റിങ്, ബെല്‍റ്റ്‌ലെസ് സോളിഡ് ഗിയര്‍ ഡ്രൈവ്, ഒരു റിവേഴ്‌സ് മോഡ് ഉള്‍പ്പെടെ മൂന്ന് റൈഡിഗ് മോഡുകള്‍ എന്നിവയാണ് ചേതകിന്റെ മറ്റു സവിശേഷതകള്‍. മൈ ചേതക് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെങ്കില്‍, അനധികൃത ആക്സസോ അപകടമോ ഉണ്ടായാല്‍ ഉടമയ്ക്ക് അറിയിപ്പുകള്‍ ലഭിക്കും.
ടിവിഎസ് ഐ ക്യൂബി
ചേതക് ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടോ വാഹനം ബുക്ക് ചെയ്യാം. എറണാകുളത്ത് കെടിഎം വൈറ്റിലയിലും കോഴിക്കോട് കെടിഎം വെസ്റ്റ്ഹില്ലിലും ചേതക് പ്രദര്‍ശനത്തിനും ടെസ്റ്റ് ഡ്രൈവിനും ലഭ്യമാണ്. ഇന്‍ഡിഗോ മെറ്റാലിക്, വെലുറ്റോ റോസോ, ബ്രൂക്ക്ലിന്‍ ബ്ലാക്ക്, ഹേസല്‍നട്ട് എന്നീ നാല് നിറങ്ങളില്‍ ചേതക് ലഭ്യമാണ്. 1,69,462/ രൂപ മുതലാണ് എക്സ്-ഷോറൂം വില. ഒരു വര്‍ഷത്തിനു ശേഷമോ അല്ലെങ്കില്‍ 12,000 കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോളോ മാത്രം കുറഞ്ഞ അറ്റകുറ്റപ്പണികളെ ചേതകിന് ആവശ്യമായി വരൂ. കൂടാതെ 3 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിയുമുണ്ട്. കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ 20 ലധികം നഗരങ്ങളില്‍ നിലവില്‍ ചേതക് ലഭ്യമാണ്.