Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഗോള വിപണിയിൽ 40...

ആഗോള വിപണിയിൽ 40 ലക്ഷം അപ്പാഷെകൾ; ടി.വി.എസി​െൻറ ഏറ്റവും വിജയിച്ച ബൈക്ക്​

text_fields
bookmark_border
ആഗോള വിപണിയിൽ 40 ലക്ഷം അപ്പാഷെകൾ; ടി.വി.എസി​െൻറ ഏറ്റവും വിജയിച്ച ബൈക്ക്​
cancel

ടി.വി.എസ്​ ​മോ​േട്ടാഴ്​സി​െൻറ ഏറ്റവും വിജയിച്ച ഉൽപ്പന്നങ്ങളിലൊന്നാണ്​ അപ്പാഷെ ബൈക്കുകൾ. ആഗോള വിപണിയിൽ ഇതുവരെ 40 ലക്ഷം അപ്പാഷെകളാണ്​ വിറ്റഴിഞ്ഞിട്ടുള്ളത്​. 2005 ലാണ്​ അപ്പാഷെകളെ ടി.വി.എസ്​ നിരത്തിലെത്തിച്ചത്​. നിലവിൽ ഇൗ സീരീസിൽ ആർ‌ടി‌ആർ 160, ആർ‌ടി‌ആർ 160 4 വി, ആർ‌ടി‌ആർ 180, ആർ‌ടി‌ആർ 200 4 വി, ആർ‌ആർ‌ 310 എന്നിവ ഉൾപ്പെടുന്നു. അപ്പാഷെയുടെ വിജയം ആഘോഷിക്കാനായി 957 അടി ലീളമുള്ള ചെക്കേർഡ്​ ഫ്ലാഗ്​ തങ്ങളുടെ മൈസൂരു ഫാക്​ടറിയിൽ നിർമിക്കുകയാണ്​ കമ്പനി.

ഫ്ലാഗിലെ ഓരോ സ്ക്വയറിനും ആഗോളതലത്തിലുള്ള തങ്ങളുടെ ഉപഭോക്താക്കളുടെ ഫോ​േട്ടാ പതിപ്പിക്കാനാണ്​ തീരുമാനം. 2000 ഫോ​േട്ടാകളാണ്​ ഇത്തരത്തിൽ ഫ്ലാഗിലുണ്ടാവുക. ലോകത്തിലെ ഏറ്റവും നീളമുള്ള ചെക്കേർഡ്​ ഫ്ലാഗ്​ എന്ന ഏഷ്യ ബുക്ക്​ ഒാഫ്​ റെക്കോർഡും ഇതിന്​ ലഭിച്ചിട്ടുണ്ട്​. നിലവിൽ അപ്പാഷെ ഒാണേഴ്​സ്​ ഗ്രൂപ്പ്​ എന്നപേരിൽ ഒരു കൂട്ടായ്​മ പ്രവർത്തിക്കുന്നുണ്ട്​. 52 നഗരങ്ങളിലായി ഏകദേശം 30000 പേരാണ്​ ഇതിൽ അ​ംഗങ്ങളായുള്ളത്​. അപ്പാഷെകളിൽ ഏറ്റവും ജനപ്രിയ വാഹനം ആർ.ടി.ആർ 160 ആണ്​​.​

അപ്പാഷെ ആർ.ടി.ആർ 160

159.7 സി.സി സിംഗിൾ സിലിണ്ടർ നാല്​ വാൽവ്​ എഞ്ചിനാണ്​ അപ്പാഷെയിലുള്ളത്​. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​. 8250 ആർ.പി.എമ്മിൽ 15.8 ബി.എച്ച്​.പി കരുത്തും 7250 ആർ.പി.എമ്മിൽ 14.12 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. മുന്നിൽ ടെലിസ്​കോപിക്​ ഫോർക്​, പിന്നിൽ മോണോകോക്ക്​ സസ്​പെൻഷനുമാണ്​ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡ്രൈവ്​ മോഡുകൾ, സ്​മാർട്ട് കണക്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ പ്രത്യേകതകളും അപ്പാഷെകളെ ഉപഭോക്​താക്കളുടെ പ്രിയ വാഹനമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TVSautomobileApachetvsapache
Next Story