Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightട്രയംഫ്​​ റോക്കറ്റ്​...

ട്രയംഫ്​​ റോക്കറ്റ്​ വിപണിയിൽ; വില 18.4 ലക്ഷം

text_fields
bookmark_border
ട്രയംഫ്​​ റോക്കറ്റ്​ വിപണിയിൽ; വില 18.4 ലക്ഷം
cancel

ന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്ക്​, ഇന്ന്​ വിപണിയിൽ ലഭ്യമായ ഏറ്റവും ടോർക്കിയായ എഞ്ചിനുള്ള ബൈക്ക്​ തുടങ്ങിയ വിശേഷണങ്ങളുമായി ട്രയംഫ്​ റോക്കറ്റ്​ അവതരിച്ചു. റോക്കറ്റ് 3 ശ്രേണിയിലെ ടൂറിംഗ് ഫ്രണ്ട്‌ലി ക്രൂസറാണ് റോക്കറ്റ് 3 ജി ടി. നിലവിൽ രാജ്യത്ത്​ വിൽക്കുന്ന റോക്കറ്റ് 3 ആറിനോടൊപ്പമാകും പുതിയ ബൈക്കും വിൽക്കുക.


പലതരത്തിൽ ക്രമീകരിക്കാവുന്ന ഫുട്​റെസ്​റ്റുകളും ഹാൻഡിൽബാറും റോക്കറ്റ് 3 ജിടിയുടെ പ്രത്യേകതയാണ്​. പിന്നിലെ യാത്രക്കാരന്​ ബാക്​ റെസ്റ്റും നൽകിയിട്ടുണ്ട്​. 294 കിലോഗ്രാം ഭാരമുള്ള ജിടിക്ക്​ ഉയരം കുറവാണ്​. 2,500 സിസി, ഇൻ-ലൈൻ മൂന്ന്​ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​. 6,000 ആർപിഎമ്മിൽ 165 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 221 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്.


നിലവിൽ പുറത്തിറങ്ങുന്ന ഏതൊരു ബൈക്കിനേക്കാളും ടോർക്ക്​ കൂടുതലാണ്​ പുതിയ റോക്കറ്റിന്​. 6-സ്പീഡ് ഗിയർബോക്സ് മിന്നൽ വേഗമുള്ളത്​​. വിവിധതരത്തിൽ ക്രമീകരിക്കാവുന്നവയാണ് ഷോക്ക്​ അബ്​സോർബറുകൾ. റോഡ്, റെയിൻ, സ്പോർട്ട്, റൈഡർ എന്നിങ്ങനെ നാല്​ ഡ്രൈവ്​ മോഡുകൾ ബൈക്കിന്​ ലഭിക്കും. കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ്, ഇൻറഗ്രേറ്റഡ് ഗോപ്രോ കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻറഗ്രേറ്റഡ് ഫോൺ, മ്യൂസിക് ഓപ്പറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും റോക്കറ്റ്​ 3 ജിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
TAGS:Triumph Rocket 3 GT Launched In India hotwheels 
Next Story