പരിഷ്കരിച്ച സ്പീഡ്മാസ്റ്ററും ബോബറും അവതരിപ്പിച്ച് ട്രയംഫ്
text_fieldsട്രയംഫ് അതിന്റെ ജനപ്രിയ മോഡലുകളായ ബോണവില്ലെ സ്പീഡ് മാസ്റ്ററും ബോബറും പരിഷ്കരിച്ചു. ബൈക്കുകൾക്കും കോസ്മെറ്റിക്, മെക്കാനിക്കൽ അപ്ഡേറ്റുകൾ ലഭിക്കും. സസ്പെൻഷനിലും ചില്ലറ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. ബൈക്കുകളിലെ ഏറ്റവും വലിയ മാറ്റം എഞ്ചിനിലാണ്. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ എഞ്ചിൻ ബി.എസ് ആറിലേക്ക് മാറ്റി. സ്പീഡ് മാസ്റ്ററിൽ, 1,200 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണുള്ളത്.
എഞ്ചിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ട്രയംഫ് പുറത്തുവിട്ടിട്ടില്ല. സ്പീഡ് മാസ്റ്ററും ബോബറും ഉയർന്ന സ്പെസിഫിക്കേഷൻ ഫോർക്കിലാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഇത് യാത്രാസുഖം വർധിപ്പിച്ചിട്ടുണ്ട്. ശക്തമായ ബ്രേക്കുകളും നൽകിയിട്ടുണ്ട്. 16 ഇഞ്ച് ഫ്രണ്ട് വീലിൽ നിന്ന് ഉയർന്ന യാത്രാസുഖം എന്ന പ്രയോജനം ലഭിക്കും. ബോബറിലെ മറ്റ് മാറ്റങ്ങളിൽ 12 ലിറ്ററിൽ ഇന്ധന ടാങ്കും സ്റ്റൈലിങ് ട്വീക്കുകളും ഉൾപ്പെടുന്നു. എഞ്ചിന്റെ നിറംകറുപ്പാണ്. സ്പീഡ് മാസ്റ്ററിന് പുതിയ നിറങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

