Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുറഞ്ഞ ചെലവിൽ കൂടുതൽ...

കുറഞ്ഞ ചെലവിൽ കൂടുതൽ സഞ്ചരിക്കാം; നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

text_fields
bookmark_border
Numeros ‘N-First’ electric scooter
cancel
camera_alt

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ 

ഇന്ത്യയിൽ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി സ്ഥാപനമായ 'നുമെറോസ് മോട്ടോഴ്സി'ൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു. 64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് വാഹനത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കൾക് വകഭേദങ്ങൾ വ്യത്യാസമില്ലാതെ പ്രാരംഭ വിലയിൽ മോഡൽ സ്വന്തമാക്കാം.


ഇറ്റാലിയൻ ഡിസൈൻ ഹൗസായ വീ ലാബ്സിൻറെ സഹകരണത്തോടെ രൂപകൽപ്പന ചെയ്ത ഈ വാഹനത്തിൽ, ‘മേക്ക് ഇൻ ഇന്ത്യ’ എഞ്ചിനീയറിങ് മികവിനൊപ്പം ആഗോള ഡിസൈൻ ശൈലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ - ഫസ്റ്റിന്റെ 5 വേരിയൻറുകൾ ട്രാഫിക് റെഡ്, പ്യൂർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ലഭിക്കും. മികച്ച വേരിയന്റായ 3 കെ.ഡബ്ല്യു.എച്ച് ഐ-മാക്സ്+ മോഡൽ 109, 2.5 കെ.ഡബ്ല്യു.യു.എച്ച് മാക്സ്, ഐ-മാക്സ് മോഡലുകൾ ലിക്വിഡ് ഇമ്മർഷൻ കൂൾഡ് ലിഥിയം-അയൺ ബാറ്ററികളോടുകൂടി 91 കിലോമീറ്റർവരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്.


2.5 കെ.ഡബ്ല്യു.എച്ച് മോഡലിന് ഏകദേശം 5–6 മണിക്കൂറും, 3.0 കെ.ഡബ്ല്യു.എച്ച് മോഡലിന് 7–8 മണിക്കൂറുമാണ് 100% ചാർജിങിന് ആവിശ്യം. 16 ഇഞ്ച് വലിപ്പമുള്ള വീലുകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ സ്കൂട്ടറുകളെക്കാൾ മികച്ച സ്ഥിരതയും നിയന്ത്രണ ശേഷിയും ലഭിക്കുന്നു. ദീർഘകാലം നിലനിൽക്കുന്ന പ്ലാറ്റ് ഫോം 109 കിലോമീറ്റർ എന്ന സർട്ടിഫൈഡ് ഐഡിസി റേഞ്ച് ഉറപ്പാക്കുന്നു. മോഷണം/വാഹനം വലിച്ചുകൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ഉടനടി അലർട്ട് നൽകുന്ന ഡിറ്റക്ഷൻ സംവിധാനം, റിമോട്ട് ലോക്കിങ്, ജിയോ-ഫെൻസിങ്, അഡ്വാൻസ്ഡ് തർമൽ മാനേജ്മെന്റ് സിസ്റ്റം, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്, ഡാറ്റ അടിസ്ഥാനമാക്കിയുള്ള റൈഡ് ഇൻസൈറ്റ്സ് എന്നീ ഫീച്ചറുകളോടൊപ്പം വാഹനത്തിന്റെ ഐ.ഒ.ടി പ്ലാറ്റ്ഫോമും ആപ്ലിക്കേഷനും നിരവധി സുരക്ഷ സവിശേഷതകൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.


numerosmotors.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, കൊച്ചി, തൃശൂർ എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ഡീലർഷിപ് നെറ്റ് വർക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ് കമ്പനി. ഇതൊരു സാധാരണ വാഹനം മാത്രമല്ലെന്നും സാക്ഷാത്കരിച്ചൊരു വീക്ഷണവും നഗരഗതാഗതത്തിൽ പുതുമയും ആകർഷകമായൊരു സാക്ഷ്യപത്രവും കൂടിയാണെന്ന് നുമെറോസ് മോട്ടോഴ്സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രേയസ് ശിബുലാൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterAutomobile industryAuto NewsNumeros N First
News Summary - Travel more at a lower cost; Numeros 'N-First' electric scooter hits the market
Next Story