Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
toyota electric car
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഗൺ ആറിന്‍റെ രൂപത്തിൽ...

വാഗൺ ആറിന്‍റെ രൂപത്തിൽ ടൊയോട്ടയുടെ വാഹനം; ഇലക്​ട്രിക്​ കാറെന്ന്​ റിപ്പോർട്ടുകൾ

text_fields
bookmark_border

മാരുതിയുടെ ജനപ്രിയ മോഡലുകളായ ബലേനോ, ​െബ്രസ്സ എന്നിവക്ക്​ പിന്നാലെ ടൊയോട്ട റീ ബാഡ്ജ് ചെയ്ത വാഗൺ ആറും പുറത്തിറക്കുന്നതായി റിപ്പോർട്ട്​. വാഹനത്തിന്‍റെ പരീക്ഷണ ഓട്ടത്തിന്‍റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുകയാണ്​.

അതേസമയം, ചിത്രത്തിൽ കാണുന്ന വാഹനം യഥാർത്ഥത്തിൽ ഇലക്ട്രിക് കാറാണെന്നാണ്​ വാഹനപ്രേമികൾ പറയുന്നത്​. ആധ​ുനിക ഇലക്​ട്രിക്​ കാറുകൾക്ക്​ സമാനമായി മുൻവശത്ത്​ ചെറിയ വെന്‍റുകളും ഗ്രില്ലുമാണ്​ ഇതിനുള്ളത്​. ഗ്രില്ലിന്​ മുകളിൽ വീതികുറഞ്ഞ​ നീളത്തിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ സ്​ഥാനം പിടിച്ചിരിക്കുന്നു.


പിൻഭാഗത്ത് സ്മോക്ക്ഡ് ടെയിൽ ലാമ്പുകളാണുള്ളത്​. കൂടാതെ ബമ്പറിന്‍റെ ഇരുവശത്തും ലംബ റിഫ്ലക്ടറുകളും കാണാം​. കാറിന് എക്‌സ്‌ഹോസ്റ്റ് ഇല്ലെന്നും വ്യക്തമായി കാണാൻ കഴിയും. ഇത് വാഹനം ഇലക്​ട്രിക്കാണെന്ന്​ ഉറപ്പിക്കുന്നു.

ഈ കാർ ടൊയോട്ട ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഏറ്റവും ചെറിയ വാഹനമാകും. അതിനാൽ തന്നെ സാധാരണക്കാർക്കും നല്ലൊരു ഇലക്​ട്രിക്​ വാഹനം സ്വന്തമാക്കാനുള്ള അവസരമാണ്​ കൈവരിക.

2018ൽ മാരുതി സുസുക്കി വാഗൺ ആർ ഇ.വിയുടെ 50 പ്രോട്ടോടൈപ്പുകൾ നിർമിച്ചിരുന്നു. 10-25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പാക്കിലേക്ക്​ ബന്ധിപ്പിച്ച 72 വി ഇലക്ട്രിക് മോ​ട്ടോറാണ്​ ഇതിൽ ഉണ്ടായിരുന്നത്​. അതേസമയം, റീ ബാഡ്​ജ്​ ചെയ്​ത മോഡലിൽ ഉപയോഗിക്കുന്ന മോ​ട്ടോർ ഏ​താണെന്ന്​ വ്യക്​തമല്ല.


വാഗൺ ആറിന്​ പുറമെ മാരുതിയുടെ സിയാസും ടൊയോട്ട റീ ബാഡ്​ജ്​ ചെയ്​ത്​ ഇൗ വർഷം ഇറക്കുന്നുണ്ട്​​. ബെൽറ്റ എന്ന പേരിലിറങ്ങുന്ന ഈ സെഡാൻ ആഗസ്റ്റിൽ വിപണിയിലെത്തുമെന്നാണ്​ കരുതുന്നത്​.

സിയാസും ബെൽറ്റയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മൈൽഡ്​ ഹൈബ്രിഡ്​ സംവിധാനത്തോട്​ കൂടിയുള്ള 105 എച്ച്​.പി, 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. കൂടാതെ 4 സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wagon rtoyota
News Summary - Toyota vehicle in the form of Wagon R; Reported to be an electric car
Next Story