Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅർബൻ ക്രൂസർ ബുക്ക്...

അർബൻ ക്രൂസർ ബുക്ക് ചെയ്​തവർക്ക്​ റെസ്​പെക്​ട്​ പാക്കേജുമായി ടൊയോട്ട

text_fields
bookmark_border
അർബൻ ക്രൂസർ ബുക്ക് ചെയ്​തവർക്ക്​ റെസ്​പെക്​ട്​ പാക്കേജുമായി ടൊയോട്ട
cancel

ർബൻ ക്രൂസർ ബുക്ക് ചെയ്​ത ഉപഭോക്​താക്കൾക്ക്​ റെസ്​പെക്​ട്​ പാക്കേജുമായി ടൊയോട്ട. പുതിയ വാഹനം കാണുകയോ വില അറിയുകയോ ചെയ്യുംമുമ്പ്​ കമ്പനിയിൽ വിശ്വാസമർപ്പിച്ച ഉപഭോക്താക്കളെ ആദരിക്കാനാണ്​ കമ്പനി തീരുമാനിച്ചിരിക്കുന്നത്​. രണ്ട് വർഷത്തേക്ക് പണമൊന്നും ഇൗടാക്കാതെ പീരിയോഡിക് മെയിൻറനൻസ് ഇവർക്ക്​ ലഭിക്കും.

വർഷങ്ങളായി ടൊയോട്ട ബ്രാൻഡിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയ്ക്ക് ആദരവായാണ് ഇത്തരമൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നതെന്ന്​ കമ്പനി അധികൃതർ അറിയിച്ചു. മാരുതി ബ്രെസ്സയെ അടിസ്​ഥാനമാക്കിയുള്ള ടൊയോട്ടയുടെ കോംപാക്​ട്​ എസ്​.യു.വിയാണ്​ അർബൻ ക്രൂസർ. പുതിയ കെ സീരീസ് 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. മാനുവൽ, ഓട്ടോമാറ്റിക് ഓപ്‌ഷനുകൾ ലഭിക്കും.


മികച്ച ഇന്ധനക്ഷമതയും വാഹനം ഉറപ്പ് നൽകുന്നു. എല്ലാ ഓട്ടോമാറ്റിക് വേരിയൻറിലും നവീന ലിഥിയം അയൺ ബാറ്ററി, സ്റ്റാർട്ടർ ജനറേറ്റർ എന്നിവയും ഉൾ​െപ്പടുത്തിയിട്ടുണ്ട്​. കരുത്തുറ്റ ഗ്രിൽ, ഫോഗ് ലാമ്പ്, ഡ്യുവൽ ചേംബർ എൽ ഇ ഡി പ്രൊജക്​ടർ ഹെഡ്‌ലാമ്പ്​, ഡ്യുവൽ ഫംങ്​ഷൻ ഡി ആർ എൽ കം ഇൻഡിക്കേറ്റർ എന്നിവയാണ് മറ്റ്​ പ്രത്യേകതകൾ.


16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഡ്യുവൽ ടോൺ നിറങ്ങൾ, തനതായ ബ്രൗൺ നിറം എന്നിങ്ങനെ വ്യത്യസ്​ത ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ വഴിയോ ഡീലർമാർ മുഖേനയോ 11,000 രൂപ നൽകി വാഹനം ബുക്ക്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaautomobileUrban Cruiserrespect pachageno-cost maintenance
Next Story