Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ട അർബൻ ക്രൂസർ...

ടൊയോട്ട അർബൻ ക്രൂസർ ബ്രോഷർ ചോർന്നു; ഇത്​ നമ്മുടെ ​ബ്രെസ്സയല്ലേയെന്ന്​ ​നിരൂപകർ

text_fields
bookmark_border
ടൊയോട്ട അർബൻ ക്രൂസർ ബ്രോഷർ ചോർന്നു;  ഇത്​ നമ്മുടെ ​ബ്രെസ്സയല്ലേയെന്ന്​ ​നിരൂപകർ
cancel

ടൊയോട്ടയുടെ പുതിയ കോംപാക്​ട്​ എസ്​.യു.വി അർബൻ ക്രൂസറി​െൻറ ബ്രോഷർ ചോർന്നു. മാരുതി വിറ്റാര ബ്രെസ്സയെ അടിസ്​ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന വാഹനമാണ്​ അർബൻ ക്രൂസർ. ബ്രോഷറിലെ ചിത്രങ്ങളും ബ്രെസ്സയുമായി കാര്യമായ വ്യത്യാസമൊന്നുമില്ല.

നേരത്തെ ​ബലേനൊയെ ഗ്ലാൻസയെന്ന പേരിൽ പുറത്തിറക്കിയപ്പോഴും ലോഗോയിൽ മാത്രമായിരുന്നു മാറ്റം. അർബൻ ക്രൂസറിലെത്തു​േമ്പാൾ കുറച്ചുകൂടി വ്യത്യാസങ്ങളുണ്ടെന്ന്​ പറയാവുന്നതാണ്​. ടൊയോട്ട ഫോർച്യൂണർ പോലെ വലിയ എസ്​.യു.വികളുടെ രൂപസാദൃശ്യം അർബർ ക്രൂസറിൽ കാണാം. ഹെഡ്​ലൈറ്റുകൾക്ക്​ ബ്രെസ്സയുമായി സാമ്യം​ കൂടുതലാണ്​. ബ്രെസ്സയിലില്ലാത്ത തവിട്ട്​ നിറംകൂടി വാഹനത്തിന്​ നൽകാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്​.


അർബൻ ക്രൂസറി​െൻറ ഇൻറീരിയറുകളും മാരുതിയുടെ കോം‌പാക്റ്റ് എസ്‌യുവിയുടേതിന് തുല്യമാണ്​. പക്ഷേ ബ്രെസ്സയുടെ ഗ്രേ, ബ്ലാക്​ ലേഒൗട്ടിനെ അപേക്ഷിച്ച് ഇരട്ട-ടോൺ ഇരുണ്ട തവിട്ട് നിറമുള്ള ഫിനിഷാണ്​ ഇവിടെ നൽകിയിരിക്കുന്നത്​. ഏറ്റവും ഉയർന്ന അർബൻ ക്രൂസർ വേരിയൻറിൽ എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്​ലൈറ്റുകൾ, എൽ.ഇ.ഡി ഡി.ആർ.എൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ വൈപ്പറുകൾ, ക്രൂയിസ് കൺട്രോൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്റ്റം, കീലെസ് എൻട്രി ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റിക്​ കൺട്രോൾ എന്നിവയുമുണ്ട്​.


സുരക്ഷയുടെ കാര്യത്തിൽ, മുന്നിൽ ഇരട്ട എയർബാഗുകൾ, എബി‌എസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ എല്ലാ വേരിയൻറുകൾക്കും നൽകുന്നുണ്ട്​. എഞ്ചിനുകളുടെ കാര്യത്തിലും മാറ്റമില്ല.105 എച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉദ്​പാദിപ്പിക്കുന്ന സുസുക്കിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്​.

അഞ്ച്​ സ്പീഡ് മാനുവൽ, നാല്​ സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്​. ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയും അർബൻ ക്രൂസർ ഓട്ടോമാറ്റികിൽ ലഭ്യമാകും. ഇന്നുമുതൽ വാഹനം ബുക്ക്​ ചെയ്യാവുന്നതാണ്​. എട്ടു മുതൽ 10.5 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) വില പ്രതീക്ഷിക്കുന്നുണ്ട്​. മൂന്ന്​ വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറൻറിയും ടൊയോട്ട നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maruti brezzaautomobiletoyota CarUrban Cruiserbookings open
Next Story