Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
toyota fortuner
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightമൂന്ന്​ ജനപ്രിയ...

മൂന്ന്​ ജനപ്രിയ മോഡലുകൾക്ക്​ വിലവർധിപ്പിച്ച്​ ടൊയോട്ട; മാറ്റം 1.18 ലക്ഷം വരെ

text_fields
bookmark_border

വിവിധ മോഡലുകൾക്ക്​ വില വർധിപ്പിച്ച്​ ടൊയോട്ട. ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, കാമ്രി ഹൈബ്രിഡ്​ എന്നിവയുടെ വിലയാണ്​ വർധിപ്പിച്ചത്​. ഫോർച്യൂണറിന്‍റെ വിവിധ വേരിയന്‍റുകൾക്ക്​ 36,000 രൂപ മുതൽ 72,000 രൂപ വരെയാണ്​ വില വർധിച്ചു​. ​​

ഏ​കദേശം 26,000 രൂപയാണ്​ ക്രിസ്റ്റയുടെ വിലവർധന. കാമ്രി ഹൈ​ബ്രിഡിന്‍റെ വില 1.18 ലക്ഷമാണ്​ വർധിച്ചത്​. അതേസമയം, അർബൺ ക്രൂയിസർ, ഗ്ലാൻസ, വെൽഫെയർ എന്നിവയുടെ വിലയിൽ മാറ്റം വന്നിട്ടില്ല.

ഏപ്രിൽ മുതലാണ്​ വിലവർധനവ്​ ​പ്രാബല്യത്തിൽ വന്നത്​. പുതിയ വിലവർധനവോടെ കാമ്രി ഹൈബ്രിഡിന്‍റെ വില 40.49 രൂപയായി.

അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ചതാണ്​ വിലക്കയറ്റം അനിവാര്യമാക്കിയതെന്ന്​ കമ്പനി അധികൃതർ വ്യക്​തമാക്കിയിരുന്നു. അതേസമയം, ഉൽപ്പാദന ചെലവിൽ വന്ന വർധനവിന്‍റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ്​ ഉപഭോക്​താക്കൾക്ക്​ നൽകുന്നതെന്നും ഇവർ അവകാശപ്പെട്ടു.









Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toyotafortunercrysta
News Summary - Toyota raises prices for three popular models; Change up to Rs 1.18 lakh
Next Story