ഇന്നോവ ക്രിസ്റ്റ ഇ.വി; ഐ.ഐ.എം.എസ് 2025 എക്സ്പോയിൽ വാഹനം പ്രദർശിപ്പിച്ച് ടൊയോട്ട
text_fieldsജക്കാർത്ത: വൈദ്യുത വാഹന നിരയിലേക്ക് ഇന്നോവ ക്രിസ്റ്റയെ അവതരിപ്പിച്ച് ടൊയോട്ട. ജക്കാർത്തയിൽ നടന്ന ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോ (ഐ.ഐ.എം.എസ് 2025) യിലാണ് ക്രിസ്റ്റ ഇലക്ട്രിക് മോഡൽ അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യൻ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റക്ക് സമാനമാണ് എക്സ്പോയിൽ അവതരിപ്പിച്ച വൈദ്യുത മോഡൽ.
59.3 kWh വോൾട്ടിൽ ലിഥിയം - അയേൺ ബാറ്ററിയാണ് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. 179 എച്ച്.പി കരുത്തും 700 എൻ.എം മാക്സിമം ടോർക്കുമാണ് എൻജിൻ നൽകുക. ടൈപ്പ് 2 എ.സി, സി.സി.എസ് 2 ഡി.സി എന്നി രണ്ട് ചാർജിങ് സിസ്റ്റവും വാഹനത്തിനുണ്ടാകും.
16 ഇഞ്ച് അലോയ് വീൽ, ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എൽ.ഇ.ഡി ഹെഡ് ലാമ്പ്, ക്ലോസ്ഡ് ഓഫ് ഗ്രിൽ എന്നിവയെല്ലാം ഇ.വി ക്രിസ്റ്റയുടെ ഭംഗി കൂട്ടുന്നുണ്ട്. ഇതിന് പുറമെ റീഡിസൈൻ ചെയ്ത ബമ്പറും, മൾട്ടി കളർ ഗ്രാഫിക്‌സും എക്സ്പോയിൽ അവതരിപ്പിച്ച ഇ.വി ക്രിസ്റ്റയുടെ പ്രത്യേകതയാണ്.
നിലവിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ എന്നാണ് ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാലും പുതിയ ഇ.വിയിൽ, ക്രിസ്റ്റയെ അപേക്ഷിച്ച് എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് വാഹന പ്രേമികൾ ഉറ്റുനോക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

