Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Toyota Hilux gets massive price cut
cancel

ഒരു സന്തോഷ വാർത്തയും ദുഖ വാർത്തയും നൽകി ടൊയോട്ട; ഹൈലക്സ് വിലയിൽ ഇനിമുതൽ മാറ്റമുണ്ടാകും

text_fields
bookmark_border
ഹൈലക്സ് സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ചു

ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ ജനപ്രിയമാക്കിയ ക്രെഡിറ്റ് ഇസുസു ഡി-മാക്‌സ് വി-ക്രോസിനുള്ളതാണ്. ഇതേവരെ രാജ്യത്ത് ഈ വാഹനത്തിന് മാത്രമാണ് സെഗ്മെന്റിൽ പിടിച്ചുനിൽക്കാനായിരുന്നത്. ലൈഫ് സ്റ്റൈല്‍ പിക്അപ്പായ ടൊയോട്ട ഹൈലക്‌സ് വന്നതോടെ ഈ അവസ്ഥ ഒന്നുമാറിയിട്ടുണ്ട്. പിക്കപ്പായും എസ്‌യുവിയായും ഉപയോഗിക്കാവുന്ന പ്രായോഗികതയാണ് ഇത്തരം വാഹനങ്ങളെ വ്യത്യസ്‌തമാക്കുന്നത്.

ഹൈലക്‌സിന്റെ വിവിധ മോഡലുകളുടെ വിലയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ടൊയോട്ട ഇപ്പോൾ. ചിലതിന് വില കൂട്ടിയും ചിലതിന് കുറച്ചുമാണ് ടൊയോട്ടയുടെ പരീക്ഷണം. സ്റ്റാന്‍ഡേഡ് മോഡലിന് 3.59 ലക്ഷം രൂപ കുറച്ച് 30.40 ലക്ഷം രൂപയാക്കിയപ്പോള്‍ ഹൈ എംടി ഹൈ എടി മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഹൈ എംടിക്ക് 1.35 ലക്ഷവും ഹൈ എടിക്ക് 1.10 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്.

വര്‍ധിപ്പിച്ച വില പ്രകാരം ഏറ്റവും ഉയര്‍ന്ന ഹൈലക്‌സ് മോഡലായ ഹൈ എടിക്ക് 37.90 ലക്ഷം രൂപയാണ് വില. നേരത്തെ അത് 36.80 ലക്ഷമായിരുന്നു. ഹൈ എംടിയുടെ വില 35.80 ലക്ഷമായിരുന്നത് 37.15 ലക്ഷമായി വര്‍ധിച്ചു. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും.

ഹൈലക്‌സിന് കരുത്തേകുന്നത് 2.8 ലീറ്റര്‍ ഡീസല്‍ എൻജിനാണ്. 204 എച്ച്പി കരുത്തും 420 എൻഎമ്മും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സില്‍ ടോര്‍ക്ക് 500 എൻഎമ്മായി ഉയരും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഹൈലക്‌സില്‍ ഫോർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്.

ഫോര്‍ച്യൂണർ എസ്‌യുവിയും ഇന്നോവ ക്രിസ്റ്റയും ഒരുക്കിയിട്ടുള്ള ഒരേ IMV-2 പ്ലാറ്റ്ഫോമിലാണ് ഹൈലക്‌സിന്റെ നിർമാണം. 5,325 എംഎം നീളവും 1,855 എംഎം വീതിയും 1,815 എംഎം ഉയരവും 3,085 എംഎം വീല്‍ബേസുമാണുള്ളത്. ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 700 എം.എം വാട്ടർ വേഡിംഗ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, റിയർ ഡിഫ് ലോക്ക് എന്നീ സവിശേഷതകളെല്ലാം ഉള്ളതിനാൽ ഏത് കുന്നും മലയും താണ്ടാൻ ഈ പിക്കപ്പ് ട്രക്കിനാവും.

ഫോര്‍ച്യൂണറിനു സമാനമായ ടച്ച്‌സ്‌ക്രീനും ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഇന്‍സ്ടുമെന്റ് ക്ലസ്റ്ററും സ്റ്റിയറിങ് വീലും മുന്‍ സീറ്റുകളുമാണ് ഹൈലക്‌സിലുമുള്ളത്. 8.0 ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയും പ്രവര്‍ത്തിപ്പിക്കാനാകും. ഏഴ് എയര്‍ബാഗുകളുള്ള വാഹനത്തിന് ലെതര്‍ അപ്പോള്‍സ്ട്രിയാണുള്ളത്. മുന്നിലും പിന്നിലുമുള്ള പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, ടയര്‍ ആങ്കിള്‍ മോണിറ്റര്‍, ആക്ടീവ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഹൈലക്‌സിലുണ്ട്.

ആരും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വാഹനത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. രാജ്യത്ത് ഇതേവരെ ക്ലച്ച് പിടിക്കാതിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിക്ക് ഉണർവേകുന്നതായിരുന്നു ഹൈലക്‌സിന്റെ വരവ്. ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് തുറന്നപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ലഭിച്ചത്. ഡിമാന്റ് വർധിച്ചതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തേണ്ടതായി വരെ വന്നു. വിലയിൽ വന്ന പുതിയ മാറ്റങ്ങളും ഉപഭോക്താക്കൾ പോസിറ്റീവായി എടുക്കുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Toyota Hilux gets a massive price cut of Rs 3.59 lakh
Next Story