Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ട ലെജൻഡർ, ഇത്​...

ടൊയോട്ട ലെജൻഡർ, ഇത്​ വ്യത്യസ്​തമായൊരു ഫോർച്യൂണർ

text_fields
bookmark_border
ടൊയോട്ട ലെജൻഡർ, ഇത്​ വ്യത്യസ്​തമായൊരു ഫോർച്യൂണർ
cancel

ടൊയോട്ട ഇന്ത്യയിൽ പുതിയ ഫോർച്യൂണർ ലെജൻഡറി​െൻറ വിൽപ്പനക്കുള്ള ഒര​ുക്കത്തിലാണെന്നാണ്​ സൂചന. 2021 ​െൻറ തുടക്കത്തിൽതന്നെ ലെജൻഡർ രാജ്യത്ത്​ വിൽപ്പന​െക്കത്തുമെന്നാണ്​ പ്രതീക്ഷ. ജനപ്രിയ എസ്​.യു.വിയായ ഫോർച്യൂണറി​െൻറ അപ്‌ഡേറ്റ് ചെയ്​ത പതിപ്പാണ്​ ലെജൻഡർ​. പുതിയ രൂപം, പുതിയ സവിശേഷതകൾ, കൂടാതെ അപ്‌ഡേറ്റ് ചെയ്ത റോഡ് കിറ്റ്,​ കൂടുതൽ ശക്തമായ 2.8 ഡീസൽ എഞ്ചിൻ എന്നിവ ലെജൻഡറിന്​ ടൊയോട്ട ലഭ്യമാക്കിയിട്ടുണ്ട്​. പരിഷ്​കരിച്ച ടൊയോട്ട ഫോർച്യൂണറും ലെജൻഡറും ഒരുമിച്ച്​ ഇന്ത്യയിൽ വിൽക്കുമെന്നാണ്​ കമ്പനി നൽകുന്ന സൂചന.


എന്താണീ ലെജൻഡർ

ഫോർച്യൂണറി​െൻറ കൂടുതൽ മികച്ച പതിപ്പാണ് ലെജൻഡർ എന്ന്​ പറയാം. രൂപത്തിലും സൗകര്യങ്ങളിലും കാര്യമായ ചില വ്യത്യാസങ്ങൾ ലെജൻഡറിനുണ്ട്​. മുൻ‌ഭാഗം സാധാരണ ഫോർച്യൂണറിനേക്കാൾ കൂർത്തിട്ടാണെന്നതാണ്​ ആദ്യം ശ്രദ്ധയിൽപെടുന്ന കാര്യം. ഉയർന്ന ബമ്പർ ലൈനും ലഭിക്കുന്നു. ടൊയോട്ട ലോഗോ, നാടകീയമായ രീതിയിൽ ബമ്പറിലേക്ക് താഴ്​ന്നിരിക്കുന്നു. ടൊയോട്ടയേക്കാൾ കൂടുതൽ ലെക്​സസ് രൂപഭാവങ്ങളാണ്​ ലെജൻഡറിന്​. എൽഇഡി ഹെഡ്​ലൈറ്റുകളിലെ ഇരട്ട പ്രൊജക്ടറുകൾ വ്യക്തമായി കാണാം. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ആകർഷകം. പുതിയ 20 ഇഞ്ച് ചക്രങ്ങളും നൽകിയിട്ടുണ്ട്​. പിന്നിലെ ബമ്പറിൽ ചില മാറ്റങ്ങൾ കാണാം. ഉള്ളിൽ 9.0 ഇഞ്ച് വലിയ സ്‌ക്രീൻ, 360 ഡിഗ്രി റിവേഴ്‌സിംഗ് ക്യാമറ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ടു-ടോൺ സീറ്റുകൾ എന്നിവ ലഭിക്കും. ഉയർന്ന പതിപ്പുകൾക്ക് റഡാർ ഗൈഡഡ് ക്രൂയിസ് നിയന്ത്രണം, ഓഫ്-റോഡ് ഡ്രൈവിംഗിനായി വീൽ ഓറിയന്റേഷൻ സെൻസർ എന്നിവയും നൽകിയിട്ടുണ്ട്​.


2.8 ലിറ്റർ ഡീസൽ എഞ്ചി​ൻ 204 എച്ച്പി കരുത്തും 500 എൻഎം ടോർകും ഉത്​പാദിപ്പിക്കും. ടോർക്കി​െൻറ വലിയ ഹിറ്റ് പ്രധാനമായും 1,600 ആർ‌പി‌എമ്മിൽ നിന്നാണ് വരുന്നത്. കൂടാതെ ടോർക്ക് കർവ് 2,800 ആർ‌പി‌എം വരെ തുടരും. പവർ, ടോർക്​ എന്നിവയുടെ വർധനവിനായി പ്രാഥമികമായി ചെയ്യുന്നത് വേരിയബിൾ നോസൽ ടർബോയുടെ ഉപയോഗമാണ്. ടൊയോട്ടയുടെ 2.8 വി ജിഡി ഡീസൽ എഞ്ചിൻ ഇന്ത്യയിലാണ്​ നിർമിക്കുന്നത്​. സാധാരണ ഫോർച്യൂണറിനും ഇൗ എഞ്ചിൻ ശക്തിപകരാൻ സാധ്യതയുണ്ട്. 150 എച്ച്പി, 400 എൻ‌എം ടോർക്ക് നിർമ്മിക്കുന്ന 2.4 എഞ്ചിൻ ഇന്നോവയിൽ ലഭ്യമാണെങ്കിലും, മറ്റ് ചില വിപണികളിലെപ്പോലെ ഇന്ത്യയിലെ ഫോർച്യൂണറിൽ ഇത് വീണ്ടും പരീക്ഷിക്കുമോ എന്ന് വ്യക്തമല്ല. ഫോർച്യൂണർ ലെജൻഡറിന് എത്രവിലവരും?

ഫോർച്യൂണറി​െൻറ ഉയർന്ന വകഭേദം 34.43 ലക്ഷം രൂപക്കാണ്​ ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്നത്​. പുതിയ ഫോർച്യൂണർ ലെജൻഡറി​െൻറ വില 43 ലക്ഷം രൂപയിൽ ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ. ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ തുടങ്ങിയ ഇൗ വിഭാഗത്തിലെ മറ്റ് ബോഡി-ഓൺ-ഫ്രെയിം എസ്‌യുവികളേക്കാൾ കൂടുതലാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota FortunerToyotaautomobileLegender
Next Story