Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right55 വർഷങ്ങൾ, 50 മില്യൺ...

55 വർഷങ്ങൾ, 50 മില്യൺ കൊറോളകൾ; അവിരാമം, ടൊയോട്ടയുടെ സൂപ്പർ സ്​റ്റാർ

text_fields
bookmark_border
Toyota Corolla hits major milestone, 50 million units sold in 55 years
cancel

ലോകത്തിലെ ഏറ്റവും മത്സരാധിഷ്​ടിതമായ വാഹന വിപണി എന്ന്​ അറിയപ്പെടുന്നത്​ ​അമേരിക്കയാണ്​. ലോക കോടീശ്വരന്മാരുടെ ആസ്​ഥാനംകൂടിയാണ്​ ഇൗ രാജ്യം. ആഡംബര കാറുകളുടെ പറുദീസയാണ്​ അമേരിക്കൻ വിപണിയെന്ന്​ പറയാം. ഇവിടെ കഴിവുതെളിയിക്കുക എന്നതാണ്​ ​ലോകത്തെ ഏതൊരു വാഹന നിർമാതാവും നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. അങ്കിൾ സാമി​െൻറ വിപണിയിൽ ഏറ്റവും അധികം വിറ്റഴിയുന്ന വാഹനം ജി.എം പോലെ​യോ ഫോർഡ്​ പോലെയോ ഉള്ള അമേരിക്കൻ നിർമാതാക്കളുടെയല്ല, അത്​ ടൊയോട്ട എന്ന ജാപ്പനീസ്​ വാഹനഭീമ​േൻറതാണ്​.


ടൊയോട്ട കാമ്രിയാണ്​ വർഷങ്ങളായി യു.എസിലെ ബെസ്​റ്റ്​ സെല്ലിങ്​ സെഡാൻ. കാമ്രിയുടെ തൊട്ടുപിറകിലായി നമ്മുക്ക്​ കാണാവുന്നത്​ മറ്റൊരു ടൊയോട്ടയെയാണ്​. അതാണ്​ സാക്ഷാൽ കൊറോള. 55 വർഷങ്ങളായി തുടർച്ചയായി നിർമാണത്തിലുള്ള വാഹനമാണ്​ കൊറോള. 50 മില്യൺ അഥവാ അഞ്ച്​ കോടി കൊറോളകളാണ്​ ലോകത്താകമാനം വിറ്റഴിഞ്ഞിട്ടുള്ളത്​. നിലവിൽ 12ാം തലമുറ കൊറോള സെഡാനാണ്​ വിപണിയിലുള്ളത്​. 1966 -ൽ 1700 ഡോളർ വിലയുമായാണ്​ കൊറോള ത​െൻറ പ്രയാണം തുടങ്ങിയത്​. ഇൗ വർഷം ജൂലൈയിൽ 50 ദശലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല്​ മറികടന്നു.


അമേരിക്കയിൽ എത്തിയത്​ 1969ൽ

1969 ലാണ്​ അമേരിക്കൻ വിപണിയിൽ കൊറോള എത്തുന്നത്​. പ്രായോഗികതയും സൗകര്യങ്ങളും വിശ്വാസ്യതയുംകൊണ്ട്​ മികച്ച കുടുംബ കാർ എന്ന പേര്​ വേഗത്തിൽതന്നെ കൊറോളയെ തേടിയെത്തി. 1980 കളുടെ മധ്യത്തോടെ കൊറോളയുടെ നിർമാണം യുഎസിലേക്ക് കൊണ്ടുവരാൻ ടൊയോട്ട തീരുമാനിച്ചു. നിലവിൽ, ടൊയോട്ട കൊറോള നിർമിക്കുന്നത് ടൊയോട്ട മോട്ടോർ മാനുഫാക്​ചറിങ്​ മിസിസിപ്പിയിലാണ്​. 2022 കൊറോളയ്ക്ക് യുഎസിൽ 21,100 ഡോളർ വിലയുണ്ട്. ഇന്ത്യൻ വിപണിയിലും മികച്ച വിൽപ്പന നേടിയ വാഹനമാണ്​ കൊറോള. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്സിക്യൂട്ടീവ് സെഡാനുകളിൽ ഒന്നാണിത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotamilestoneCorolla50 million
Next Story